സ്‍കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നതിനായി വാഹനമോടിച്ച് പോകുന്നതിനിടെ വാഹനം മറിഞ്ഞ് അപകടം; സൗദിയിൽ പ്രവാസി യുവാവ് മരിച്ചു
പ്രവാസികളെ വീണ്ടും കണ്ണീരിലാഴ്ത്തി സൗദി അറേബ്യയിൽ വാഹനാപകടം. അതിരാവിലെ ഉണ്ടായ വാഹനാപകടത്തില്‍ തമിഴ്‍നാട് സ്വദേശി മരിച്ചതായി റിപ്പോർട്ട്. ട്രിച്ചി ഉസലാംപെട്ടി സ്വദേശി പൊന്നു സ്വാമിനാഥന്‍ അനന്തന്‍ എന്ന രവി ആണ് മരിച്ചത്. ബിഷയ്‍ക്ക് സമീപം തസ്‍ലീസിലുണ്ടായ വാഹനാപകടത്തിലായിരുന്നു മരിച്ചത് .
സ്‍കൂള്‍ കുട്ടികളെ കൊണ്ടുപോകുന്നതിനായി അതിരാവിലെ വാഹനമോടിച്ച് പോകുന്നതിനിടെ വാഹനം മറിഞ്ഞ് അപകടമുണ്ടായത് എന്നാണ് ലഭ്യമാകുന്ന വിവരം. ഈ സമയത്ത് വാഹനത്തില്‍ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ - ഇളഞ്ചിയം. രണ്ട് മക്കളുണ്ട്.
അതോടൊപ്പം തന്നെ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയുണ്ടായി. സൗദിയിലുള്ള ബന്ധുക്കളായ രങ്കസ്വാമി, ശെല്‍വരാജ് എന്നിവര്‍ക്ക് പുറമെ കെ.എം.സി.സി വാദി ദവാസിര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കന്നേറ്റി ഷറഫുദ്ദീന്‍, കെ.എം.സി.സി ജിദ്ദ വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവരും നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരു യുവാവ് മരിച്ചു. മ മദീന പള്ളിയിൽ സന്ദർശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന മലയാളി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. ഒട്ടകത്തെ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത് എന്നാണ് ലഭ്യമാകുന്ന വിവരം. ഒരാൾ മരിക്കുകയും ഏഴു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു.
മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്‍ദുല്ലയുടെ മകൻ റിഷാദ് അലി(28)യാണ് അപകടത്തിൽ മരിച്ചത്. റിഷാദ് അലിയുടെ ഭാര്യക്കും ഭാര്യയുടെ ഉമ്മക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. പരിക്കേറ്റവരെ ജിദ്ദയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മദീന സന്ദർശനം നടത്തിയ ശേഷം ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റിഷാദ് അലിയുടെ മൃതദേഹം റാബിഖ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























