Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

വിമാനത്താവളങ്ങളിൽ വമ്പൻ തിരക്ക്! നിയന്ത്രണങ്ങളിൽ വമ്പൻ ഇളവ്, കുവൈറ്റ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ചു; 2,42,000 പ്രവാസികളും സ്വദേശികളും കുവൈറ്റ് വിമാനത്താവളം ഉപയോഗിച്ചതായി റിപോർട്ട്, ഒമ്പത് ദിവസത്തെ അവധിക്ക് ശേഷം മാര്‍ച്ച് ആറ് ഞായറാഴ്ച മുതൽ സ്ഥാപനങ്ങള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കും

21 FEBRUARY 2022 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കുവൈറ്റിൽ ഇനിവരാനിരിക്കുന്നത് നീണ്ട അവധി ദിനങ്ങളാണ്. അങ്ങനെ ആഘോഷിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് കുവൈറ്റിലെ സ്വദേശികളും വിദേശികളുമെല്ലാം. ഈയിടെ രാജ്യത്ത് വന്ന കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇതിന് ആക്കം കൂട്ടിയിട്ടുണ്ട്. കുവൈറ്റ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വർധിച്ചു. പ്രാദേശിക ദിനപത്രം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, 2,42,000 പ്രവാസികളും സ്വദേശികളും കുവൈറ്റ് വിമാനത്താവളം ഉപയോഗിച്ചതായി വ്യക്തമാക്കുകയാണ്.

അതോടൊപ്പം തന്നെ അവധിക്കാലം ആഘോഷിക്കാന്‍ 55 ശതമാനം യാത്രക്കാര്‍ വിദേശരാജ്യങ്ങളിലേക്ക് പോകുമെന്ന് അല്‍- അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇസ്താംബൂള്‍, കെയ്‌റോ, ദുബായ്, ജിദ്ദ ഉള്‍പ്പെടെയുള്ളവയാണ് പ്രധാന ലക്ഷ്യസ്ഥാനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ബാക്കി 45 ശതമാനം കുവൈറ്റിലെത്തുകയും ചെയ്യും.

അങ്ങനെ പൊതുഅവധി ദിവസങ്ങളില്‍ 2,280 വിമാന സര്‍വീസുകള്‍ ഉണ്ടാകും. പ്രതിദിനം 228 വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുമെന്നാണ് കണക്ക്. ഫെബ്രുവരി 27 മുതലാണ് രാജ്യത്ത് പൊതുഅവധി ആരംഭിക്കുക.
സ്വാതന്ത്ര്യ ദിനം, വിമോചന ദിനം, അല്‍ ഇസ്രാ വല്‍ മിറാജ് എന്നിവ പ്രമാണിച്ചാണ് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 5 വരെ കുവൈറ്റിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. കുവൈറ്റ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അഞ്ചു ദിവസത്തെ അവധി നല്‍കാന്‍ ആണ് മന്ത്രിസഭ നിലവിൽ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വെള്ളി, ശനി വാരാന്ത്യ അവധികള്‍ അടുത്ത് വരുന്നതോടെ ഒമ്പത് ദിവസം അവധി ലഭിക്കുന്നതാണ്. ഫെബ്രുവരി 27 മുതല്‍ തുടങ്ങുന്ന അവധി അവസാനിക്കുന്നത് മാര്‍ച്ച് 5ന് ആണ്. പിന്നീട് ഒമ്പത് ദിവസത്തെ അവധിക്ക് ശേഷം മാര്‍ച്ച് ആറ് ഞായറാഴ്ച മുതലാണ് സ്ഥാപനങ്ങള്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കുക.

കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്ത് യാത്രാ നിയന്ത്രണങ്ങള്‍ കുവൈറ്റ് ലഘൂകരിച്ചത്. കൂടാതെ, പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന കൂടാതെ രാജ്യത്തേക്ക് പ്രവേശിക്കാമെന്നും അധികൃതർ അറിയിച്ചു. വാക്‌സിന്‍ എടുക്കാത്തവര്‍ക്കും രാജ്യത്തേയ്ക്ക് പ്രവേശിക്കാവുന്നതാണ്. പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെ നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്കും യാത്ര ചെയ്യാവുന്നതാണ്.

ഇവര്‍ കുവൈറ്റിലെത്തിയ ശേഷം ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധനയുമുണ്ട്. ഏഴാം ദിവസം പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം. എന്നാല്‍, ഭാഗികമായി വാക്‌സിന്‍ എടുത്തവര്‍ക്ക് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ രാജ്യത്തേക്ക് വരാം. രാജ്യത്ത് എത്തിയ ശേഷം ഇവര്‍ ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. എന്നാല്‍, അതിനിടയില്‍ പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് ഫലം ലഭിക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിക്കുകയും ചെയ്യാം.

അതേസമയം യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കില്‍ യാത്രയ്ക്കു മുമ്പും യാത്രയ്ക്കു ശേഷവും പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന നിബന്ധനയാണ് ഒഴിവാക്കിയ നിയന്ത്രണങ്ങളില്‍ പ്രധാനം എന്നത്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. രണ്ടു ഡോസ് പൂര്‍ത്തിയാക്കി ഒമ്പത് മാസം കഴിഞ്ഞവരാണെങ്കില്‍ അവര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുത്താല്‍ മാത്രമേ പൂര്‍ണ പ്രതിരോധ ശേഷിയുള്ളവരായി പരിഗണിക്കുകയുള്ളു.

 

എന്നാല്‍, രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസം ആയില്ലെങ്കില്‍ അവരെ പൂര്‍ണമായി വാക്സിന്‍ എടുത്തവരായി പരിഗണിക്കുന്നതാണ്. കുവൈറ്റില്‍ അംഗീകരിച്ച വാക്‌സിന്‍ ഡോസുകള്‍ എടുത്തവരായിരിക്കണം എന്ന് നിബന്ധനയുണ്ട്. അതോടൊപ്പം പൂര്‍ണമായി വാക്‌സിന്‍ എടുത്തവരാണെങ്കില്‍ രാജ്യത്ത് എത്തിയ ശേഷം നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (1 hour ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (1 hour ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (2 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (3 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (3 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (4 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (4 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (4 hours ago)

Malayali Vartha Recommends