തുനിഞ്ഞിറങ്ങി സൗദി രാജാവ്; സൗദിയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ലബനാനുമായുള്ള വ്യാപാര, സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചു, ഇനി തൊട്ടുകളിക്കാൻ വന്നാൽ വച്ചേക്കില്ല, ഭീകരതയ്ക്കെതിരെ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ

മറ്റുള്ള രാഷ്ട്രങ്ങളെ അപേക്ഷിച്ച് വിത്യസ്ത നിലപാടുകൾ സ്വീകരിച്ചുകൊണ്ട് താരമായി മാറുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. പ്രത്യേകിച്ച് യുഎഇയും സൗദി അറേബ്യയും. പ്രവാസികൾക്ക് എന്നും താങ്ങായി മാറുന്ന ഗൾഫ് രാഷ്ട്രങ്ങളുടെ തീരുമാനങ്ങൾ എന്നും പ്രവാസികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. സമാധാനത്തിനായി പോരാടുന്ന സൗദി ഇപ്പോഴിതാ തങ്ങളുടെ ജനങ്ങൾക്കായി മറ്റൊരു നിർണായക തീരുമാനം കൂടി കൈകൊള്ളുകയാണ്.
സൗദിയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ലബനാനുമായുള്ള വ്യാപാര, സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചതായുള്ള തീരുമാനം കൈക്കൊണ്ടതായി ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് അറിയിച്ചിരിക്കുകയാണ്. സൗദിക്കെതിരായ ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ലബനാന്‍ ഭരണകൂടത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നും ഫെഡറേഷന്‍ പ്രസിഡന്റ് അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ വെളിപ്പെടുത്തി. അശ്‌റാഖ് അല്‍ ഔസത്ത് ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
എന്നാൽ ഇത്തരത്തിൽ ലബനാനുമായുള്ള സാമ്പത്തിക, വ്യാപാര ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാനുള്ള സൗദിയുടെ തീരുമാനം രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. 220 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് ഇതുമൂലം ലബനാന് ഉണ്ടാവുക. ഉപരോധം ലബനാനിലെ കാര്‍ഷിക മേഖലയെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. 92 ദശലക്ഷം ഡോളര്‍ നഷ്ടമാണ് ഈ മേഖലയില്‍ മാത്രം വ്യക്തമാക്കുന്നത്. ലബനാന്റെ കാര്‍ഷിക, വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ പകരം വിപണി കണ്ടെത്തുക അത്ര എളുപ്പമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ലബനാനിലെ വിനോദ സഞ്ചാര മേഖലയ്ക്കും തീരുമാനം തിരിച്ചടിയാകുന്നതാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സൗദി ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തിലൂടെ ലബനാനെതിരേ സാമ്പത്തിക ഉപരോധത്തിന് സമാനമായ തീരുമാനമാണ് സൗദി അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്. ലബനാന്‍ ഭരണകൂടവുമായും അവിടെയുള്ള കമ്പനികളുമായും ഒരു വിധത്തിലുള്ള വ്യാപാര, സാമ്പത്തിക ഇടപാടുകളും സൗദി കമ്പനികളുടെ ഭാഗത്തുനിന്നുണ്ടാവരുതെന്നും അദ്ദേഹം അറിയിച്ചു. സ്വന്തം രാജ്യത്തിനൊപ്പം നില്‍ക്കാന്‍ സൗദി കമ്പനികള്‍ക്കും വ്യാപാരികള്‍ക്ക് ചെയ്യാവുന്ന ചെറിയ കാര്യമാണ് ഈ ബഹിഷ്‌ക്കരണമെന്നും അദ്ദേഹം പറയുകയുണ്ടായി. ലബനാനിലുള്ള സൗദി നിക്ഷേപകര്‍ക്കും നിലവിലുള്ള ഉപരോധം ബാധകമാണെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അതേസമയം സൗദിക്കും രാജ്യത്തെ ജനങ്ങള്‍ക്കും സാമ്പത്തിക, സാമൂഹിക കേന്ദ്രങ്ങള്‍ക്കും എതിരായി നടക്കുന്ന ഡ്രോണ്‍ ആക്രമണങ്ങളെ ലബനാന്‍ ഭരണകൂടം ന്യായീകരിച്ചതായിട്ടും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ഭരണകൂടത്തിനും ഈ നടപടി അംഗീകരിക്കാനാവില്ല. അതോടൊപ്പം രാജ്യത്തേക്ക് മയക്കു മരുന്നുകള്‍ കടത്താന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കും ലബനാന്‍ ഭരണകൂടം പിന്തുണ നല്‍കുന്നതായും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
ഇത് തടയുന്നതിന് ലബനാന്‍ അധികൃതരുമായി സഹകരിച്ച് നടത്തിയ ശ്രമങ്ങള്‍ പോലും വിജയം കണ്ടിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ലബനാനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ താന്‍ ആഹ്വാനം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയുടെ ഈ നിലപാട് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറയെ തച്ചുടച്ചുകൊണ്ടുള്ള തീരുമാനം സൗദിയുടെ സമാധാനത്തിനുള്ള പോരാട്ടം കൂടിയാകുന്നു.
https://www.facebook.com/Malayalivartha
























