Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ ഖത്തർ; സൗദിയിൽ ഇപ്പോൾ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരിൽ വലിയൊരു വിഭാഗത്തിനും ഒമിക്രോൺ വകഭേദമാണ് ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം, വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തിലധികമായിട്ടും ബൂസ്റ്റർ ഡോസ് എടുക്കാത്തവരും പോസിറ്റീവാകുന്നതായി റിപ്പോർട്ട്, കൂടുതൽ നിർദ്ദേശങ്ങൾ പുറത്ത്

05 JANUARY 2022 02:18 PM IST
മലയാളി വാര്‍ത്ത

ഒമിക്രോൺ വകഭേദം ഗൾഫിൽ സ്ഥിരീകരിച്ചതിനു പിന്നാലെ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. വീണ്ടും ആയിരത്തിന് മുകളിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണ് രാജ്യമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികൾ ഉൾപ്പെടെ വാക്‌സിനെടുക്കാത്തവരിൽ രണ്ടാഴ്ചയായി കോവിഡ് വർധിച്ചു വരുകയാണ്. വാക്‌സീൻ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തിലധികമായിട്ടും ബൂസ്റ്റർ ഡോസ് എടുക്കാത്തവരും പോസിറ്റീവാകുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്.

എന്നാൽ വാക്‌സിനെടുക്കാത്ത വ്യക്തിയാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു മരിച്ചത്. ഇനിയും കോവിഡ് വാക്‌സീൻ എടുക്കാത്തവർ വാക്‌സീനും ബൂസ്റ്റർ ഡോസിന് അർഹരായവർ എത്രയും വേഗം തന്നെ ബൂസ്റ്റർ ഡോസും എടുത്ത് കൂടുതൽ സുരക്ഷിതരാകേണ്ടതാണ്. രാജ്യത്ത് ഒമിക്രോൺ വകഭേദമാണ് കോവിഡ് കേസുകൾ ഉയരാൻ കാരണമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.

കോവിഡ് ഉയരുന്ന സാഹചര്യത്തിൽ പോസിറ്റീവ് സ്ഥിരീകരിക്കുന്നവർ 10 ദിവസം സുരക്ഷിതമായി വീട്ടിൽ തന്നെ ഐസലേഷനിൽ കഴിയാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഡിസംബർ 31 മുതൽ അടഞ്ഞതും തുറന്നതുമായ എല്ലാ പൊതുസ്ഥലങ്ങളിലും ഫെയ്‌സ് മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.


ഖത്തർ നൽകുന്ന ഐസലേഷൻ നിർദ്ദേശങ്ങൾ ഇങ്ങനെ;

∙ശരിയായ വായുസഞ്ചാരമുള്ളതും പ്രത്യേകം ശുചിമുറിയുമുള്ള മുള്ള മുറിയിൽ ഒറ്റയ്ക്ക് വേണം കഴിയാൻ.

∙വീട്ടിനുള്ളിൽ ഐസലേഷനിൽ കഴിയുന്നവർ ഉണ്ടെങ്കിൽ പുറത്തു നിന്ന് സന്ദർശകരെ അനുവദിക്കരുത്. വീടിന് പുറത്തിറങ്ങാനും പാടില്ല.

∙വീട്ടിൽ ഒറ്റയ്ക്കാണെങ്കിൽ ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാൻ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ സഹായം തേടണം.

∙വീട്ടിലെ മറ്റു കുടുംബാംഗങ്ങളുമായി മൊബൈൽ ഫോൺ മുഖേന മാത്രം സമ്പർക്കം പുലർത്തുക.

∙വീട്ടിലെ ആരോഗ്യമുള്ള ഒരു വ്യക്തി മാത്രമേ ഐസലേഷനിലെ കഴിയുന്നയാളെ പരിചരിക്കാവൂ.

∙ഐസലേഷൻ മുറിയിൽ ആവശ്യമായ മാസ്‌ക്, കയ്യുറകൾ, മരുന്നുകൾ, മാലിന്യ നിക്ഷേപ പെട്ടി, സാനിറ്റൈസർ എന്നിവ നൽകണം.

∙ഐസലേഷനിൽ കഴിയുന്ന വ്യക്തിക്ക് ഭക്ഷണവും മരുന്നും മറ്റും നൽകാൻ വരുന്നയാൾ ഫെയ്‌സ് മാസ്‌കും കയ്യുറകളും ധരിക്കുക. മുറിയിൽ നിന്ന് പുറത്തിറങ്ങിയാലുടൻ ഇവ മാലിന്യപെട്ടിയിൽ നിക്ഷേപിച്ച ശേഷം കൈകൾ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. .ഐസലേഷനിലെ വ്യക്തിയുമായി എല്ലായ്‌പ്പോഴും കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കണം.

∙ആദ്യത്തെ 5 ദിവസത്തെ ഐസലേഷന് ശേഷം വ്യക്തിക്ക് മുറിയിൽ നിന്ന് വീട്ടിലെ മറ്റിടങ്ങളിലേക്ക് വരാം. എന്നാൽ എപ്പോഴും ഫെയ്‌സ് മാസ്‌ക് ധരിച്ചിരിക്കണം.

 

അതേസമയം സൗദിയിൽ ഇപ്പോൾ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരിൽ വലിയൊരു വിഭാഗത്തിനും ഒമിക്രോൺ വകഭേദമാണ് ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണം ഒമിക്രോൺ വകഭേദമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിലെത്തിയതെന്നാണ് സൂചന.

സൗദി അറേബ്യ നടപ്പിലാക്കിയ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കുന്നത് ഒമിക്രോൺ കേസുകൾ വർധിക്കാനുള്ള സാധ്യത വലിയ തോതിൽ കുറക്കും. മുൻകരുതൽ നടപടികൾ പാലിക്കുന്നതിലൂടെ ഒമിക്രോൺ വ്യാപനം കുറക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ ആലി വ്യക്തമാക്കി.

 

അതോടൊപ്പം തന്നെ സൗദിയിൽ പുതുതായി 2585 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 5,62,437 ആയി ഉയർന്നിട്ടുണ്ട്. 375 പേർ രോഗ മുക്തരായി. രോഗമുക്തരായവരുടെ എണ്ണം 5,43,129 ആയി. പുതുതായി രണ്ടു മരണം റിപ്പോർട്ട് ചെയ്തതോടെ മരിച്ചവരുടെ എണ്ണം 8883 ആയി. 96 പേർ ഗുരുതരാവസ്ഥയിലാണ് ഉള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (11 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (11 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (11 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (11 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (12 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (12 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (12 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (12 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (12 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (12 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (12 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (12 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (13 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (13 hours ago)

Malayali Vartha Recommends