ഇൻഷുറൻസ് മുഖ്യം; ദുബായിൽ പിതാവിന്റെ ചികിത്സയ്ക്ക് മുപ്പതു ലക്ഷത്തോളം രൂപ ചെലവായി; ഇൻഷുറൻസില്ലാതെ താങ്ങാൻ കഴിയുമായിരുന്നില്ലെന്ന് പ്രവാസിയുടെ വെളിപ്പെടുത്തൽ

വിലക്കുകൾ നീക്കി തൊഴിലവസരങ്ങൾ കൂടിയതോടെ യുഎഇയിലേക്ക് യാത്രക്കാരുടെ ഒഴുക്കൻ കാണുവാൻ സാധിക്കുന്നത്. എന്നാൽ പലപ്പോഴും ചെറിയ അശ്രദ്ധകൾ പോലും വലിയ പാളിച്ചകളിലേക്ക് എത്തിക്കാറുണ്ട്. ചില മുന്നറിയിപ്പുകൾ ഒരുക്കലും അവഗണിക്കരുത്.
അതായത് യുഎഇയിലേക്കു വരുന്നവർ ഇൻഷുറൻസുമായി വരണമെന്നാണ് തൃശൂർ തൃപ്രയാർ മുളോളി വീട്ടിൽ ശരത്തിനു നിങ്ങളോട് പറയാനുള്ളത്. ദുബായിൽ പിതാവിന്റെ ചികിത്സയ്ക്ക് മുപ്പതു ലക്ഷത്തോളം രൂപ ചെലവായെന്നും ഇൻഷുറൻസില്ലാതെ താങ്ങാൻ കഴിയുമായിരുന്നില്ലെന്ന് ഈ യുവാവ് സാക്ഷ്യപ്പെടുത്തുന്നത്.
പ്രവാസിയായിരുന്ന പിതാവ് ശശി വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് ഏപ്രിലിൽ വീണ്ടും ജോലിതേടി ദുബായിൽ എത്തിച്ചേർന്നത്. ശരത്ത് ദുബായിൽ ഇലക്ട്രിക്കൽ കമ്പനിയിൽ ജോലിചെയ്തു വരുകയായിരുന്നു. മൂന്നു മാസത്തെ വീസയ്ക്കൊപ്പം ട്രാവൽ ഏജൻസിക്കാർ ഇൻഷുറൻസും എടുക്കണമെന്ന് നിർദേശിക്കുകയുണ്ടായി. മറ്റൊരു ട്രാവൽ ഏജൻസിക്കാർ ഇൻഷുറൻസില്ലാതെ 2000 രൂപ കുറച്ചാണ് പറഞ്ഞതെങ്കിലും ഇൻഷുറൻസ് എടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പിതാവ് ദുബായിലെത്തിയെങ്കിലും കോവിഡ് ബാധിതനായി സ്ഥിതി വഷളായി മാറുകയായിരുന്നു.
അതോടൊപ്പം തന്നെ അഞ്ചുമാസത്തോളം ദയ്റയിലെ ദുബായ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 40 ലക്ഷത്തോളം രൂപ ഇതിനായി വേണ്ടിവന്നു. 30 ലക്ഷത്തോളം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയും ചെയ്തു. തന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയ ആശുപത്രിയിലെ ഡോക്ടറാണ് ഇന്ത്യൻ കോൺസുലേറ്റിലെ മെഡിക്കൽ വിഭാഗത്തിലെ പ്രവീണുമായി ബന്ധപ്പെടുത്തിയത്.
തുടർന്ന് കഴിഞ്ഞദിവസം കോൺസുലേറ്റ് മുൻകയ്യെടുത്ത് പിതാവിനൊപ്പം നഴ്സിനെയും ഡോക്ടറെയും കൂട്ടി നാട്ടിലേക്ക് അയയ്ക്കുകയുണ്ടായി. ഇൻഷുറൻസ് എടുക്കാതെ വരരുതെന്ന് പ്രവീണും വ്യക്തമാക്കി.
എന്നാൽ ഒരു കാര്യം ഓർക്കുക. ഒരു മാസത്തെ വീസയിൽ വരുന്നവർക്ക് 1000 രൂപയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് അൽ സോറ ട്രാവൽ ഏജൻസി ജനറൽ മാനേജർ ജോയി വ്യക്തമാക്കിയിരിക്കുന്നത്. മൂന്നുമാസ വീസക്കാർക്ക് നൂറു ദിർഹം ( 2000 രൂപ) ചെലവിലും ലഭിക്കുന്നതാണ്. ആശുപത്രിയിൽ 500 ദിർഹത്തിനു മുകളിൽ ചെലവാകുന്നവർക്കെല്ലാം ഇൻഷുറൻസ് പ്രയോജനപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha


























