നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കിയി സൗദി അറേബ്യ; ഇനിമുതൽ സൗദിയില്‍ വിദേശികള്‍ക്ക് നിക്ഷേപക, ബിസിനസ് ലൈസന്‍സുകള്‍ ഉടൻ തന്നെ ലഭിക്കും, രാജ്യത്ത് വിദേശ നിക്ഷേപകരെയും വിദേശ ബിസിനസുകളെയും ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടി

കൊറോണ വ്യാപനത്തിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. ആ നാളുകൾ കടന്നുവന്ന പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത. ഇനിമുതൽ സൗദിയില്‍ വിദേശികള്‍ക്ക് നിക്ഷേപക, ബിസിനസ് ലൈസന്‍സുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കിയിരിക്കുകയാണ് സൗദി അറേബ്യ. വിദേശത്ത് നിന്ന് വെറും മൂന്ന് നടപടികളിലൂടെ നിക്ഷേപകര്‍ക്ക് ബിസിനസ് ലൈസന്‍സ് ലഭ്യമാക്കുന്നതാണ് പുതിയ സേവനം എന്നത്. സൗദി നിക്ഷേപ മന്ത്രാലയത്തിന്റേതാണ് ഈ പദ്ധതി. വിദേശകാര്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് വിദേശ നിക്ഷേപം എളുപ്പമാക്കുന്ന പുതിയ സംരംഭം.
അതോടൊപ്പം തന്നെ അന്താരാഷ്ട്ര രംഗത്തുള്ള ലൈസന്‍സ് നടപടിക്രമങ്ങള്‍ക്ക് അനുസൃതമായാണ് പുതിയ സേവനം. രാജ്യത്ത് വിദേശ നിക്ഷേപകരെയും വിദേശ ബിസിനസുകളെയും ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നിക്ഷേപകര്‍ നേരിടുന്ന വെല്ലുവിളികള്‍ ഓരോന്നായി പരിഹരിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പരസ്പരം സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുപ്രകാരം വിദേശ നിക്ഷേപകര്‍ക്ക് ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ ബിസിനസ് ലൈസന്‍സുകള്‍ സ്വന്തമാക്കാവുന്നതാണ്.
എന്നാൽ ഇതിനായി ആദ്യം ചെയ്യേണ്ടത്, അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയില്‍ നിന്നും തുടങ്ങാന്‍ പോകുന്ന ബിസിനസിനുള്ള കരാറിന് അറ്റസ്റ്റേഷന്‍ വാങ്ങണം. ഇതിനുള്ള സൗകര്യം ഓണ്‍ലൈന്‍ ലിങ്കായി വിദേശ കാര്യ മന്ത്രാലത്തിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുകയാണ്. ഇതു പൂര്‍ത്തിയാക്കിയാല്‍ തന്നെ സൗദിയില്‍ ബിസിനസിനുള്ള ലൈസന്‍സ് കരസ്ഥമാക്കലാണ് അടുത്ത ഘട്ടം. ഇതിനുള്ള സൗകര്യം നിക്ഷേപ മന്ത്രാലയം വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ പോര്‍ട്ടലിൽ നൽകിയിട്ടുണ്ട്. മൂന്നാമത്തെ ഘട്ടം എന്നത് സി.ആര്‍ അഥവാ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കലാണ്. വാണിജ്യമന്ത്രായത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് തന്നെ. ഈ മൂന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ വിദേശികള്‍ക്ക് സൗദിയില്‍ നിക്ഷേപമിറക്കാനും ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങാനും സാധിക്കുകയും ചെയ്യും.
അതേസമയം വിദേശ രാജ്യങ്ങളിലെ സൗദി എംബസികളില്‍ ഇതിനുള്ള സംവിധാനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി നിക്ഷേപക കാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന കാര്യത്തില്‍ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. പുതിയ സേവനത്തിലൂടെ നിക്ഷേപകര്‍ നേരത്തെ നേരിട്ടിരുന്ന വെല്ലുവിളികളും മറികടക്കാവുന്നതാണ്.
നേരത്തേ നിക്ഷേപം ഇറക്കുന്നതിനും കമ്പനികള്‍ തുടങ്ങുന്നതിനും സൗദിയിലെത്തി വിവിധ മന്ത്രാലയങ്ങളും ഓഫീസുകളും കയറിയിറങ്ങുകയും നിരവധി ഇടങ്ങളില്‍ അപേക്ഷകള്‍ നല്‍കുകകുയം ചെയ്യണമായിരുന്നു. ആ നടപടിക്രമങ്ങളെല്ലാമാണ് ഇപ്പോള്‍ പുതിയ സേവനത്തിലൂടെ അധികൃതർ ലളിതമാക്കിയിരിക്കുന്നത്. പുതിയ സേവനത്തെ സംബന്ധിച്ച് വിവിധ ഭാഷകളില്‍ വ്യാപകമായ മാര്‍ക്കറ്റിംഗ് കാമ്പയിന്‍ നടത്തുമെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























