സൗദിയില്‍ കൂടുതല്‍ നഗരങ്ങളില്‍ സിനിമാ തിയേറ്ററുകൾ ഒരുങ്ങുന്നു; അടുത്ത വര്‍ഷം അവസാനത്തോടെ പത്ത് നഗരങ്ങളിലേക്ക് തിയേറ്ററുകള്‍ വ്യാപിപ്പിക്കുവാൻ പദ്ധതി

കൊറോണ വ്യാപനത്തിന്റെ ഭീതി മായുന്നു. സൗദിയില്‍ കൂടുതല്‍ നഗരങ്ങളില്‍ സിനിമാ തിയേറ്ററുകളൊരുക്കുമെന്ന് റിപ്പോർട്ട് നൽകി അധികൃതർ. അടുത്ത വര്‍ഷം അവസാനത്തോടെ പത്ത് നഗരങ്ങളിലേക്ക് തിയേറ്ററുകള്‍ വ്യാപിപ്പിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവില്‍ സൗദിയിലെ ആറ് നഗരങ്ങളിലാണ് സിനിമാ പ്രദര്‍ശനം നടന്ന് വരുന്നത്.
ഇതിനുപിന്നാലെ സൗദിയില്‍ നിലവില്‍ ആറ് നഗരങ്ങളിലാണ് സിനിമാ പ്രദര്‍ശനം നടന്ന് വരുന്നത്. 2022 അവസാനത്തോടെ ഇത് 10 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മജിദ് അല്‍ഫുത്തൈം സിനിമാസിന്റെയും ലെഷര്‍ ആന്റ് എന്റര്‍ടൈന്‍മെന്റിന്റേയും സി.ഇ.ഒ ഇഗ്നസ് ലഹൂദ് വ്യക്തമാക്കുകയുണ്ടായി.
കൂടാതെ മജിദ് അല്‍ ഫുത്തൈമിന്റെ സിനിമാ വിഭാഗമായ വോക്‌സ് സിനിമാസിന് നിലവില്‍ രാജ്യത്തൊട്ടാകെ 15 തിയേറ്ററുകളിലായി ആകെ 154 സ്‌ക്രീനുകളുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനകം ഇത് മൂന്നിരട്ടിയാക്കി വര്‍ധിപ്പിക്കുവാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























