ആരോരുമില്ലാതെ ആരെന്നറിയാതെ ഷാര്‍ജ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് മാസങ്ങളോളം; സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്കിൽ പങ്കുവച്ച ഫോട്ടോ വഴിത്തിരിവായി, മണിക്കൂറുകൾക്കുള്ളിൽ കോഴിക്കോട് മംഗലാട് സ്വദേശിയെ തിരിച്ചറിഞ്ഞു
പ്രവാസി മലയാളികൾക്ക് കണ്ണീരായി മലയാളി ഷാര്‍ജ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത് മാസങ്ങളം. ഫേസ്ബുക്ക് പോസ്റ്റ് വഴിത്തിരിവായതിന് പിന്നാലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ആഗസ്റ്റിലാണ് ഇദ്ദേഹം മരിച്ചത്. ഔദ്യോഗിക രേഖകളൊന്നും തന്നെ കയ്യിലില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാനാകാതെ ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ ഫോട്ടോയും അബ്ദുൽ സത്താർ തുണ്ടികണ്ടിയിൽ പോക്കർ എന്ന പേരും മാത്രമാണ് ലഭ്യമായിരുന്നത്.
ഇതേതുടർന്ന് കഴിഞ്ഞ ദിവസം യാദൃശ്ചികമായി വിവരം അറിഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ഇദ്ദേഹത്തെക്കുറിച്ച് തിരക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയാണ് ചെയ്തത്. തിങ്കളാഴ്ച രാത്രി ഫേസ്ബുക്ക് പോസ്റ്റ് പുറത്ത് വന്ന് ഒരു മണിക്കൂറിനകം ആളുകള്‍ ഇദ്ദേഹത്തെ തിരിച്ചറിയുകയാണ് ചെയ്തത്. അഷ്‌റഫ് താമരശ്ശേരി തന്നയാണ് ഫേസ്ബുക്കിൽ വിവരം അറിയിച്ചത്.
''ഈ ഫോട്ടോയിൽ കാണുന്ന വ്യക്‌തി മരണപ്പെട്ട് മൃതദേഹം ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ABDUL SATHAR THUNDI KANDIYIL POCKER എന്ന പേര് മാത്രമാണ് ആകെ രേഖകളിൽ കാണുന്നത്. 2 മാസത്തിലേറെയായി ഈ പ്രവാസിയുടെ മൃതദേഹം ബന്ധുക്കളോ മറ്റു വേണ്ടപ്പെട്ടവരോ അന്വേഷിച്ച് വരുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. പേര് കണ്ടിട്ട് മലയാളിയാണെന്ന് സംശയിക്കുന്നു. എന്തായാലും ഈ വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ അകമഴിഞ്ഞ് സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. പരമാവധി ഷെയർ ചെയ്ത് ഇദ്ദേഹത്തിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഈ വിവരം ധരിപ്പിക്കാൻ സഹകരിക്കുക..." എന്നാണ് കുറിച്ചത്.
പിന്നാലെ ഇദ്ദേഹത്തെ കണ്ടെത്തിയ വിവരവും അദ്ദേഹം പങ്കുവച്ചിരുന്നു;
കുറിപ്പ് ഇങ്ങനെ;
ആളെ തിരിച്ചറിഞ്ഞു... സഹകരിച്ചവര്‍ക്ക് നന്ദി......
ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിയുന്നതിന് വേണ്ടി ഇന്നലെ ഇട്ട പോസ്റ്റിന്‍റെ അടിസ്ഥാനത്തില്‍ ആളെ തിരിച്ചറിഞ്ഞു. ഫെയിസ് ബുക്കില്‍ പോസ്റ്റിട്ടു ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ മംഗലാട് സ്വദേശിയാണ് അബ്ദുൽ സത്താർ എന്ന് തിരിച്ചറിഞ്ഞു. ബന്ധുക്കളുമായി ബന്ധപ്പെട്ടു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം കഴിവതും വേഗം നാട്ടിലെക്കയക്കും. പാതിരാത്രിയിലും ആളെ കണ്ടെത്തുന്നതിനു സഹകരിച്ച പ്രവാസി സുഹൃത്തുക്കളുടെ ആത്മാര്‍ഥമായ ശ്രമമാണ് ഇതിന്‍റെ പിന്നില്‍. നന്മയില്‍ സഹകരിക്കുന്ന കാര്യത്തില്‍ പ്രവാസികള്‍ എന്നും മുന്നിലാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു..... പറഞ്ഞാല്‍ തീരാത്തത്ര നന്ദി സഹോദരങ്ങളെ....... ഈ വിഷയത്തില്‍ സഹകരിച്ച ഷാര്‍ജ പൊലീസിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
അതേസമയം കോഴിക്കോട് മംഗലാട് സ്വദേശിയാണ് അബ്ദുൽ സത്താർ എന്ന് തിരിച്ചറിഞ്ഞ ആളുകള്‍ യു.എ.ഇയില്‍ തന്നെയുള്ള അകന്ന ബന്ധുക്കളെ വിവരം അറിയിക്കുകയുണ്ടായി. നാട്ടിൽ ഇദ്ദേഹത്തിന് ഭാര്യയും പത്ത് വയസായ ഒരു മകനുമുണ്ട്. ആളെ തിരിച്ചറിഞ്ഞതോടെ മൃതദേഹം ഉടന്‍ നാട്ടിലയക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിച്ചതായി അഷറഫ് താമരശ്ശേരി അറിയിക്കുകയും ചെയ്തു.
അതോടൊപ്പം തന്നെ അബൂദാബിയിലെ ഒരു കഫ്തീരിയയില്‍ ജോലി ചെയ്തുവന്നിരുന്ന ഇദ്ദേഹത്തിന്‍റെ വിസ രണ്ട് വര്‍ഷം മുന്‍പ് ക്യാന്‍സല്‍ ചെയ്തിരുന്നു. പിന്നീട് എവിടെയാണ് ജോലി ചെയ്തിരുന്നത് എന്നതിനെക്കുറിച്ച് കുറിച്ച് ഒരു വിവരമില്ലായിരുന്നു. ഷാര്‍ജയില്‍ കണ്ടിരുന്നതായി ചില സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഇദ്ദേഹം നാട്ടില്‍ വന്നു പോയിട്ട് അഞ്ച് വര്‍ഷത്തോളമായതായാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha
























