പ്രവാസികൾക്ക് ഇത് സന്തോഷ വാർത്ത; പ്രവാസികൾക്കായി ഇന്ത്യയുടെ ആ ആഗ്രഹം ഏറ്റെടുത്തു, ഇന്ത്യയുടെ കോവാക്‌സിന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് പിന്നാലെ ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ രംഗത്തെത്തി, പ്രവാസികൾക്കും ആശങ്ക കൂടാതെ യാത്ര ചെയ്യാം

ഇന്ത്യയുടെ കോവാക്‌സിന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചത് ഏറെ സന്തോഷത്തോടെയാണ് ഏവരും കേട്ടത്. പ്രത്യേകിച്ച് പ്രവാസികൾ. നാട്ടിൽ എത്തിയ ഒട്ടനവധിപേരാണ് കോവാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ മടങ്ങാനാകാതെ കഴിഞ്ഞത്. ഇതിനുപിന്നാലെ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ബഹ്‌റൈനില്‍ ക്വാറന്റീന്‍ വേണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുകയാണ്. നിർണായക ചുവടുവയ്പ്പാണ് ബഹ്‌റൈൻ സ്വീകരിച്ചിരിക്കുന്നത്.
ബഹ്റൈനുപിന്നാലെ ഒട്ടനവധി രാഷ്ട്രങ്ങൾ ഈ തീരുമാനവുമായി എത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് മറുപടിയുമായി ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.
അതായത് ലോകാരോഗ്യ സംഘടനയും, ബഹ്‌റൈനും അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കില്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമല്ല എന്നാണ് ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും വരുന്നവര്‍ക്കും ഇത് ബാധകമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഒക്ടോബര്‍ 31 മുതല്‍ യാത്രാ മാനദണ്ഡങ്ങള്‍ ബഹിറൈന്‍ പുതുക്കിയിരുന്നു.
യാത്രക്കാർ ഏത് രാജ്യത്തില്‍ നിന്ന് വരുന്നവര്‍ ആണെങ്കിലും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ക്യു.ആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നതാണ് അതികൃതർ മുന്നോട്ട് വയ്ക്കുന്ന പ്രധാന മാനദണ്ഡം. ബഹ്‌റൈൻ നിലവിൽ കൊവിഡ് നിയന്ത്രണത്തിലാണ്. കൂടാതെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുറവാണെന്നും കൊവിഡ് നിയന്ത്രണ വിധോയമായ ശേഷം ഒരുപാട് ഇളവുകള്‍ ബഹ്‌റൈന്‍ ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും ഇവര്‍ക്ക് ആവശ്യമില്ലെന്ന് ബഹറൈന്‍ ഇന്ത്യന്‍ എംബസി ട്വിറ്റ് ചെയ്യുകയ്യുകയുണ്ടായി.
അതോടൊപ്പം തന്നെ കഴിഞ്ഞ മാസവും കോവിഡ് പ്രതിരോധത്തിനായുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്‌ക്ക് ഫോഴ്‌സ് കോവിഡ് പ്രതിരോധത്തിന്റെ മാറ്റങ്ങള്‍ കൈകൊള്ളുകയുണ്ടായി. വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച് ഗ്രീന്‍ ഷീല്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് രോഗിയുമായി സമ്പര്‍ക്കമുണ്ടായാലും ക്വാറന്റീന്‍ ആവശ്യമില്ലെന്നാണ് ടാസ്‌ക് ഫോഴ്‌സ് പറഞ്ഞിരുന്നത്. അതുവരെ 10 ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന നിബന്ധന നൽകിയിരുന്നു.
വീഡിയോ കാണാം;
എന്നാല്‍ ഗ്രീന്‍ ഷീല്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ ഏഴ് ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണം എന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയത്. ഇവരും രോഗിയുമായി സമ്പര്‍ക്കത്തിലായതിന്റെ ഒന്നാം ദിവസവും ഏഴാം ദിവസവും പിസിആര്‍ ടെസ്റ്റ് നടത്തണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാൽ യാത്രക്കാർക്ക് ഇളവുകൾ കൂടുതൽ ലഭ്യമായതോടെ ഇനിമുതൽ ആശങ്ക ഇല്ലാതെ തന്നെ യാത്ര ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha
























