യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടൽമഞ്ഞ്; കഴിഞ്ഞ ദിവസവും ദൂരക്കാഴ്ച കുറഞ്ഞു, വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടൽമഞ്ഞ്. കഴിഞ്ഞ ദിവസവും ദൂരക്കാഴ്ച കുറഞ്ഞതായി റിപ്പോർട്ട്. റാസല്‍ഖൈമ, ദുബായ് മിന്‍ഹാദ്, അല്‍ മര്‍ജാന്‍, അബു അല്‍ അബ്യാദ് ഐലന്‍ഡ്, അല്‍ റഹ്ബ, അല്‍ തവീല, അല്‍ വത്ബ, അല്‍ഐന്‍, അബുദാബി ബനിയാസ് പാലം, അല്‍ ദഫ്ര എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞ് ശക്തമായിരുന്നു എന്നാണ് അറിയിപ്പ്.
ഇന്നും മഞ്ഞിന് സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. മൂടല്‍മഞ്ഞുള്ളപ്പോള്‍ ട്രക്കുകള്‍ ഹൈവേകളില്‍ കയറരുത്. അനധികൃത മേഖലകളില്‍ വാഹനം നിര്‍ത്തിയിടുന്നതും ഒഴിവാക്കണം. ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്ബോള്‍ അപകട സാധ്യത കൂടുതലാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
അതേസമയം യുഎഇയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളില്‍ വ്യാഴാഴ്ച മഴ പെയ്യുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. ഉച്ചയോടെ കിഴക്കോട്ട് നേരിയ മഴ പ്രതീക്ഷിക്കുന്നതായാണ് കാലാവസ്ഥാ പ്രവചനം.
കൂടാതെ വ്യാഴാഴ്ച്ച രാത്രിയും വെള്ളിയാഴ്ച്ച രാവിലെയും ഈര്‍പ്പമുള്ള കാലാവസ്ഥയായിരിക്കുമെന്നും വിദഗ്ധര്‍ അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റു വിശാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha


























