ഒരു മാസത്തിനിടെ പൊടിപിടിച്ച് ദുബായ് എക്സ്പോ 2020; ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെ എക്സ്പോ നഗരിയില്‍ എത്തിയത് 2,350,868 പേര്‍, കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികളെ തരണം ചെയ്ത ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച് യുഎഇ

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികളെ തരണം ചെയ്ത യുഎഇ ലോകത്തെ മുഴുവന്‍ വിസ്മയിപ്പിക്കുകയാണ്. ഏറെ പ്രതീക്ഷകൾ നൽകി ദുബായ് എക്സ്പോ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ ഒരു മാസം പിന്നിടുമ്പേള്‍ സന്ദര്‍ശകരുടെ എണ്ണം 23.5 ലക്ഷം ആയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ദുബായ് എക്സ്പോ സംഘാടകര്‍ ആണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെ എക്സ്പോ നഗരിയില്‍ 2,350,868 പേര്‍ എത്തിയെന്നാണ് കണക്കുകള്‍.
192 രാജ്യങ്ങളില്‍ നിന്നുള്ള പവലിയന്‍ ആണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ലോകത്തിന് തന്നെ മാതൃകയായി എക്സ്പോ 2020ലെ വനിത പവലിയൻ തുറന്നു. എക്പോ ഡയറക്ടർ ജനറലും അന്താരാഷ്ട്ര സഹമന്ത്രിയുമായ റീം അൽ ഹാഷിമിയുടെ സാന്നിധ്യത്തിലാണ് വനിത പവിലിയന്‍റെ ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറിയത്.
അതോടൊപ്പം തന്നെ ദുബായ് എക്സ്പോ സന്ദര്‍ശിക്കാന്‍ എത്തിയവരില്‍ 17 ശതമാനം പേരും വിദേശികളാണ് എന്നാണ് റിപ്പോർട്ട്. ഇതില്‍ 18 വയസ്സില്‍ താഴെയുള്ളവരാണ് 28 ശതമാനം പേരും. എക്സേപോയില്‍ സ്‌കൂള്‍ പ്രോഗ്രാം അടുത്ത ദിവസങ്ങളില്‍ സജീവമാകുന്നതോടെ വിദ്യാര്‍ത്ഥികളുടെ എണ്ണം വരും ദിവസങ്ങളില്‍ ഉയരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജര്‍മ്മനി, ഇന്ത്യ, ഫ്രാന്‍സ്, സൗദി, യുകെ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ സന്ദർശിക്കാൻ എത്തിയിരിക്കുന്നത്. കാഴ്ചകള്‍ കണ്ട് കൊതി തീരാതെ ഒട്ടനവധി പേര് ഒരുപാട് തവണ വന്നവരാണ്. എക്സ്പോ കാണാന്‍ വേണ്ടി സീസണ്‍ പാസ് ദുബായ് ഒരുക്കിയിട്ടുണ്ട്. 53 ശതമാനം പേരും എക്സ്പോ കാണാന്‍ വേണ്ടി ഉപയോഗിച്ചത് സീസണ്‍ കാര്‍ഡ് ആണ് എന്നും അധികൃതർ അറിയിച്ചു.
കൂടാതെ 20 ശതമാനമാണ് വണ്‍ ഡേ ടിക്കറ്റില്‍ പാസ് എടുത്തവര്‍. 27 ശതമാനം പേര്‍ ഒന്നിലേറെ തവണ വണ്‍ ഡേ ടിക്കറ്റ് സ്വന്തമാക്കി എക്സ്പോ സന്ദര്‍ശിക്കുകയും ചെയ്തു. 1,938 സര്‍ക്കാര്‍ പ്രതിനിധികള്‍ ആണ് എക്സ്പോ സന്ദശിച്ചത്. പ്രധാനമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, മന്ത്രിമാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നതാണ്. യുഎഇ ദേശീയ ദിനവും അവധി ദിവസങ്ങളും കൂടി വരുന്നതോടെ ഇനിയും സന്ദര്‍ശകരുടെ എണ്ണം കൂടും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
വീഡിയോ കാണാം..
അതേസമയം ദുബായ് എക്സേപായില്‍ വലിയ സാനിധ്യമായി ഇന്ത്യന്‍ പവലിയനില്‍ മാറിയിട്ടുണ്ട്. 25 ദിവസത്തിനിടെ 128,000ത്തിലേറെ പേര്‍ ആണ് ഇന്ത്യന്‍ പവലിയന്‍ ഇതുവരെ സന്ദര്‍ശിച്ചത്. കേന്ദ്ര വാണിജ്യ -വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോയില്‍ മൂന്ന് ആഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യന്‍ പവലിയനില്‍ സന്ദര്‍ശിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ തിങ്കളാഴ്ചയും എക്‌സ്‌പോ സന്ദര്‍ശകരുടെ കണക്കുകള്‍ അധികൃതര്‍ പുറത്തുവിടുന്നതാണ്. പവലിയന്‍ തിരിച്ചുള്ള കണക്കുകളും ഇതോടൊപ്പം അധികൃതർ പുറത്തുവിടും.
https://www.facebook.com/Malayalivartha


























