വേള്‍ഡ് എക്സ്പോ 2030 റിയാദില്‍; അവസരം തേടി സൗദി അറേബ്യ, ആ ലക്ഷ്യത്തിനായി കിരീടാവകാശിയും റിയാദ് സിറ്റി റോയല്‍ കമീഷന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്മാൻ രംഗത്ത്

വേള്‍ഡ് എക്സ്പോ 2030 റിയാദില്‍ നടത്താന്‍ അവസരം തേടി സൗദി അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. 2031 ഒക്ടോബര്‍ ഒന്നു മുതല്‍ ഏപ്രില്‍ ഒന്നു വരെ ‘മാറ്റത്തിന്റെ യുഗം: നമ്മുടെ ഗ്രഹത്തെ ഭാവിയിലേക്ക് നയിക്കുന്നു’ എന്ന പ്രമേയത്തില്‍ മേള നടത്താനാണ് സൗദി അറേബ്യ അപേക്ഷ നല്‍കിയിരിക്കുന്നത്.
അതേസമയം കിരീടാവകാശിയും റിയാദ് സിറ്റി റോയല്‍ കമീഷന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് ഇത് സംബന്ധിച്ച കത്ത് അന്താരാഷ്ട്ര എക്സ്പോസിഷന്‍സ് ബ്യൂറോ സെക്രട്ടറി ജനറല്‍ ദിമിത്രി കെര്‍കെന്‍സെസിന് അയച്ചിരിക്കുന്നത്. ‘
കൂടാതെ അന്താരാഷ്ട്ര എക്സ്പോയുടെ ചരിത്രപരമായ പതിപ്പ് ഏറ്റവും ഉയര്‍ന്ന നവീനതകളോടെ നടത്താനും ചരിത്രത്തില്‍ അഭൂതപൂര്‍വമായ ആഗോള അനുഭവം നല്‍കാനും സൗദി അറേബ്യക്ക് കഴിവും പ്രതിബദ്ധതയുമുണ്ടെന്ന് കിരീടാവകാശി കത്തില്‍ സൂചിപ്പിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ആദ്യമായി തന്നെ അപേക്ഷിക്കുന്നവര്‍ക്ക് വേള്‍ഡ് എക്സ്പോ സംഘടിപ്പിക്കാനുള്ള അവസരം നല്‍കുന്നത് സാംസ്കാരിക ധാരണക്കും മാനുഷിക വിനിമയത്തിനുമുള്ള ഒരു വേദി എന്ന നിലയില്‍ ബി.ഐ.ഇയുടെ പങ്ക് ശക്തിപ്പെടുത്തുമെന്നും ഒപ്പം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന്റെ മാറുന്ന സ്വഭാവത്തെ പ്രതിഫലിപ്പിക്കുമെന്നും വിശ്വസിക്കുന്നതായും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























