പ്രവാസികളും സ്വദേശികളും ഉടൻ മൂന്നാം ഡോസ് വാക്‌സിന്‍ സ്വീകരിക്കണം: സെക്കന്റ് ഡോസ് എടുത്ത് ആറുമാസം കഴിഞ്ഞവർക്ക് മൂന്നാം ഡോസായ ബൂസ്റ്റര്‍; മുന്നറിയിപ്പ് നല്‍കി സൗദി ആഭ്യന്തര മന്ത്രാലയം

സൗദി അറേബ്യയില്‍ സ്വദേശികളും വിദേശികളുമടക്കം ഉടന്‍ മൂന്നാമത് ഡോസ് വാക്‌സീന്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
കോവിഡ് വാക്‌സിന്റെ സെക്കന്‍ഡ് ഡോസ് വാക്‌സിന്‍ കുത്തിവെയ്‌പ്പെടുത്ത് ആറു മാസം പൂര്‍ത്തിയാക്കിയവരാണ് മൂന്നാം ഡോസായ ബൂസ്റ്റര്‍ സ്വീകരിക്കേണ്ടതെന്നാണ് നിര്‍ദ്ദേശം. പകര്‍ച്ചാവ്യാധിക്കെതിരായ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ അശ്രദ്ധ കാണിക്കരുതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം സൗദിയില്‍ ഇന്ന് പുതുതായി 32 പേര്‍ കോവിഡില്‍ നിന്നും രോഗ മുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 53,7722 ആയി ഉയര്‍ന്നു. 45 പുതിയ കേസുകളാണ് സൗദിയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























