'കഴിഞ്ഞ 14 വർഷമായി നാട്ടിൽ പോയിട്ട്,ഓരോ സാഹചരൃങ്ങളാണ് അദ്ദേഹത്തെ ഇവിടെ നിന്നും നാട്ടിലേക്ക് പോകുവാൻ സാധിക്കാത്തതിൻ്റെ പിന്നിൽ..' പ്രവാസലോകത്ത് കണ്ണീരായി പാലക്കാട് സ്വദേശി സലാം, അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

പ്രവാസലോകത്തെ പല മരണവർത്തകളും പ്രവാസികളിൽ ഹൃദയത്തിൽ തീരാവേദനായി മാറുകയാണ്. ഒട്ടനവധിപേരാണ് അത്തരത്തിൽ വേദനകൾ നൽകിക്കൊണ്ട് നമുക്കിടയിൽ നിന്നും കടന്നുപോയത്. വര്ഷങ്ങളോളം നാട്ടിൽ പോകാനാകാതെ ഉറ്റവരെയും ഉടയവരെയും അവസാന നിമിഷം പോലും കാണാനാകാതെ മണ്മറഞ്ഞവർ. അത്തരത്തിൽ വേദന നൽകുന്ന കുറിപ്പാണ് അഷ്‌റഫ് താമരശ്ശരി പങ്കുവയ്ക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നലെ നാട്ടിലേക്ക് അയച്ച മയ്യത്ത് പാലക്കാട് സ്വദേശി സലാമിൻ്റെതാണ്. കഴിഞ്ഞ 14 വർഷമായി നാട്ടിൽ പോയിട്ട്,ഓരോ സാഹചരൃങ്ങളാണ് അദ്ദേഹത്തെ ഇവിടെ നിന്നും നാട്ടിലേക്ക് പോകുവാൻ സാധിക്കാത്തതിൻ്റെ പിന്നിൽ,കഴിഞ്ഞ നാല് വർഷമായി ഹത്തക്കടുത്തുളള ഒരു തോട്ടത്തിലാണ് ജോലി.ഏത് ജോലിയോടും ആത്മാർത്ഥമായിട്ടാണ് സലാം നോക്കി കണ്ടത്.കുടുംബത്തിന് കൃത്യമായി തന്നെ പെെസ അയച്ച് കൊടുക്കും.
എന്താ സലാമിക്ക നാട്ടിൽ പോകുന്നില്ലേ,ഭാര്യയും മക്കളെയും കാണുവാൻ ആഗ്രഹമില്ലേ എന്ന കൂട്ടുകാരുടെ ചോദ്യത്തിന് പുഞ്ചിരിയിൽ മാത്രം നൽകി കൊണ്ട് അയാൾ പോകുമത്ര.ആ ചോദ്യത്തിനുളള മറുപടി സലാമിന് മാത്രം സ്വന്തം.ഒരിക്കലും ആരോടും അയാൾ സ്വന്തം വിഷമങ്ങൾ പറഞ്ഞിരുന്നില്ല,അതുകൊണ് തന്നെ മറ്റ് സഹപ്രവർത്തകർക്കും സലാമിൻ്റെ വ്യക്തിപരമാരമായ കാര്യങ്ങളെ കുറിച്ച് അറിവില്ലായിരുന്നു. രണ്ട് ദിവസങ്ങൾക്കു,മുമ്പ് ഉടമസ്ഥനായ അറബി ചെന്ന് മുറിയിൽ തട്ടി വിളിക്കുമ്പോഴാണ് സലാം മരിച്ച് കിടക്കുന്നതാണ് കാണുവാൻ കഴിഞ്ഞത്.
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
അല്ലാഹു സലാമിൻ്റെ ജീവിതത്തിലെ വീഴ്ചകൾ പൊറുത്തു കൊടുക്കുമാറാകട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാവട്ടെ. ബർസഖിയായ ജീവിതം സന്തോഷത്തിലാക്കി കൊടുക്കുമാറാകട്ടെ. ഖബറിനെ സ്വർഗ്ഗീയ പൂങ്കാവനമാക്കി കൊടുക്കുമാറാകട്ടെ. അവസാനം അവർക്കും നമുക്കും പരിശുദ്ധമായ
സ്വർഗ്ഗം നൽകി അല്ലാഹു നമ്മെയും അവരെയും അനുഗ്രഹിക്കുമാറാവട്ടെ.ആമീൻ. എവിട നിന്നാണോ നമ്മുടെ തുടക്കം,അവിടെയേക്ക് തന്നെയാണ് മടക്കവും,അത് മറ്റൊരു ജീവിതത്തിലേക്കുളള starting ആണ്.
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha
























