മൽസ്യബന്ധനത്തിൽ നിന്ന് ആകാശത്തെ കീഴടക്കിയ യുഎഇ; അമ്പത് വർഷംകൊണ്ട് നേടിയെടുത്തതൊക്കെയും ലോകത്തിന് നൽകി അടുത്ത അമ്പത് വർഷത്തിലേക്ക് കുതിക്കാൻ ഒരുങ്ങുന്നു, എണ്ണപ്പാടങ്ങളിൽ നിന്നും ലോകത്തെ അമ്പരപ്പിച്ച മുന്നേറ്റം, യുഎഇ എന്തിലും ഏതിലും ഒന്നാമത്, കോവിഡിനെ പ്രതിരോധിച്ച് യുഎഇ കയ്യടക്കിയത് കാണണം

പ്രവാസികളുടെ പ്രതീക്ഷയാണ് ഗൾഫ് രാഷ്ട്രങ്ങൾ. പ്രത്യേകിച്ച് യുഎഇയും സൗദി അറേബ്യയും. രണ്ട് വമ്പൻ ശക്തികളും ഒന്നാമത് എത്താൻ പോരാടുകയാണ്. ഇതിൽ എടുത്തുപറയേണ്ടത് യുഎഇ തന്നെയാണ്. അത്തരത്തിൽ അഭൂതപൂർവമായ വളർച്ചയാണ് യുഎഇ കൈവരിച്ചിരിക്കുന്നത്. അമ്പത് വർഷം കൊണ്ട് ലോകത്ത് തന്നെ ഒന്നാമത് എത്താൻ സാധിച്ച യുഎഇ ഇതിനോടകം തന്നെ അടുത്ത അമ്പത് വർഷത്തെ പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്. വിശ്വസിക്കാൻ നിങ്ങൾക്ക് സാധിക്കുമോ? അതെ, ഇതാണ് യുഎഇ. ആയതിനാൽ തന്നെ പ്രതീക്ഷയോടൊപ്പം തന്നെ പ്രവാസികൾക്ക് ഏത് നേരത്തും ആശ്രയിക്കാൻ പറ്റുന്നൊരിടംകൂടിയാണ് യുഎഇ.
സ്വദേശികളെപോലെ തന്നെ പ്രവാസികളെയും കരുതുന്നൊരിടം, ലോകത്തിലെതന്നെ മികച്ച ഭരണാധികാരികൾ, ലോകത്തിലെ തന്നെ ഏതൊരു സാധനവും ഫസ്റ്റ് ക്വളിറ്റിയിൽ ലഭിക്കും, വ്യത്യസ്‍തമായ കാഴ്ചകൾ ഇവിടെ കാണുവാൻ സാധിക്കും. പറഞ്ഞുവന്നാൽ യുഎഇ മറ്റൊരു ലോകമായി തീർന്നിരിക്കുകയാണ്. ഇതൊക്കെ സാമ്പിൾ മാത്രം. ഈ കുറഞ്ഞ കാലയളവിൽ യുഎഇ കൈവരിച്ചതൊക്കെ നിങ്ങൾക്ക് അറിയാമോ?
1940കളിലെ ഒരു ചെറിയ മല്‍സ്യബന്ധന കേന്ദ്രം
അതെ, 1940കളില്‍ ഒരു ചെറിയ മല്‍സ്യബന്ധന കേന്ദ്രം മാത്രമായിരുന്നു യുഎഇ. അങ്ങനെ എണ്ണ കണ്ടെത്തിയതോടെ= അതിവേഗ വളര്‍ച്ചയുടെ പാതയിലേക്ക് ഇവർ കടക്കുകയായിരുന്നു. ദീഎന്നാൽ ര്‍ഘദൃഷ്ടിയുള്ള ഭരണകര്‍ത്താക്കള്‍ കൂടിയായതോടെ യുഎഇയുടെ പുരോഗതി എണ്ണയിതര മേഖലകളിലേക്ക് പടർന്നുപന്തലിച്ചുകൊണ്ട് ലോകത്തിന് മുന്നിൽ കുതിക്കുകയായിരുന്നു. അങ്ങനെ അമ്പത് വര്ഷം കഴിഞ്ഞ് ഇന്ന് എത്തിനോക്കുമ്പോൾ ലോകത്തെ തന്നെ പ്രധാന വ്യാപാര കേന്ദ്രം, കപ്പല്‍ തുറമുഖം, വ്യോമയാന കേന്ദ്രം, ബിസിനസ് കേന്ദ്രം എല്ലാമായി യുഎഇ മാറിയിരിക്കുന്നു. ഏതൊക്കെ തന്നെയാണ് ഒട്ടേറെ വിദേശികളാണ് യുഎഇയില്‍ സ്ഥിരതാമസത്തിനായി കൊതിക്കുന്നത്.
