ഗൾഫ് രാഷ്ട്രങ്ങൾ ഇന്ത്യയിലേക്ക്; യുഎഇയിലേയ്ക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുമുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങി അധികൃതർ, ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ ഇറക്കുമതിയില്‍ യുഎഇക്കുള്ളത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നാലാം സ്ഥാനമാണു

പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പടുത്തതാണ് ഇന്ത്യയും ഗൾഫ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം. അതിന് പ്രധാന പങ്ക് വഹിച്ചത് നമ്മുടെ പ്രവാസികൾ തന്നെയാണ്. ഇന്ന് ലോകം ഉറ്റുനോക്കുന്ന ഗൾഫ് രാഷ്ട്രങ്ങളിലെ വിസ്മയങ്ങൾ പലതിലും നമ്മുടെ പ്രവാസികളുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. അതികൊണ്ട് തന്നെ അവർ പ്രവാസികളെ കൈവിട്ടിട്ടുമില്ല. ഇപ്പോഴിതാ ഗൾഫ് മേഖല ഇന്ത്യയിലേക്ക് തിരിയുകയാണ്. ലോകരാഷ്ട്രങ്ങൾ കണ്ണുവച്ച സുഗന്ധവ്യഞ്ജനത്തിനായി......
യുഎഇയിലേയ്ക്കും മറ്റു ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുമുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതർ. ഇത് ലക്ഷ്യമിട്ടു സ്‌പൈസസ് ബോര്‍ഡും അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ആഗോള ബയര്‍-സെല്ലര്‍ സംഗമം നടത്തിയതായി റിപ്പോർട്ട്. ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ബയ്യപ്പുവാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ള 250-ലേറെ കയറ്റുമതി സ്ഥാപനങ്ങളും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 40ഓളം ഇറക്കുമതി സ്ഥാപനങ്ങളും ഇതിൽ പങ്കെടുക്കുകയുണ്ടായി.
ലോകത്തിൽ വച്ച് തന്നെ ഇന്ത്യയില്‍ നിന്നാണ് സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു വലിയ ഇറക്കുമതി നടക്കുന്നത്. ഇതുകൂടാതെ യൂറോപ്യന്‍, ആഫ്രിക്കന്‍ വിപണികളിലേയ്ക്കുള്ള വാതായനം കൂടിയാണെന്നു സന്ദീപ് കുമാര്‍ ബയ്യപ്പു പറയുകയുണ്ടായി. ഇന്ത്യയും യുഎഇയും തമ്മിലുള്ള വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങള്‍ പുരാതനകാലം മുതല്‍ ഉള്ളതാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ പ്ലാന്റേഷന്‍ ജോയിന്റ് സെക്രട്ടറി ദിവാകര്‍ നാഥ് മിശ്ര പറഞ്ഞു. കോവിഡിനു ശേഷം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ എന്ന നിലയില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ധിക്കുന്നതിലേയ്ക്കും അദ്ദേഹം വിരല്‍ ചൂണ്ടി. കോവിഡ് സമയത്ത് കയറ്റുമതി വര്‍ധിപ്പിക്കുന്നതിനു ലക്ഷ്യമിട്ട് സ്‌പൈസസ് ബോര്‍ഡ് തുടര്‍ച്ചയായി ബയര്‍-സെല്ലര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചു വരികയാണെന്ന് സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ എന്നും അദ്ദേഹം ചൂടിക്കട്ടി.
അതേസമയം ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ ഇറക്കുമതിയില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നാലാം സ്ഥാനമാണു യുഎഇക്കുള്ളത്. ലഭ്യമാകുന്ന കണക്കുകൾ പ്രകാരം 2020-21 വര്‍ഷം 220 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന 1,14,400 ടണ്‍ സ്‌പൈസസാണ് ഇന്ത്യ യുഎഇയിലേയ്ക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ മൊത്തം സ്‌പൈസസ് കയറ്റുമതിയുടെ മൂല്യത്തിന്റെ 5 ശതമാനവും അളവിന്റെ 6 ശതമാനവും വരുന്നതാണ്. 2020-21 വര്‍ഷം ഇന്ത്യയുടെ ആകെ സ്‌പൈസസ് കയറ്റുമതി 4178.81 ദശലക്ഷം ഡോളറായി ഉയർന്നിരുന്നു. 17,58,985 ടണ്‍ സ്‌പൈസസാണ് ഇക്കാലയളവില്‍ കയറ്റുമതി ചെയ്യപ്പെട്ടത്. മൂല്യത്തില്‍ 4 ബില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലും ആദ്യമായി ഇന്ത്യന്‍ സ്‌പൈസസ് കയറ്റുമതി പിന്നിടുകയുകയായിരുന്നു. കോവിഡ് സാഹചര്യത്തിലും കയറ്റുമതിയിൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 37%വും രൂപയില്‍ 16%വും ഡോളറില്‍ 11%വും വര്‍ധനവ് രേഖപ്പെടുത്തി.
കൂടാതെ മുളക്, ജീരകം, ജാതി, ഏലം, മഞ്ഞള്‍, തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ക്കാണ് യുഎഇയില്‍ നിന്ന് ഏറ്റവും ഡിമാന്‍ഡുള്ളത്. സുസ്ഥാപിതമായ കയറ്റുമതി ബന്ധവും വളര്‍ച്ചാസാധ്യതകളും റീഎക്‌സ്‌പോര്‍ട് ഹബ് എന്ന നിലയും പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളെ സംബന്ധിച്ചിടത്തോളം യുഎഇ ഏറെ പ്രധാനപ്പെട്ട വിപണിയാണെന്നും സംഗമം വിലയിരുത്തുകയും ചെയ്തു. വരുംകാലങ്ങളിൽ ഇത് കൂടാനാണ് സാധ്യത എന്നാണ് അറിയാൻ കഴിയുന്നത്. എന്തായാലൂം ലോകരാഷ്ട്രങ്ങൾക്കിടയിൽ ഗൾഫ് മേഖലയും ഇന്ത്യയും കൈകോർക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha


























