ഗൾഫ് രാഷ്ട്രങ്ങൾ വീണ്ടും പ്രതിസന്ധിയിൽ; സൗദിയോടൊപ്പം കൈകോർത്ത് കുവൈറ്റും ബഹ്‌റൈനും! ലബനാൻ കുരുക്കിലായപ്പോൾ ഗൾഫിൽ സംഭവിച്ചത്, കൂടെനിന്നവർക്ക് നന്ദി പറഞ്ഞ് പ്രവാസികളുടെ തോഴൻ സൽമാൻ രാജാവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൻപ്രതിസന്ധിയിലൂടെയാണ് ഗൾഫ് രാഷ്ട്രങ്ങൾ കടന്നുപോകുന്നത്. പ്രശ്നം ആഭ്യന്തരമാകുമ്പോൾ ആരോടൊപ്പം നിൽക്കണമെന്ന ചോദ്യവും പിന്നാലെ ആശങ്കയുമൊക്കെ ഉരുവാകുകയാണ്. പറഞ്ഞവാക്കും തൊടുത്ത അമ്പും എന്ന ചൊല്ലാണ് ഇവിടെ അന്വർത്ഥമാകുന്നത്.
ലബനാൻ മാധ്യമത്തിൽ സൗദിക്കെതിരെ ഉയർന്ന പ്രസ്താവന അവസാനം കൊണ്ടെത്തിച്ചത് ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ടുള്ള തീരുമാനങ്ങളിലേക്കാണ്. ഇതിനുപിന്നാലെ ലബ്‌നാന്‍ ഭരണകൂടത്തിനെതിരെ ശക്തമായ നടപടിയുമായി സൗദി അറേബ്യ എത്തി. പിന്നാലെ ബഹ്‌റൈനും കുവൈറ്റും എത്തുകയുണ്ടായി.
തങ്ങളുടെ അംബാസഡര്‍മാരെ ലബ്‌നാനില്‍ നിന്ന് തിരിച്ചുവിളിച്ച ഇരു രാജ്യങ്ങളും ലബ്‌നാന്‍ അംബാസഡര്‍ക്ക് രാജ്യം വിട്ടുപോകാനും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഒരു മാധ്യമത്തിൽ ലബ്‌നാന്‍ മന്ത്രിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ശക്തമായ നടപടി ആരംഭിച്ചിരിക്കുന്നത്.
റിയാദ്- യെമനിലെ സഖ്യസേനയുടെ പോരാട്ടം സംബന്ധിച്ച് ലെബനന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ സൗദി അറേബ്യ കടുത്ത നിലപാടുകൾ സ്വീകരിച്ചു. എത്തയോടൊപ്പം നിലയുറപ്പിച്ച കുവൈത്ത്, ബഹ്റൈന്‍ നേതാക്കള്‍ക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നന്ദി പറയുകയും ചെയ്തു. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ്, ബഹ്റൈനിലെ ഹമദ് രാജാവ് എന്നിവരുമായി നടത്തിയ ഫോണ്‍ കോളുകളില്‍, സൗദിയോടുളള ഐക്യദാര്‍ഢ്യത്തെയും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഐക്യത്തെയും പ്രതിഫലിപ്പിക്കുന്ന നിലപാടാണ് ഈ രാജ്യങ്ങള്‍ സ്വീകരിച്ചതെന്ന് രാജാവ് വെളിപ്പെടുത്തുകയുണ്ടായി.
ലബ്‌നാനിന്റെ പുതിയ വാര്‍ത്താ വിതരണ മന്ത്രി ജോര്‍ജ് കൊര്‍ദാഹി സൗദിയെ വിമര്‍ശിച്ചതാണ് വിവാദത്തിന് കാരണമായി മാറിയത്. സൗദി സഖ്യം നടത്തുന്ന യമന്‍ യുദ്ധം അവസാനിപ്പിക്കണമെന്നും യമനിലെ ഹൂത്തി വിമതര്‍ നടത്തുന്നത് പ്രതിരോധമാണെന്നുമായിരുന്നു കൊര്‍ദാഹി ഉന്നയിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സൗദി ലബ്‌നാനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാൻ തുടങ്ങിയത്.
ഈ പ്രസ്താവനയ്ക്കിടെ യെമനിലെ യുദ്ധത്തെ സൗദി 'ആക്രമണം' എന്നാണ് ലബനന്‍ മന്ത്രി ജോര്‍ജ് കോര്‍ദാഹി വിശേഷിപ്പിച്ചത്. ഇതാണ് സൗദിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സൗദി അറേബ്യ ലബനന്‍ അംബാസഡറെ പുറത്താക്കുകയും തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ ലബനീസ് ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി നിരോധവും ഏര്‍പ്പെടുത്തി.
കുവൈത്തും ബഹ്‌റൈനും ഇതേ പാത പിന്തുടര്‍ന്ന് ലബനീസ് അംബാസര്‍മാരെ പുറത്താക്കുന്ന നടപടി സ്വീകരിച്ചു. രാജിവെക്കണമെന്ന ആവശ്യം നിരാകരിച്ച കോര്‍ദാഹി പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ഇതോടെ വഷളായി മാറിയിരിക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. പ്രശ്‌നം ഉടന്‍ പരിഹൃതമാകുമെന്ന് ലബനോന്‍ വിദേശമന്ത്രി പ്രസ്താവിച്ചിട്ടുണ്ടെങ്കിലും മാറ്റം ഒന്നും തന്നെ ഉണ്ടായിട്ടില്ല.
അതേസമയം തന്റെ രാജ്യവും സൗദിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ജി.സി.സി രാജ്യങ്ങളുടെ ഐക്യവും ബഹ്റൈന്‍ രാജാവ് സംഭാഷണത്തില്‍ ആവര്‍ത്തിക്കുകയുണ്ടായി. പിന്നാലെ തന്റെ രാജ്യം സ്വീകരിച്ച നടപടികള്‍ ജി.സി.സി രാജ്യങ്ങളുടെ ഐക്യവും അതിലെ ജനങ്ങള്‍ക്കിടയിലെ സാഹോദര്യത്തിന്റെ ആഴവും ഉറപ്പിക്കുന്നതാണെന്ന് കുവൈത്ത് അമീറും വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























