Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

ഗൾഫിൽ മഴക്കെടുതി; ബഹ്‌റൈനില്‍ മഴ മൂലം 16 പേരെ സിവിൽ ഡിഫൻസ്​ വിഭാഗം രക്ഷപ്പെടുത്തി, കുവൈത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി, ഒമാനിലും യുഎഇയിലും മഴ ബുധൻ വരെ തുടരും

03 JANUARY 2022 03:37 PM IST
മലയാളി വാര്‍ത്ത

ബഹ്‌റൈനില്‍ കനത്ത മഴ മൂലം കെട്ടിടത്തിന്‍റെ ഭിത്തി ഇടിഞ്ഞു വീണു.​ ഇതിനുപിന്നാലെ താമസക്കാരായ 16 പേരെ സിവിൽ ഡിഫൻസ്​ വിഭാഗം ഇടപെട്ട്​ അടിയന്തിരമായി ഒഴിപ്പിക്കുകയുണ്ടായോ. ജിദാലിയിലെ പഴക്കം ചെന്ന ഒരു വീടാണ്​ മഴ മൂലം നിലം പൊത്താനായത്​. ഇവിടെ താമസിച്ചിരുന്ന കുടുംബം സഹായം തേടിയതിനെ തുടർന്നാണ്​ അധികൃതർ സ്​ഥലത്തെത്തി ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയതെന്ന്​ പാർലമെന്‍റംഗം സൈനബ്​ അബ്​ദുൽ അമീർ അറിയിക്കുകയുണ്ടായി.

നാല്​ കുടുംബങ്ങൾ താമസിച്ചിരുന്ന നാല്​ നിലകളുള്ള വീടിന്‍റെ ചുമർ മഴയിൽ ഇടിഞ്ഞു വീഴുകയാണ് ചെയ്തത്. ഇവരെ പുനരരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചതായും അവർ പറഞ്ഞു. പാർപ്പിട കാര്യ മ​ന്ത്രാലയം ഇടപെട്ട്​ ഇവർക്ക്​ താൽക്കാലികമായി ഫ്ലാറ്റുകൾ അനുവദിക്കുകയും ചെയ്​തു.


അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയില്‍ നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി. സൈന്യവും അഗ്നിശമന സേനയും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും റോഡുകളില്‍ നിന്ന് തടസങ്ങള്‍ നീക്കുന്നതിനുള്ള പ്രവൃത്തികളും പുരോഗമിച്ചുവരുകയാണ്.

അതോടൊപ്പം തന്നെ രാജ്യത്ത് ഏതാണ്ടെല്ലാ പ്രദേശങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. അഹ്‍മദിയിലായിരുന്നു ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, കുവൈത്ത് സിറ്റി, ഫഹാഹീല്‍, മംഗഫ്, സാല്‍മിയ, സല്‍വ, ഫിന്‍റ്റാസ് തുടങ്ങിയ പ്രദേശങ്ങളിലും ശക്തമായ മഴയുണ്ടായിരുന്നു. നിരവധി വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയിട്ടുണ്ട്. 106 പേരെ അഗ്‍നിശമന സേന ഇതിനോടകം തന്നെ രക്ഷപ്പെടുത്തി. ഹവല്ലി, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിന്ന് സഹായം തേടി ഏറ്റവുമധികം ഫോണ്‍ കോളുകള്‍ ലഭിച്ചതെന്ന് അഗ്നിശമന അറിയിച്ചു.

ഇതിനുപിന്നാലെ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്‍ച രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയിരുന്നു. രാവിലെ 10.35ന് പുറപ്പെടേണ്ട വിമാനം ആദ്യം വൈകുന്നേരം 3.20ലേക്ക് മാറ്റി പുനഃക്രമീകരിച്ചെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യത്തെ സ്‍കൂളുകള്‍ക്ക് തിങ്കളാഴ്‍ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്‍ച നടക്കേണ്ടിയിരുന്ന പരീക്ഷകളും മാറ്റിവെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

കൂടാതെ കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ റുപേര്‍ മരിച്ചതായി റിപ്പോർട്ട്. വിവിധ ഗവര്‍ണറേറ്റുകളിലും വാദികളിലും വീടുകളിലും കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാദികളില്‍ കുടുങ്ങിയ രണ്ടുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. നഖല്‍ വിലായത്തില്‍ വീട്ടില്‍ വെള്ളം കയറിയതോടെ കുടുങ്ങിയ ഒരാളെയും വാദികളില്‍ അകപ്പെട്ട 14 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (6 minutes ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (26 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (1 hour ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (2 hours ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (2 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (3 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (10 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

Malayali Vartha Recommends