Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ലോകത്തെ ആകമാനം ഞെട്ടലിലാഴ്ത്തി 81 പേരെ ഒറ്റദിവസം തൂക്കിലേറ്റി സൗദി അറേബ്യയുടെ കടുത്ത നടപടി; ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത് 81 പേരെ! സൗദി അറേബ്യയുമായി നടത്തിവരുന്ന നേരിട്ടുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി ഇറാന്‍ നിര്‍ത്തിവച്ചതായി സൂചന, ആ വാർത്തകൾക്ക് പിന്നാലെ സംഭവിച്ചത്...

14 MARCH 2022 12:10 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് ലോകത്തെ ആകമാനം ഞെട്ടലിലാഴ്ത്തി 81 പേരെ ഒറ്റദിവസം തൂക്കിലേറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഇതിനുപിന്നാലെ ലോകത്തിന്റെ പല കോണിൽ നിന്നും പലതരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ സൗദി അറേബ്യയുമായി നടത്തിവരുന്ന നേരിട്ടുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി ഇറാന്‍ നിര്‍ത്തിവച്ചതായി റിപ്പോർട്ട്. ഇറാന്റെ സുപ്രിം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ നൂര്‍ന്യൂസാണ് ഇക്കാര്യം പുറത്തിവിട്ടത്. ഇറാനിലെ മുതര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അതേസമയം, പൊടുന്നനെ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കാനുള്ള കാരണം എന്താണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം സൗദി അറേബ്യ 81 പേരുടെ വധ ശിക്ഷ നടപ്പിലാക്കിയ പശ്ചാത്തലത്തിലാണ് ഇതെന്നാണ് സൂചന. എന്നാൽ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 81 പേരെയാണ് സൗദി അധികൃതര്‍ കൂട്ടമായി വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഇതില്‍ പകുതി പേരും ശിയാ വിശ്വാസികളാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതിലുള്ള പ്രതിഷേധം എന്ന നിയലയ്ക്കാണ് സൗദിയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ഇറാന്‍ നിര്‍ത്തിവച്ചതെന്നാണ് അധികൃതർ വിലയിരുത്തപ്പെടുന്നത്.

അതോടൊപ്പം തന്നെ 2016 മുതല്‍ നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ച ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം ബഗ്ദാദില്‍ വച്ച് പലവട്ടം സൗദി, ഇറാന്‍ പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായി ബുധനാഴ്ച അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ നടത്തുമെന്ന് ഇറാഖ് വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. അതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതിന് ഇടയിലാണ് പൊടുന്നനെ ഏകപക്ഷീയമായി ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുന്നതായി ഇറാന്‍ അധികൃതര്‍ പ്രഖ്യാപിച്ചതായുള്ള വാർത്തകൾ വന്നിരിക്കുന്നത്.

അതേസമയം ശിയാക്കളുടെ ശക്തി കേന്ദ്രമായ ഇറാനും സുന്നികള്‍ ഭരിക്കുന്ന സൗദിയും തമ്മില്‍ 2016ല്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചതും സമാനമായ കാരണങ്ങളാൽ തന്നെയായിരുന്നു. പ്രമുഖ ശിയാ പണ്ഡിതന്‍ നിമര്‍ അല്‍ നിമറിനെ സൗദി വധശിക്ഷയ്ക്ക് വിധേയനാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത് ഏർപ്പെടുത്തിയത്. ഇതില്‍ കുപിതരായ ഇറാനികള്‍ ഇറാനിലെ സൗദി എംബസിക്കു നേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടത് തന്നെ.

 

ഇതിനുപിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വച്ച് നാലു വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ അഞ്ചാം ഘട്ട ചര്‍ച്ച തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പുതിയ വധശിക്ഷ നടപ്പിലാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍ ചര്‍ച്ചയില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറുകയാണ് ചെയ്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (13 minutes ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (14 minutes ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (18 minutes ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (23 minutes ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (25 minutes ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (32 minutes ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (59 minutes ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (1 hour ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (1 hour ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (2 hours ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (3 hours ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (3 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (4 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (4 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (4 hours ago)

Malayali Vartha Recommends