ഗൾഫ് രാഷ്ട്രങ്ങളുടെ സ്വദേശിവത്കരണത്തിൽ പിടഞ്ഞ് പ്രവാസികൾ; സൗദി അറേബ്യ കടുപ്പിക്കുമ്പോൾ പ്രവാസികളുടെ ഭാവി എന്ത്? സൗദികള്‍ക്കായി സംവരണം ചെയ്യപ്പെട്ട വിവിധ തൊഴിലുകളില്‍ നിലവില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികള്‍ പുറത്തേക്ക്, വരും നാളുകളില്‍ പ്രതിസന്ധി രൂക്ഷമാകും

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ മൂലം ഏറെ വലഞ്ഞത് നമ്മുടെ പ്രവാസികളാണ്. ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ നാളുകളിൽ തന്നെ തൊഴിൽ നഷ്ടപ്പെട്ടും മാസങ്ങളോളം ശമ്പളം ഇല്ലാതെയും കുടുങ്ങിയ പ്രവാസികൾ വാർത്തകളിൽ വേദനായി നിറഞ്ഞനിന്നു. മാസങ്ങൾ പിന്നിട്ട് ഇളവുകൾ നൽകി പുതിയ മുഖമായി ഗൾഫ് രാഷ്ട്രങ്ങൾ തിരികെ എത്തുമ്പോൾ ഏറെ പ്രതീക്ഷയാണ് പ്രവാസികളിൽ കാണുവാൻ സാധിച്ചിട്ടുണ്ട്. യുഎഇയും, ഖത്തറും,സൗദിയും ഒമാനുമൊക്കെ അതിന് ഒരു ഉദാഹരണം തന്നെയാകുന്നു. യുഎഇയിൽ എക്സ്പോ പൊടിപിടിക്കുമ്പോൾ ഒട്ടനവധി പ്രവാസികൾക്കാണ് തൊഴിൽ ലഭിച്ചത്. അതുപോലെ തന്നെയാണ് സൗദിയും. രാജ്യത്തിൻറെ വികസനത്തിനായി ഒട്ടനവധി കാര്യങ്ങളാണ് ചെയ്തുവരുന്നത്. എങ്കിലും പ്രവാസികൾക്ക് ആശങ്ക നൽകുന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.
ഇളവുകൾ നല്കുന്നതിനിടയിലും പല നിബന്ധനകളും കടുപ്പിക്കുകയാണ്. അതായത് പ്രവാസികളുടെ ഭാവിപോലും ചോദ്യമായി തീരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഒരു ഭാഗത്ത് യുഎഇ തങ്ങളുടെ സ്വദേശികളെപ്പോലെ തന്നെ പ്രവാസികളെ സ്നേഹക്കുമ്പോഴും മറുഭാഗത്ത് സൗദി പ്രവാസികളെ പുറന്തള്ളുന്ന നടപടിയാണ് സ്വീകരിക്കുന്നത്. അങ്ങനെ സ്വദേശിവല്‍ക്കരണം ശക്തമായി തുടരുന്ന സൗദിയില്‍ പ്രവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ കുറയുന്നതായുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. അതായത് സൗദികള്‍ക്കായി സംവരണം ചെയ്യപ്പെട്ട വിവിധ തൊഴിലുകളില്‍ നിലവില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് ജോലി നഷ്ടമാകാൻ പോകുകയാണ്. പുതിയ മേഖലകളില്‍ കൂടി സൗദിവല്‍ക്കരണം വരുന്നതോടെ വരും നാളുകളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് സൂചന.
സ്വകാര്യ മേഖലയിൽ നിന്നും പ്രവാസികൾ പുറത്തേക്ക്
കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുന്നേ തന്നെ സൗദി അറേബ്യ സ്വദേശിവത്കരണം കടുപ്പിച്ചിരുന്നു. ദുരിതങ്ങൾ അവസാനിക്കുകയും പഴയനിലയിലേക്ക് എത്തുകയും ചെയ്തതോടെ വീണ്ടും നടപടികൾ കടുപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് 2021 ജനുവരി മുതല്‍ സപ്തംബര്‍ വരെയുള്ള ഒന്‍പത് മാസത്തിനിടയില്‍ മാത്രം രണ്ട് ലക്ഷത്തിലേറെ സൗദികള്‍ വിവിധ മേഖലകളില്‍ ജോലിയില്‍ പ്രവേശിച്ചതായി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി അറിയിക്കുകയുണ്ടായി.
