Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

നിയന്ത്രണങ്ങൾ കടുപ്പിച്ച് മറ്റൊരു ഗൾഫ് രാഷ്ട്രം കൂടി; അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാൻ തീരുമാനം, രാജ്യത്തെ മാളുകളിലേക്കും മറ്റുമുള്ള പ്രവേശനത്തിന് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാൻ പദ്ധതി, കൂടുതൽ നിർദ്ദേശങ്ങൾ ഇങ്ങനെ...

08 DECEMBER 2021 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

ശൈഖ് തഹ്‌നൂന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മഴ... യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇയിലെ കലാവസ്ഥാ മുന്നറിയിപ്പ്; വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി എയര്‍ലൈനുകളും വിമാനത്താവള അധികൃതരും; എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഒന്നിച്ച് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത വളരെ പ്രധാനം

അബുദാബി രാജകുടുംബാംഗം ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു... യുഎഇയില്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശൈഖ് തഹ്‌നൂന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഇതിനോടകം തന്നെ 52 രാജ്യങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങളായ സൗദി അറേബ്യയിലും യുഎഇയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് അധികൃതർ.

ഇതിനുപിന്നാലെ സാമൂഹിക പ്രതിരോധ ശേഷി ശക്തിപ്പെടുത്താനുള്ള നീക്കവുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം രംഗത്ത് എത്തി. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനാണ് അധികൃതര്‍ തീരുമാനിക്കുന്നത്. കൂടാതെ രാജ്യത്തെ മാളുകളിലേക്കും മറ്റുമുള്ള പ്രവേശനത്തിന് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനാണ് പദ്ധതി ഉണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കോവിഡ് എമര്‍ജന്‍സിക്കായുള്ള സുപ്രിം കമ്മിറ്റി മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം മാ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. പുതിയ സാഹചര്യത്തില്‍ പരമാവധി ആളുകളെ കൊണ്ട് ബൂസ്റ്റര്‍ ഡോസ് എടുപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗായാണ് ഈ തീരുമാനം കൈക്കൊള്ളുന്നത്.

പൊതു ഇടങ്ങളിലെ പ്രവേശനത്തിന് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്നതുമൂലം ഇമ്മ്യൂണിറ്റി, മൈ കുവൈറ്റ് മൊബൈല്‍ ആപ്പുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതായിരിക്കും. ഇതിനായി ഡിജിറ്റല്‍ സിവില്‍ ഐഡിയില്‍ ബൂസ്റ്റര്‍ ഡോസ് വിവരങ്ങള്‍ കൂടി ഉള്‍പെടുത്താന്‍ അധികൃതര്‍ നീക്കമാരംഭിച്ചു കഴിഞ്ഞു. ബൂസ്റ്റര്‍ ഡോസ് വിവരങ്ങള്‍ ഡിജിറ്റല്‍ സിവില്‍ ഐഡിയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം സുപ്രീം എമര്‍ജന്‍സി കമ്മിറ്റിയുടെ പരിഗണയിലാണ് ഉള്ളത്. ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ക്ക് ആളുകള്‍ക്ക് ലഭ്യമാക്കാന്‍ ആപ്പുകള്‍ ഉപയോഗിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

കൂടാതെ നിലവില്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് ഓറഞ്ചു നിറത്തിലും രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് പച്ച നിറത്തിലുമാണ് സിവില്‍ ഐഡി ആപ്ലിക്കേഷനില്‍ സ്റ്റാറ്റന്നതായിരിക്കും. നിലവില്‍ വാണിജ്യ സമുച്ചയങ്ങള്‍, മന്ത്രാലയങ്ങള്‍, പള്ളികള്‍, പൊതുഗതാഗതം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശനത്തിന് ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരുടെ ആപ്പില്‍ ഏത് നിറമാകും നല്‍കുക എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ബൂസ്റ്റര്‍ ഡോസ് എടുത്തവരുടെ നിറം പച്ചയും എടുക്കാത്തവരുടെ സ്റ്റാറ്റസ് ഓറഞ്ചുമായി മാറാനാണ് സാധ്യതയെന്നാണ് ലഭ്യമാകുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മൊബൈല്‍ ഐഡി ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതാണ്. ഇതോടെ പൊതു സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധമാക്കുമെന്നാണ് സൂചന.

അതോടൊപ്പം തന്നെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രണ്ടാം ഡോസ് എടുത്ത് മൂന്നു മാസം പൂര്‍ത്തിയാവുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യാന്‍ ആലോചിക്കുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ആറു മാസമാണ് ബൂസ്റ്റര്‍ ഡോസിന് മുമ്പുള്ള ഇടവേളയായി നിശ്ചയിച്ചിരിക്കുന്നത്. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, വയോജനങ്ങള്‍ തുടങ്ങിയ മുന്‍ഗണനാ വിഭാഗങ്ങളില്‍ ഇത് ആദ്യം നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുകയുണ്ടായി. ഒമിക്രോണ്‍ വൈറസ് വ്യാപന സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ മുന്നോട്ടു വരണമെന്നും അധികൃതര്‍ അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.

 

അതേസമയം ഒമിക്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് സന്ദര്‍ശക വിസയും ടൂറിസ്റ്റ് വിസയും അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. ഒമിക്രോണ്‍ വ്യാപനം തടയാന്‍ അതിര്‍ത്തികള്‍ അടച്ചിടുന്നത് പ്രയോജനം ചെയ്യില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാടെന്നും കുവൈറ്റ് പോലുള്ള വാക്സിനേഷന്‍ ശതമാനം 80നു മുകളിലുള്ള രാജ്യങ്ങളില്‍ മറ്റ് പ്രതിരോധ നടപടികളാണ് ഉചിതമെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (7 minutes ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (14 minutes ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (15 minutes ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (17 minutes ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (18 minutes ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (19 minutes ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (20 minutes ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (39 minutes ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (44 minutes ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (45 minutes ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (48 minutes ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (50 minutes ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (50 minutes ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (51 minutes ago)

എൽടിടിഇയെ വീണ്ടും നിരോധിച്ച് കേന്ദ്രം! 5 കൊല്ലത്തേക്ക് നീട്ടി  (53 minutes ago)

Malayali Vartha Recommends