നടന്‍ പ്രണവ് മോഹന്‍ലാലിന് യുഎഇയുടെ സ്നേഹസമ്മാനം; ഗോള്‍ഡന്‍ വിസ നൽകി അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ്
മലയാളീ പ്രേക്ഷകരുടെ പ്രിയ ചലച്ചിത്ര നടന്‍ പ്രണവ് മോഹന്‍ലാലിന് യുഎഇ ഗോള്‍ഡന്‍ വിസ നൽകി. കഴിഞ്ഞ ദിവസം അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രണവ് ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.
സര്‍ക്കാര്‍കാര്യ മേധാവിന ബാദ്രേയ്യ അല്‍ മസ്‌റൂയി പ്രണവിന് ഗോള്‍ഡന്‍ വിസ കൈമാറുകയുണ്ടായി. മന്ത്രാലയത്തിലെ ഉന്നത ഉദ്യേഗസ്ഥരായ സാലേ അല്‍ അഹ്മദി, ഹെസ്സ അല്‍ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവരുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി.
അതേസമയം മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ് എന്നിവര്‍ നേരത്തെ തന്നെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























