വിസക്കച്ചവടം വച്ചുപൊറുപ്പിക്കില്ല; 800 കമ്പനികൾക്കെതിരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്താൻ ഒരുങ്ങുന്നു, പണം നൽകി പുറത്ത് വിസയടിച്ച വിദേശികളും വെട്ടിലാകും

വിസക്കച്ചവടവുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പനികൾക്കെതിരെ അന്വേഷണത്തിന് ഒരുങ്ങി കുവൈറ്റ്. 800 കമ്പനികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഈ കമ്പനികളുടെ കീഴിൽ 60000 വിദേശ തൊഴിലാളികൾ വിസ എടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. വിസക്കച്ചവടത്തിനായി ഉണ്ടാക്കിയ കടലാസു കമ്പനികൾ വാണിജ്യ ഇടപാടുകളും പ്രവർത്തനവും നടത്തുന്നില്ലെന്നാണ് അധികൃതർ കരുതുന്നത്. എന്നാൽ ഇത് തെളിയിച്ചാൽ പണം നൽകി പുറത്ത് വിസയടിച്ച വിദേശികൾ.
അതോടൊപ്പം തന്നെ പണം ഇൗടാക്കി വിസയെടുത്ത് കൊണ്ടുവന്ന ശേഷം പുറത്തുവിടുകയാണ് തട്ടിപ്പു കമ്പനികൾ ചെയ്തുവരുന്നത്. വിസക്കച്ചവടത്തിനായി മാത്രം പ്രവർത്തിക്കുന്ന കമ്പനികളെ കണ്ടെത്താൻ മാനശേഷിവകുപ്പ് പരിശോധന ഊർജിതമാക്കിയിരിക്കുകയാണ്.
കൂടാതെ പരിശോധകർ എത്തുമ്പോൾ പല ഊഹക്കമ്പനികളുടെയും ഓഫിസുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. വാണിജ്യപരമോ ഉത്പാദനപരമോ ആയ യാതൊരു ഇടപാടും നടത്താതെ വിസക്കച്ചവടത്തിനു മാത്രമാണ് ഇത്തരം ഓഫിസുകൾ പ്രവർത്തിക്കുന്നതെന്നും വ്യക്തമായ മനുഷ്യക്കടത്താണ് കമ്പനി ഉടമകൾ നടത്തിയിരുന്നതെന്നും മാൻ പവർ അതോറിറ്റി അധികൃതർ കണ്ടെത്തുകയുണ്ടായി.
ഏതൊക്കെ കമ്പനികളാണ് ഇത്തരത്തിൽ ഉള്ളതെന്നും എന്ത് നടപടിയാണ് കമ്പനികൾക്കും ഇവയുടെ കീഴിൽ വിസയടിച്ച തൊഴിലാളികൾക്കും നേരിടേണ്ടി വരികയെന്നും അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാലേ വ്യക്തമാകുകയുള്ളു. വ്യാജകമ്പനികൾക്കു കീഴിലെത്തിയ തൊഴിലാളികൾ മറ്റു പലയിടങ്ങളിലുമായി തൊഴിലെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ശക്തമായ നടപടി കൈക്കൊള്ളാനാണ് തീരുമാനം.
https://www.facebook.com/Malayalivartha
























