ഇന്ത്യയുടെ ചങ്കിൽ ചോരയായി ഗൾഫ് രാഷ്ട്രങ്ങൾ; കശ്മീരിന്റെ വികസനം ഏറ്റെടുത്ത് ആ ചരിത്ര നീക്കത്തിലേക്ക് വഴിതുറന്നത് അമിത്ഷാ! പത്ത് വർഷത്തെ കാത്തിരിപ്പിൽ പാകിസ്താന്റെ അടങ്ങാത്ത കലി അവസാനം കൊണ്ടെത്തിച്ചത് മറ്റൊന്നിലേക്ക്, യുഎഇ- ഇന്ത്യ സഹകരണം മറ്റൊരു തലത്തിലേക്ക് എത്തുമ്പോൾ ഉറ്റുനോക്കി ഗൾഫ് രാഷ്ട്രങ്ങൾ.....

ഗൾഫ് രാഷ്ട്രങ്ങളും ഇന്ത്യയുമായുള്ള ബന്ധം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. പ്രവാസികൾ മണലാരണ്യത്തിലേക്ക് കാലുവച്ചതുമുതൽ ആ ബന്ധം വിശ്വാസത്തിന്റെയും കരുതലിന്റെയും പിൻബലത്തിൽ പതിറ്റാണ്ടുകൾ പിന്നിട്ട് പടർന്നുപന്തലിക്കുകയായിരുന്നു. നാടിൻറെ നട്ടെല്ലായ പ്രവാസികൾ വളർത്തിയെടുത്ത ആ ബന്ധം ഗൾഫ് രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിലുള്ള ആഭ്യന്തര വളർച്ചയ്ക്കും കാരണമായി തീർന്നു.
ഇന്ന് ഇന്ത്യ എന്നാൽ ഗൾഫ് നേതാക്കൾക്ക് ഭയ്യാ ഭയ്യാ ബന്ധമാണ്. പ്രത്യേകിച്ച് സൗദിയും യുഎഇയും തമ്മിലുള്ള ബന്ധം ശത്രുരാജ്യങ്ങൾക്ക് പോലും അസൂയ തോന്നിപ്പോകും. ഇന്ത്യയില്‍ നിര്‍മിച്ച ഭക്ഷ്യവസ്തുക്കളുടെ മുഖ്യ വിപണിയാണ് ഗള്‍ഫ് രാജ്യങ്ങള്‍. നരേന്ദ്ര മോഡി തുടക്കം കുറിച്ച മെയ്ക് ഇന്‍ ഇന്ത്യ കാമ്പയിനും ഇന്ത്യക്ക് ഗുണകരമായി മാറിയിട്ടുണ്ട്. പ്രധാനമന്ത്രി മോഡി അധികാരത്തിൽ എത്തിയതിന് പിന്നാലെ പല ലോകരാഷ്ട്രങ്ങളുമായി സൗഹൃദം പുലർത്തുന്നത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ ഇതിൽ ചെറിയ ഒരു വിള്ളൽ ഉണ്ടായി.
പൗരത്വ ഭേദഗതി ബിൽ ഉണ്ടാക്കിയ വിള്ളൽ;
ആര്‍ട്ടിക്കിള്‍ 370, 35 എന്നിവ ഇനി ചരിത്രത്തിന്‍റെ ഭാഗമായ നിമിഷം. കശ്മീര്‍ വിഭജന ബില്‍ ലോക്സഭയില്‍ പാസായതിനുപിന്നാലെ നിരവധി വിമര്ശങ്ങളാണ് സർക്കാരിന് നേരിടേണ്ടി വന്നത്. ജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ച് ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശമാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയിരുന്നു. കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കി. ഇത്തരത്തിൽ നിർണായക തീരുമാനങ്ങൾ ഇന്ത്യ കൈക്കൊണ്ടപ്പോൾ ഗൾഫ് രാഷ്ട്രങ്ങളുടെ മുഖം ചെറുതായി കറുത്തു. പാകിസ്താന്റെ ചുവടുപിടിച്ച് ഇതിനെ എതിർത്തുകൊണ്ട് സൗദി അറേബ്യ പോലും രംഗത്ത് എത്തിയിരുന്നു. എന്നാൽ പാകിസ്താന്റെ തന്ത്രം മനസിലാക്കിയ ഇന്ത്യയ്ക്ക് സൗഹൃദത്തെ കൈവിടാൻ ആയില്ല. നാൾക്കുനാൾ വിള്ളലുകൾ നീക്കം ചെയ്യാനും കൂടുതൽ കരുത്ത് നേടാനായതും പാകിസ്താനെ ചൊടിപ്പിച്ചു.