സ്ത്രീ സുരക്ഷയിൽ ഒന്നാം സ്ഥാനം
ഏവരെയും അമ്പരപ്പിലാഴ്ത്തി ഒരു സർവേ ഫലം പുറത്ത് വന്നു. അതായത് ലോകത്ത് മറ്റെവിടെ ആയിരിക്കുന്നതിനെക്കാളും യുഎഇയിൽ സ്ത്രീകൾ സുരക്ഷിതരാണെന്നതാണ് ആ സർവേ റിപ്പോർട്ട്. ആഗോള തലത്തിൽ തന്നെ ജോർജ് ടൗൺ യൂണിവേഴ്സിറ്റി നടത്തിയ സർവേയിലാണ് യുഎഇ ഒന്നാം സ്ഥാനം കൈവരിച്ചിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത 98.5 ശതമാനം സ്ത്രീകളും യുഎഇയിൽ രാത്രി നേരത്തും തനിച്ച് സുരക്ഷിതമായി യാത്ര ചെയ്യാനാകുമെന്നും സന്തോഷവും സമാധാനവുമുണ്ടെന്നും അഭിപ്രായപ്പെടുകയായിരുന്നു. സ്ത്രീകൾ, സമാധാനം, സുരക്ഷതിത്വം എന്ന പ്രമേയത്തിലായിരുന്നു സർവേ നടന്നത്. 170 രാജ്യങ്ങൾ സർവേയിൽ പങ്കെടുത്തതിലാണ് യുഎഇ ഒന്നാം സ്ഥാനത്ത് എത്തിയത്.
ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ ജോലി ചെയ്യാനും ജീവിക്കാനും സാധ്യം
സുരക്ഷയുടെ കാര്യത്തി യുഎഇ തന്നെയാണ് ഒന്നാമത് നിൽക്കുന്നത്. ഇതിന് പ്രധാന കാരണം ഇവിടുത്തെ പോലീസ് തന്നെയാണ്. ഈ അടുത്ത കാലത്തായി പട്ടിക എച്ച്‌എസ്ബിസി പുറത്തുവിട്ടിരുന്നു. ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ ജോലി ചെയ്യാനും ജീവിക്കാനും സാധ്യമെന്ന് പ്രവാസികള്‍ കരുതുന്ന രാജ്യങ്ങളുടെ പട്ടികയായിരുന്നു അത്. ഇതില്‍ ആദ്യ പത്ത് രാജ്യങ്ങളില്‍ മൂന്ന് ഗള്‍ഫ് രാജ്യങ്ങളാണ് ഇടംപിടിച്ചത്. പട്ടിക പ്രകാരം യുഎഇ ലോകത്ത് തന്നെ നാലാംസ്ഥാനത്താണ് ഉള്ളത്. ബഹ്‌റൈന്‍ എട്ടാം സ്ഥാനത്തും ഖത്തര്‍ ഒമ്പതാം സ്ഥാനത്തും നിൽക്കുകയാണ്. ലോകത്ത് തന്നെ യുഎഇ നാലാം സ്ഥാനത്താണ് എങ്കിലും ഗൾഫ് രാഷ്ട്രങ്ങളെ വച്ച് നോക്കുമ്പോൾ ഒന്നാം സ്ഥാനമാണ്.
വാക്‌സിനേഷന്‍ 98 ശതമാനം കവിഞ്ഞു
ആഗോള തലത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തിലും മുന്നിലാണ് യുഎഇയുടെ സ്ഥാനം. നിലവില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ ജനസംഖ്യയുടെ 98 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിൽ 88 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു. രാജ്യത്ത് തന്നെ കോവിഡ് പരിശോധന വ്യാപകമാക്കിയതും വാക്‌സിനേഷന്‍ ക്യാംപയിന്‍ ശക്തിപ്പെടുത്തിയതുമാണ് വൈറസിനെ അതിവേഗം പിടിച്ചുകെട്ടാന്‍ സഹായകമായതെന്ന് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വക്താവ് ഡോ. സെയ്ഫ് അല്‍ ദഹേരി അഭിപ്രായപ്പെടുകയായിരുന്നു.
അതിവേഗം സാധാരണ നിലയിലേക്ക്....
രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ നിരവധി ഇളവുകൾ നൽകി. കൂടാതെ സ്കൂളുകൾ തുറക്കുകയും മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുകയും ചെയ്തു. ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയത്. കോവിഡിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ജനജീവിതം അതിവേഗം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ബ്ലൂംബര്‍ഗ് കോവിഡ് റെസിലിയന്‍സ് റാങ്കിംഗില്‍ യുഎഇ ആഗോള തലത്തില്‍ തന്നെ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഒക്ടോബറിലെ റാങ്കിംഗില്‍ യുഎഇ മികച്ച നേട്ടം കൈവരിച്ചത്. അയര്‍ലന്റും സ്‌പെയിനും മാത്രമാണ് ഇക്കാര്യത്തില്‍ യുഎഇക്ക് മുമ്പിൽ ഉള്ളത്.
ഇതൊക്കെയും ഈ ചെറിയ കാലയളവിൽ യുഎഇ കൈവരിച്ച നേട്ടങ്ങളാണ്. പ്രവാസികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരു ഗൾഫ് രാഷ്ട്രമാകുകയാണ് യുഎഇ. ഇതൊക്കെയും തന്നെ പതിറ്റാണ്ടുകൾകൊണ്ട് ഉണ്ടായ ബന്ധമാണ്. ഒരുപക്ഷെ യുഎഇയുടെ ഏതൊരു നേട്ടത്തിലും പ്രവാസികളുടെ കയ്യൊപ്പ് കാണുവാൻ സാധിക്കും. ആയതിനാൽ തന്നെ യുഎഇ കൈവരിക്കുന്ന നേട്ടം പ്രവാസികളുടേതുമാകുന്നു.
https://www.facebook.com/Malayalivartha
























