ഖത്തറില്‍ വാഹനാപകടം; പാലക്കാട് സ്വദേശി മരണപെട്ടു

ഖത്തറില്‍ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരണപ്പെട്ടു. അല്‍ ഖോറിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ പാലക്കാട് വിക്ടോറിയ കോളജിന് സമീപം പറക്കുന്നം സ്ട്രീറ്റ് റഷീദ മന്‍സില്‍ സുലൈമാന്‍ ഇബ്റാഹീം (67) ആണ് മരണപ്പട്ടത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ഖത്തറിലുള്ള ഇദ്ദേഹം മദീന ഖലീഫയില്‍ സ്വകാര്യ കമ്ബനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പരേതയായ മഹ്മൂദയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് റിയാസ് (ഖത്തര്‍), റൈഹാന. മരുമകന്‍: റിയാസ് (സേലം).
https://www.facebook.com/Malayalivartha


