വർഷങ്ങൾക്കിപ്പുറം;
അങ്ങനെ വർഷങ്ങൾക്കിപ്പുറം എത്തിനിൽക്കുമ്പോൾ കൂടുതൽ വികസനം മുന്നിൽക്കണ്ട് ജമ്മു കശ്മീരില്‍ നിക്ഷേപം നടത്താൻ ദുബായ് രംഗത്ത് എത്തി. കൂടാതെ വികസനത്തിന്റെ പുതിയ ചുവടുവെയ്പ് കേള്‍പ്പിച്ച് ശ്രീനഗര്‍-ഷാര്‍ജ വിമാനസര്‍വ്വീസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം ഫ്‌ളാഗ് ഓഫ് ചെയ്തു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന നിയമം എടുത്ത കളഞ്ഞ ശേഷം ആദ്യമായി മൂന്ന് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അമിത് ഷാ. കശ്മീരില്‍ കേന്ദ്രം നടപ്പാക്കുന്ന വികസനം അട്ടിമറിക്കാന്‍ സാധാരക്കാരെ വെടിവെച്ച് കൊന്ന് ഭയപ്പെടുത്താന്‍ ശ്രമിച്ച തീവ്രവാദികള്‍ക്ക് ചുട്ട മറുപടിയായിരുന്നു ശ്രീനഗര്‍-ഷാര്‍ജ വിമാനസര്‍വ്വീസിന്റെ ഉദ്ഘാടനം എന്നത്. ഇത് പാകിസ്താന്റെ നെഞ്ചത്ത് തന്നെ ആഞ്ഞുതറച്ചു.
കൂടത്തെ കശ്മീരിന്റെ വികസനം അട്ടിമറിയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അമിത് ഷാ ഭീകരവാദികള്‍ക്ക് അന്ന് മുന്നറിയിപ്പ് നല്‍കി. ഗോ ഫസ്റ്റ് എന്ന വിമാനക്കമ്പനിയാണ് ശ്രീനഗര്‍-ഷാര്‍ജ അന്താരാഷ്ട്ര വിമാന സര്‍വ്വീസും അന്താരാഷ്ട്ര കാര്‍ഗോ സര്‍വ്വീസും ആരംഭിച്ചത്. 11 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും യുഎഇയില്‍ നിന്നും ജമ്മു കശ്മീരിലേക്ക് വിമാന സര്‍വ്വീസ് ആരംഭിച്ചത് ചരിത്രം തന്നെ തിരുത്തിക്കുറിച്ചുകൊണ്ടാണ്. ഷാര്‍ജയിലേക്ക് വൈകീട്ട് പുറപ്പെട്ട ആദ്യ വിമാനം രാത്രി 9 മണിക്ക് യുഎഇയില്‍ എത്തിച്ചേരുകയും ചെയ്തു.
ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള ആദ്യ അന്താരാഷ്ട്ര വിമാനം 2009 ഫെബ്രുവരി 14 ന് എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചു. എന്നാൽ യാത്രക്കാർ കുറവായതിനാൽ സർവീസ് നിർത്തിവെക്കുകയാണ് ചെയ്തത്.
