പ്രവാസികൾക്കായി വാതിലുകൾ തുറക്കുന്നു; രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം 2 ആഴ്ചയ്ക്കകം പൂർണതോതിൽ പുനരാരംഭിക്കാൻ ഒരുങ്ങി ദുബായ്, ലോകം തിരിച്ചുവരവിന്റെ പാതയിലാണെന്ന് ചൂണ്ടികാട്ടി മാതൃകയായി യുഎഇ

കൊറോണ വ്യാപനത്തെ തുടർന്ന് നിശ്ചലമായ വ്യോമഗതാഗതത്തെ പൂർണതോതിൽ പ്രവർത്തിപ്പിക്കാൻ തയ്യാറായി യുഎഇ. ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് തന്നെ യുഎഇയാണ് ഇത്തരത്തിൽ തീരുമാനം ആദ്യമായി കൈക്കൊള്ളുന്നത്. ലോകരാഷ്ട്രങ്ങൾ പോലും കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയാണ് വിമാനയാത്രകൾക്ക് പോലും അനുമതി നൽകുന്നത്. ഈയൊരു സാഹചര്യത്തിലാണ് യുഎഇ മാതൃകയാകുന്നത്. ലോകം തിരിച്ചുവരവിന്റെ പാതയിലാണെന്ന് ചൂണ്ടികാട്ടിക്കൊണ്ട് മാതൃകയാവുകയാണ് അധികൃതർ.
അധികൃതരുടെ അറിയിപ്പ് പ്രകാരം രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം 2 ആഴ്ചയ്ക്കകം പൂർണതോതിൽ പുനരാരംഭിക്കുന്നതാണ്. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമാണ് ഈ സന്തോഷ വാർത്ത ഏവരെയും അറിയിച്ചത്. അടഞ്ഞു കിടക്കുന്ന അവസാനത്തെ കോൺകോഴ്സും തുറക്കും.കൊവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ജൂൺ 24നാണ് ടെർമിനൽ ഒന്ന് തുറന്നത്.
അതോടൊപ്പം തന്നെ ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബി കേരളത്തിലേക്കു സർവീസ് ആരംഭിക്കുന്നതോടെ നിരക്കു കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസി മലയാളികൾ ഏവരും. ദുബായ്, ഷാർജ സെക്ടറിലതിനെക്കാൾ 100–300 ദിർഹം വരെ കൂടുതലാണ് അബുദാബി സെക്ടറിൽ ടിക്കറ്റിന് ഈടാക്കി വരുന്നത്.
അങ്ങനെ പുതിയ എയർലൈന്റെ വരവോടെ കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ ഏവരും. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ, ഇത്തിഹാദ് എയർവേയ്സ് എന്നിവയാണ് അബുദാബിയിൽനിന്ന് കേരളത്തിലേക്കു സർവീസ് നടത്തുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേക്കാണ് എയർ അറേബ്യ അബുദാബി സർവീസ് ആരംഭിക്കുന്നത്.
കൊറോണ വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധിയിൽ ടിക്കറ്റ് നിരക്ക് വർധന ഉണ്ടായതിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയവർക്ക് കുറഞ്ഞ നിരക്കിൽ അബുദാബിയിലേക്കു തിരിച്ചെത്താൻ പുതിയ സർവീസ് സഹായകമാകുന്നതാണ്. ഇത്തിഹാദ് എയർവേയ്സും എയർ അറേബ്യ അബുദാബിയും സർവീസ് നടത്തുന്ന രാജ്യങ്ങളിലേക്ക് കണക്ഷൻ വിമാനവും ലഭിക്കുമെന്നതാണ് മറ്റൊരു നേട്ടം. ടിക്കറ്റ് ബുക്കിങ് ചെയ്യാനായി airarabia.com എന്ന സെബ്‌സൈറ്റ് സന്ദര്ശിക്കുക.
https://www.facebook.com/Malayalivartha


























