നടപടികൾ മാറുമ്പോൾ, ആശ്വാസത്തിൽ പ്രവാസികൾ; സൗദിയില്‍ മൂന്നു മാസത്തേക്കോ ആറു മാസത്തേക്കോ ഇഖാമ പുതുക്കാനുള്ള സംവിധാനം നിലവില്‍ വന്നതായി ജവാസാത്ത്, ഇതിന് അനുസൃതമായി ഇഖാമ ലെവിയും തവണകളായി അടക്കുന്നതിനുള്ള സംവിധാനവും പ്രാബല്യത്തില്‍, പ്രവാസികൾ ചെയ്യേണ്ടതെ ഇത്രമാത്രം

മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് കടുത്ത സൗദി അറേബ്യ സ്വീകരിച്ചുപോരുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന സൗദിവത്ക്കരണത്തെ കുറിച്ചുള്ള റിപ്പോർട്ടുകളും അതിൽ ഒന്നാണ്. പ്രവാസികൾക്ക് നിബന്ധനകൾ കടുപ്പിക്കുമ്പോഴും തത്സമയം ഇളവുകളും നൽകുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവാസികളിൽ ഇഖമയെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതെല്ലാം മാറ്റി പുതിയ നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ.
പുതിയ നിർദ്ദേശം അനുസരിച്ച് സൗദിയില്‍ മൂന്നു മാസത്തേക്കോ ആറു മാസത്തേക്കോ ഇഖാമ പുതുക്കാനുള്ള സംവിധാനം നിലവില്‍ വന്നതായി ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) അറിയിക്കുകയുണ്ടായി. അതോടൊപ്പം ഇതിന് അനുസൃതമായി ഇഖാമ ലെവിയും തവണകളായി അടക്കുന്നതിനുള്ള സംവിധാനവും പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.
അതോടൊപ്പം തന്നെ സ്മാര്‍ട്ട് ഫോണില്‍ ഇഖാമയുടെ ഡിജിറ്റല്‍ പകര്‍പ്പ് സൂക്ഷിക്കാനുള്ള സംവിധാനവും അധികൃതര്‍ ഒരുക്കിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷിര്‍ അഫ്‌റാദ് പ്ലാറ്റ്‌ഫോമില്‍ ഇഖാമ പുതുക്കുന്നതിനും ലെവി അടയ്ക്കുന്നതിനും ഡിജിറ്റല്‍ ഇഖാമ ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുള്ള ലിങ്ക് അധികൃതർ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുതിയ ആശ്രിതരെ ചേര്‍ക്കുന്നതിനുള്ള സംവിധാനവും ഇതില്‍ നൽകിയിരിക്കുകയാണ്.
കൂടാതെ പുതിയ രീതിയനുസരിച്ച് സൗദിയിലെ താമസ രേഖകള്‍ മൂന്ന് മാസത്തേക്കോ ആറു മാസത്തേക്കോ പുതുക്കാവുന്നതാണ്. തൊഴിലാളിയുടെ ജോലി നിലവിലെ സ്‌പോണ്‍സറില്‍ നിന്ന് മറ്റൊരാളിലേക്ക് മാറുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങളും അബ്ഷിര്‍ പ്ലാറ്റ്‌ഫോമില്‍ പുതുതായി സജ്ജീകരിച്ചുകൊണ്ട് കാര്യങ്ങൾ വളരെ ലളിതമാക്കുകയാണ് അധികൃതർ.
അങ്ങനെ മൂന്നോ ആറോ മാസത്തേക്ക് ഇഖാമ പുതുക്കാനുള്ള സംവിധാനം നിലവില്‍ വന്നതിനുപിന്നാലെ വര്‍ക്ക് പെര്‍മിറ്റ് ലെവിയും തവണകളായി അടയ്ക്കാൻ സാധിക്കും. നേരത്തേ ഒരു വര്‍ഷത്തേക്കായിരുന്നു ഇഖാമ പുതുക്കാനും ലെവി അടയ്ക്കാനും അവസരം നൽകിയിരുന്നത്. പുതിയ സാഹചര്യത്തില്‍ വര്‍ക്ക് പെര്‍മിറ്റ് ലെവി ഒന്നിച്ച് അടയ്ക്കുന്നത് ഒഴിവാക്കാനും സാധിക്കുന്നതാണ്. അതായത്, പ്രതിമാസം 800 റിയാല്‍ എന്ന തോതില്‍ ഒരു വര്‍ഷത്തേക്ക് 9600 റിയാല്‍ ഓരോ തൊഴിലാളിക്കും കമ്പനി അടക്കണം. കൂടാതെ ആശ്രിത ലെവിയായി കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് മാസത്തില്‍ 400 റിയാല്‍ വച്ച് ഒരു വര്‍ഷത്തേക്ക് ഒന്നിച്ചുനല്‍കുന്നതും ഒഴിവാക്കാനും സാധിക്കും.
എന്നാൽ ഈ തീരുമാനം നൂറു കണക്കിന് ജീവനക്കാരുള്ള വന്‍കിട കമ്പനികള്‍ക്ക് തീരുമാനം വലിയ ആശ്വാസമാകുന്നതാണ്. ഏതാനും മാസത്തിനകം നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് മുന്‍കൂട്ടി ഒരു വര്‍ഷത്തെ ലെവി അടയ്‌ക്കേണ്ട സാഹചര്യവും ഇതോടെ ഇല്ലാതെയാവും. ഇതിന് അനുസൃതമായ മാറ്റങ്ങള്‍ സര്‍ക്കാര്‍ പെയ്‌മെന്റ് സംവിധാനങ്ങളിലും വരുത്തിയതായി അധികൃതര്‍ അറിയിക്കുകയുണ്ടായി.
അതേസമയം പുതിയ അബ്ഷിര്‍ അഫ്‌റാദ് സേവനങ്ങളില്‍ നാഷനല്‍ ഐഡി പുതുക്കാനും നഷ്ടപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡിന് പകരം പുതിയ ഇലക്ട്രോണിക് ഐഡി ലഭ്യമാക്കാനും ദത്തെടുത്ത കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാനും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
15 വയസ്സിന് താഴെയുള്ള കുട്ടികളുടെ പാസ്പോര്‍ട്ട് ചേര്‍ക്കാനും അപ്ഡേറ്റ് ചെയ്യാനുമുള്ള സൗകര്യവും പുതുതായി ചേര്‍ത്തിരിക്കുകയാണ് അധികൃതർ. ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവിംഗ് സ്‌കൂളുകളിലേക്കുള്ള രജിസ്ട്രേഷന്‍ എന്നിവക്കും ഇതില്‍ സംവിധാനമുണ്ട്. ആരോഗ്യ വിവരങ്ങളും ഹജ്ജ് ഉംറ പെര്‍മിറ്റുകളുടെ വിവരങ്ങളും ഇനി അബ്ഷിറില്‍ ലഭ്യമാകുന്നതാണ്.
https://www.facebook.com/Malayalivartha
