ഈ വിമാന സര്‍വ്വീസോടെ ശ്രീനഗറും യുഎഇയും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ വളരുമെന്ന പ്രതീക്ഷയായിരുന്നു ഏവർക്കും. ശ്രീനഗര്‍, ജമ്മു, ലെ എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ഗോ സേവനവും ഇതുമൂലം വര്‍ധിക്കും. ജമ്മു കശ്മീരില്‍ നിന്നുള്ള പൂക്കളും കാര്‍ഷികോല്‍പ്പന്നങ്ങളും യുഎഇയില്‍ എത്തിച്ചേരുന്നതോടെ ഇന്ത്യയും യുഎഇയും കൂടുതൽ അടുക്കുമെന്നതും വാർത്താപ്രാധാന്യം നേടിയിരുന്നു. കാശ്മീരിനെ വിറ്റുതുലയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം എന്ന് പറഞ്ഞവർക്കുള്ള ചുട്ട മറുപടികൂടിയായിരുന്നു ഇത്.
വീണ്ടും വഴിതടഞ്ഞ് പാകിസ്ഥാൻ;
ഇന്ത്യയുടെ വളർച്ചയെ തകിടം മറിക്കാൻ തക്കംപാർത്തിരിക്കുന്ന പാകിസ്ഥാൻ വീണ്ടും എത്തി. ശ്രീനഗറിൽ നിന്ന് ഷാർജയിലേക്കുള്ള ആദ്യ വിമാനത്തിന് വ്യാമാതിർത്തി പാകിസ്ഥാൻ അനുവദിക്കുന്നില്ല എന്ന വാർത്തകളാണ് വരുന്നത്. എന്തുകൊണ്ടാണ് വ്യാമാതിർത്തി അനുവദിക്കാതിരുന്നതെന്ന് പാകിസ്ഥാൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പാക് സർക്കാരിൻ്റെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള അറിയിക്കുകയും ചെയ്തു.
വീഡിയോ കാണാം;
അങ്ങനെ വ്യാമാതിർത്തി അനുവദിക്കില്ലെന്ന പാകിസ്ഥാൻ്റെ നിലപാട് ശ്രീനഗറിൽ നിന്നുള്ള യാത്രികർക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. പാകിസ്ഥാൻ വ്യോമപാത അനുവദിച്ച് നൽകിയാൽ ഉദയ്പുർ, അഹമ്മദാബാദ്, ഒമാൻ വഴി ഷാർജയിലേക്ക് പറക്കേണ്ടി വരുജെന്ന സാഹചര്യം ഉരുവാകും. ഇതുമൂലം ഒരു മണിക്കൂർ അധികയാത്ര വരുന്നതിനാൽ ഇതിന് ചിലവേറുകയാണ് ചെയ്യുന്നത്.
ഇതിനുപിന്നാലെ പാകിസ്താനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്നുമുണ്ടായ നടപടി ദൗർഭാഗ്യകരമാണെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള വ്യക്തമാക്കി. 2009 - 2010 വർഷങ്ങളിൽ ശ്രീനഗർ - ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർസീനോടും പാകിസ്ഥാൻ ഇതേ രീതിയിലാണ് പെരുമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി ഇറ്റലിയിലേക്ക് പോയതും തിരികെ എത്തിയതും പാകിസ്ഥാൻ്റെ വ്യോമപാതയിലൂടെ തന്നെയായിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ശ്രീലങ്കൻ പര്യടനത്തിനായി ഇന്ത്യൻ തങ്ങളുടെ വ്യോമാതിർത്തി തുറന്ന് നൽകിയിരുന്നു. എന്നിട്ടും ഇത്തരത്തിൽ പാകിസ്ഥാൻ മുഖം തിരിക്കുന്നത് യുഎഇയെയും ചൊടിപ്പിച്ചിട്ടുണ്ട്. പാകിസ്താന്റെ ഈ നീക്കം ഇന്ത്യയ്ക്ക് എതിരെ ആണെങ്കിലും കൊള്ളുന്നത് ഗൾഫ് രാഷ്ട്രങ്ങൾക്കാണ്.
https://www.facebook.com/Malayalivartha
























