ചരിത്രംകുറിക്കാൻ ഒരുങ്ങി യുഎഇ; രാജ്യത്ത് അമുസ്ലിം വ്യക്തിനിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി, ഇനിമുതൽ ഇങ്ങനെ

ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് തന്നെ യുഎഇ വ്യത്യസ്തത പുലര്‍ത്തുന്ന രാജ്യമാണ്. യുഎഇയുടെ മുന്നേറ്റത്തിനും ഇത് തന്നെയാണ് കാരണം. മറ്റുചില അറബ് രാജ്യങ്ങളെ പോലെ ശരീഅത്ത് നിലപാട് കര്‍ശനമായി പിന്തുടരുമ്പോഴും യുഎഇ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. അങ്ങനെ എന്നും വൈവിധ്യങ്ങളെ ചേര്‍ത്തു പിടിക്കുന്ന യുഎഇ ഇപ്പോൾ താരമായി മാറുകയാണ്. ഈ ശൈലി കൊണ്ടു തന്നെ ആ രാജ്യത്തെ ഭരണാധികാരികള്‍ എപ്പോഴും കൈയടി നേടുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ മറ്റൊരു സുപ്രധാന തീരുമാനവും യുഎഇ കൈക്കൊള്ളുകയാണ്.
അതായത് രാജ്യത്ത് അമുസ്ലിം വ്യക്തിനിയമത്തിന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. ഇതിലൂടെ വമ്പൻ മാറ്റമാണ് യുഎഇ പ്രതീക്ഷിക്കുന്നത്. അമുസ്ലിങ്ങളുടെ വ്യക്തിപരമായ തര്‍ക്കങ്ങള്‍ നിയന്ത്രിക്കുന്നതിന് പുതിയ നിയമം ഊന്നല്‍ നല്‍കുകയും ചെയ്യും. പ്രതിഭയും തൊഴില്‍ നിപുണതയുമുള്ള മറ്റ് രാജ്യക്കാര്‍ക്ക് യു.എ.ഇ. ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി മാറാന്‍ ഇത് സഹായകമാകുന്നതാണ് .
മുസ്ലിമിതര കുടുംബകാര്യങ്ങളെ നിയന്ത്രിക്കുന്നതാണ് പുതിയനിയമം. ഇത് അന്താരാഷ്ട്ര രീതികള്‍ക്ക് അനുസൃതമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അമുസ്ലിം കുടുംബജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും ചെറിയകാര്യങ്ങളുടെ വിശദാംശങ്ങള്‍പോലും കൈകാര്യം ചെയ്യുന്നതായിരിക്കും നിയമമെന്ന് അബുദാബി നിയമവകുപ്പ് അണ്ടര്‍സെക്രട്ടറി യൂസഫ് സായിദ് അല്‍ അബ്രി വ്യകത്മാക്കി. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, പിന്തുടര്‍ച്ചാവകാശം തുടങ്ങി 20 വകുപ്പുകള്‍ ഉള്‍പ്പെടുന്നതാണ് ഈ നിയമം.
ഇതിലുടെ തന്നെ വിദേശികളായ സ്ത്രീയുടെയും പുരുഷന്റെയും സമ്മതത്തോടെ നടക്കുന്ന വിവാഹം സംബന്ധിച്ചുള്ളതാണ് നിയമത്തിലെ ആദ്യ അധ്യായം എന്നത്. മുസ്‌ലിം ഇതര വിഭാഗങ്ങളുടെ വിവാഹമോചന നടപടിക്രമങ്ങള്‍, വിവാഹമോചനത്തിനു ശേഷമുള്ള സ്ത്രീയുടെയും പുരുഷന്റെയും അവകാശങ്ങള്‍ എന്നിവയാണ് നിയമത്തിന്റെ രണ്ടാം ഭാഗത്തിൽ നൽകിയിട്ടുള്ളത്. വിവാഹിതരായി ജീവിച്ച കാലയളവ്, ഭാര്യയുടെ പ്രായം, സാമ്ബത്തിക നില തുടങ്ങി നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക അവകാശങ്ങള്‍ വിലയിരുത്തുന്നതിനുള്ള ജഡ്ജിയുടെ വിവേചനാധികാരം എന്നിവയും ഈ രണ്ടാം അധ്യായത്തില്‍ വിശദീകരിക്കുകയാണ്.
അതോടൊപ്പം തന്നെ മൂന്നാമത്തെ അദ്ധ്യായം വിവാഹമോചനത്തിനു ശേഷമുള്ള കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ളതും നാലാം ഭാഗം അനന്തരാവകാശത്തെക്കുറിച്ചുള്ളതുമാണ്. ഇതിലൂടെ മുസ്‌ലിംകളല്ലാത്തവരുടെ കുടുംബ സംബന്ധമായ കേസുകള്‍ പരിഗണിക്കുന്നതിനായി അബുദാബിയില്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും അറിയിക്കുകയുണ്ടായി.
അതേസമയം ഇസ്ലാമിക ശരീഅത്ത് പ്രകാരമുള്ള ജീവനാംശ നിയമത്തിലും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നിയമം എന്നത്. വൈവാഹിക ജീവിതത്തിന്റെ ദൈര്‍ഘ്യം, ഭാര്യയുടെ വയസ്സ്, ഭാര്യയുടെയും ഭര്‍ത്താവിന്റെയും സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് വിവാഹ മോചനത്തിന്റെ ഭാഗമായി നല്‍കേണ്ട ജീവനാംശ തുക എത്രയെന്ന് അധികൃതർ തീരുമാനിക്കുക.
കൂടാതെ വിവാഹ മോചന കേസുകളില്‍ കുട്ടികളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ടും നിലവിലെ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് അധികൃതർ. പുതിയ നിയമം അനുസരിച്ച് അച്ചനും അമ്മയ്ക്കും മാറിമാറി മക്കളെ വളര്‍ത്താന്‍ അവകാശമുണ്ടായിരിക്കുന്നതാണ്. കുട്ടികളില്‍ വിവാഹ മോചനത്തിന്റെ പ്രത്യാഘാതം കുറയ്ക്കുകയും അവരുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണിത് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പ്രസിഡന്റിന്റെ നിര്‍ദേശത്തില്‍ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മേല്‍നോട്ടത്തിലാണ് ഈ നിയമനിര്‍മ്മാണം നടന്നത്. പ്രവാസികൾക്ക് നിയമ നടപടിക്രമങ്ങള്‍ മനസ്സിലാക്കുന്നതിനും നീതിന്യായ സുതാര്യത മെച്ചപ്പെടുത്തുന്നതിനുമായി പുതിയ കോടതിയുടെ എല്ലാപ്രവര്‍ത്തനങ്ങളും അറബിയിലും ഇംഗ്ലീഷിലുമുണ്ടാകുന്നതായിരിക്കും.
https://www.facebook.com/Malayalivartha
