അതായത് സ്വകാര്യ മേഖലയിലെ വിവിധ തൊഴിലുകളില്‍ പ്രവേശിച്ച സൗദികളുടെ കണക്കാണിത് വ്യക്തമാക്കുന്നത്. സൗദി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി ഹ്യൂമണ്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട് മുഖേന നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും പേര്‍ തൊഴില്‍ കമ്പോളത്തില്‍ പ്രവേശിച്ചിരിക്കുന്നത്. പ്രവാസികളെ പുറത്താക്കിക്കൊണ്ട് സ്വദേശികൾക്ക് കൂടുതൽ അവസരം ഒരുക്കുക എന്നതാണ് സൗദിയുടെ ലക്ഷ്യം. രണ്ട് ലക്ഷത്തിലേറെ സ്വദേശികൾ തൊഴിൽ നേടിയെങ്കിൽ ആ തസ്തികളിലെ പ്രവാസികൾ എവിടെ എന്ന ചോദ്യം അവശേഷിക്കുകയാണ്.
രണ്ട് ലക്ഷത്തിൽ പകുതിയിലേറെ യുവതികളും
ഈ വര്‍ഷത്തെ ആദ്യ ഒന്‍പത് മാസങ്ങളിലെ കണക്കാണ് സൗദി അറേബ്യ പുറത്ത് വിട്ടിരിക്കുന്നത്. ഇതിൽ പകുതിയിലേറെയും സ്വദേശി യുവതികളാണ്. അതായത് ഒൻപത് മാസത്തിനിടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ച രണ്ടു ലക്ഷം പേരില്‍ 1.2 ലക്ഷം പേരും വനിതകളാണെന്നാണ് നാഷനല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി വ്യക്തമാക്കിയിരിക്കുന്നത്. 81,000 സ്വദേശി യുവാക്കളാണ് ഡെവലപ്‌മെന്റ് ഫണ്ടിന്റെ സഹായത്തോടെ ഈ കാലയളവില്‍ തൊഴില്‍ നേടിയിട്ടുള്ളത്. കൃത്യവും വ്യക്തവുമായ ലക്ഷ്യത്തോടെയാണ് അധികൃതർ സ്വദേശി യുവാക്കൾക്ക് തൊഴിൽ നൽകി വരുന്നത്.
തൊഴില്‍ കമ്പോളത്തിലെ പുതിയ പ്രവണതകള്‍ക്ക് അനുസൃതമായി സൗദി യുവതീ യുവാക്കളെ സജ്ജരാക്കുന്നതിനായി പ്രത്യേക നൈപുണ്യ പരിശീലനവും ഇവര്‍ക്കായി അധികൃതര്‍ നൽകിയിരുന്നു. ഇതുകൂടാതെ കൂടുതല്‍ സ്വദേശികളെ തൊഴില്‍ മാര്‍ക്കറ്റിലേക്ക് ആകര്‍ഷിക്കന്നതിനായി വിവിധ സാമ്പത്തിക സഹായ പദ്ധതികളും സൗദി അറേബ്യ നിലവിൽ നടപ്പിലാക്കി വരുന്നുണ്ട്. തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതോടൊപ്പം പ്രതിമാസം 2000 രൂപ സ്റ്റൈപ്പന്റും അവര്‍ക്ക് നല്‍കിവരുകയാണ് അധികൃതർ.
പ്രവാസികളെ പുറത്താക്കിയ ആ നാളുകൾ
കഴിയഞ്ഞ ഒൻപത് മാസത്തിനിടയിലെ കണക്കുകൾ എടുത്തുനോക്കിയാൽ ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള മൂന്നാം പാദത്തിലാണ് കൂടുതല്‍ സൗദികള്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. രണ്ടാം പാദത്തെക്കാള്‍ 0.96 ശതമാനം വർധനവ് കാണാം. സൗദിവല്‍ക്കരണ നിരക്ക് 23.59 ശതമാനത്തിലേക്ക് ഉയരുകയായിരുന്നു. നാഷനല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ 18,26,875 സൗദികളാണ് രാജ്യത്തെ സ്വകാര്യ മേഖലയില്‍മാത്രം ജോലി ചെയ്തുവരുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, റെസ്റ്റൊറന്റുകള്‍, കഫേകള്‍ തുടങ്ങിയ മേഖലകളില്‍ സൗദി വല്‍ക്കരണം ശക്തമാക്കിയതോടെസ്വദേശികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതൊക്കെയും കനത്ത തിരിച്ചടിയായത് പ്രവാസികൾക്കാണ്. ഈ മേഖലകളിൽ വർഷങ്ങളോളമായി ജോലി ചെയ്തുവന്നിരുന്ന പ്രവാസികൾ ഇനി പുറത്തേക്ക്....
https://www.facebook.com/Malayalivartha
























