Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പ്രവാസികൾക്ക് സന്തോഷ വാർത്ത! കൃത്യ സമയത്ത് തന്നെ ശമ്പളം കൈകളിൽ എത്തും, കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ! ദിവസക്കൂലിയാണ് നൽക്കുന്നത് എങ്കിലും പറഞ്ഞ സമയത്ത് അത് കൃത്യമായും മുഴുവനായും കമ്പനികൾ ജോലിക്കാർക്ക് നൽകണം

11 JANUARY 2022 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കൃത്യവും വ്യക്തവുമായ തീരുമാനങ്ങളിലൂടെ ലോകത്ത് തന്നെ മുന്നിൽ നിൽക്കുകയാണ് യുഎഇ. സ്വദേശികളെ പോലെ തന്നെ പ്രവാസികൾക്കും പ്രാധാന്യം നൽകി അധികൃതർ മുന്നോട്ട് വയ്ക്കുന്ന ഓരോ തീരുമാനങ്ങളും കയ്യടി നേടുകയാണ്. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് ആഴ്ചയും രണ്ടര ദിവസത്തെ അവധി എന്നത്. ഇത് നടപ്പിലാക്കുന്ന ആദ്യത്തെ രാജ്യമായി യുഎഇ മാറുന്നതോടൊപ്പം തന്നെ മറ്റൊരു ആശ്വാസകരമായ പ്രഖ്യാപനവും അധികൃതർ നടത്തിയിരിക്കുകയാണ്.

ഇനിമുതൽ ജീവനക്കാർക്ക് കൃത്യസമയത്ത് മുഴുവൻ ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ട് കൊടുക്കണമെന്ന് യുഎഇ സർക്കാർ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുകയുണ്ടായി. യുഎഇ മാനവ വിഭവശേഷി മന്ത്രാലയം ആണ് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ദിവസക്കൂലിയാണ് നൽക്കുന്നത് എങ്കിലും പറഞ്ഞ സമയത്ത് അത് കൃത്യമായും മുഴുവനായും കമ്പനികൾ ജോലിക്കാർക്ക് നൽകണം എന്ന് മന്ത്രാലയം അറിയിക്കുകയുണ്ടായി.

അതോടൊപ്പം തെന്നെ ജോലി ചെയ്ത തൊഴിലാളിക്ക് അവന്റെ വേതനം ലഭിക്കാനുള്ള തൊഴിലാളിയുടെ അവകാശം ഉറപ്പാക്കാൻ ആണ് മന്ത്രാലയം പുതിയ തീരുമാനത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മഹേർ അൽ ഒബേദ് വ്യക്തമാക്കി. കൃത്യസമയത്ത് ശമ്പളം നൽക്കുന്നതിലൂടെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർദ്ധിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വേതന സംരക്ഷണവുമായി ബന്ധപ്പെട്ട് 2016 ലെ ഉത്തരവ് 739 അനുസരിച്ച് മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കമ്പനികളും ഡബ്ല്യുപിഎസ് സബ്‌സ്‌ക്രൈബുചെയ്‌ത് സിസ്റ്റം വഴി ശമ്പളം നൽകണം .മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ മേഖലയിലെ കമ്പനികൾ യുഎഇയിലെ ഒരു ബാങ്കിൽ അക്കൗണ്ട് തുറക്കണം. ജീവനക്കാർക്ക് ശമ്പളം നൽകാൻ തൊഴിലുടമയുടെ ബാങ്കിനെയോ ഏജന്റിനെയോ അധികാരപ്പെടുത്തരുത്. ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തന്നെ ശമ്പളം നൽകണം. ബാങ്കുകൾ വഴി അല്ലാതെ ഇത്തരം സേവനങ്ങൾ നൽക്കുന്ന അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങൾ വഴിയും ശമ്പള കൈമാറ്റം നടത്താം.

പുതിയ നിയമങ്ങൾ അനുസരിച്ച് കൃത്യസമയത്ത് ശമ്പളം കിട്ടുന്നെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് 2009 മുതലാണ് യുഎഇ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം കൊണ്ടുവന്നത്. മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ള കമ്പനികളെല്ലാം തന്നെ ഈ സംവിധാനത്തിലൂടെ തന്നെ ശമ്പളം നല്‍കണമെന്നാണ് വ്യവസ്ഥ. ഇതിനായി യുഎഇയിലെ ബാങ്കില്‍ അക്കൌണ്ട് തുറക്കണം. വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തിലൂടെ ആയിരിക്കണം തൊഴിലുടമയുടെ അക്കൌണ്ടില്‍ നിന്ന് തൊഴിലാളിയുടെ അക്കൌണ്ടിലേക്ക് ശമ്പളത്തുക ട്രാന്‍സ്‍ഫര്‍ ചെയ്യേണ്ടത് എന്നും അധികൃതർ ചൂണ്ടിക്കാണിച്ചു.

 

കൂടാതെ ശമ്പളം നൽകാൻ വൈകുന്ന കമ്പനികൾക്ക് പിഴ ചുമത്താൻ ആണ് തീരുമാനം. 10 ദിവസത്തിനുള്ളിൽ വേതനം കൈമാറ്റം നടത്തിയതിന്റെ രേഖകൾ കമ്പനിയിൽ തന്നെ സൂക്ഷിക്കണം. ശമ്പളം നൽകാതെ ഒരു കമ്പനി തെറ്റായ വിവരങ്ങൾ സമാർപ്പിച്ചാൽ ഓരോ തൊഴിലാളിക്കും 5,000 ദിർഹം പിഴയും നിരവധി ജീവനക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരമാവധി 50,000 ദിർഹവും പിഴ നൽകേണ്ടി വരുന്നതാണ്. ശമ്പളം നൽക്കുന്ന തിയതി തെറ്റിത്താൽ ഓരോ തൊഴിലാളിക്ക് അനുസരിച്ച് കമ്പനി 1,000 ദിർഹം പിഴ അടക്കേണ്ടി വരുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (3 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (18 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (48 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (55 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends