നാട്ടിൽ പോയി മൂന്ന് വർഷംമായിട്ടും തിരികെ എത്താതെ ആ പ്രവാസി; മുഹമ്മദ് യൂനുസ് എന്ന കാശ്മീരി യുവാവിന് 35000 റിയാൽ ശമ്പള കുടിശ്ശിക കൊടുത്ത് തീർക്കാനുള്ള വഴി തേടി അദ്ദേഹത്തിന്റെ സ്‌പോൺസർ എത്തിയത് ഇന്ത്യൻ എംബസിയിൽ, മൂന്ന് വർഷത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച് പ്രവാസിയെ കണ്ടെത്തി
കാലാകാലങ്ങളായി തൊഴിൽ ചെയ്യുന്ന പ്രവാസികളോട് അവിടുത്തെ മുതലാളികൾക്ക് ഒരു പ്രത്യേക അടുപ്പം ഉണ്ടാകും. വിശ്വാസം ആണല്ലോ എല്ലാം എന്ന് പറയുമ്പോലെ. അതെ അത്തരത്തിൽ ഒരു ആത്മബന്ധത്തെയും ആത്മാർത്ഥതയേയും വെളിവാക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്. റീ എൻട്രിയിൽ പോയി മൂന്നു വർഷമായിട്ടും തിരിച്ചുവരാത്ത ഇന്ത്യക്കാരനായ തൊഴിലാളിയറയും കാത്ത് മുതലാളി ഇരിക്കുകയാണ്. അതെ, ശമ്പള കുടിശ്ശിക കൊടുത്ത് തീർക്കാനുള്ള വഴി തേടി കാത്തിരിക്കുകയാണ് സൗദി പൗരനായ തൊഴിലുടമ. അവസാനം അദ്ദേഹം ഇന്ത്യൻ എംബസിയിലെത്തി.
ബിശയിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് യൂനുസ് എന്ന കാശ്മീരി യുവാവിന് 35000 റിയാൽ ശമ്പള കുടിശ്ശിക കൊടുത്ത് തീർക്കാനുള്ള വഴി തേടിയാണ് അദ്ദേഹത്തിന്റെ സ്‌പോൺസർ ഇന്ത്യൻ എംബസിയിലെത്തി സഹായം തേടിയിരിക്കുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിയുടെ ഇടപെടലിൽ യൂനുസിന്റെ അഡ്രസും ഫോൺ നമ്പറും കണ്ടെത്തി അദ്ദേഹത്തോട് സംസാരിച്ചതോടെ സ്‌പോൺസറുടെ മൂന്നു വർഷത്തെ അന്വേഷണത്തിന് സന്തോഷകരമായ പര്യവസാനമാവുകയും ചെയ്തു.
അതേസമയം 2019ലാണ് മുഹമ്മദ് യൂനുസ് റീ എൻട്രിയിൽ നാട്ടിൽ പോയത്. പിന്നീട് അസുഖം കാരണം തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. പിന്നാലെ കോവിഡ് വ്യാപനം മൂലം വിമാനസർവീസുകളും പ്രതിസന്ധിയിലായതോടെ സൗദിയിലേക്കുള്ള എല്ലാ വഴികളും അടയുകയായിരുന്നു. എന്നാൽ ഇക്കാലമത്രയും യൂനുസിന്റെ ഫോൺ നമ്പർ തേടി നടക്കുകയായിരുന്നു അദ്ദേഹത്തിന്റെ സ്‌പോൺസർ കൂടിയായ ബിശ സ്വദേശി. അങ്ങനെ ശമ്പള കുടിശ്ശികയും ആനുകൂല്യവുമടക്കം 35000 റിയാൽ അദ്ദേഹത്തിന് നൽകാനുണ്ടായിരുന്നതാണ് ഈ തിരച്ചിലിന് കാരണം. സഹപ്രവർത്തകർ വഴിയും മറ്റും അന്വേഷിച്ചിട്ട് ഫലമില്ലാതായതോടെ ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസിയിലെത്തുകയായിരുന്നു.
അതോടൊപ്പം തന്നെ എംബസി ഗേറ്റിനടുത്ത് യാദൃശ്ചികമായി അദ്ദേഹം എംബസി ഉദ്യോഗസ്ഥനായ യുസുഫ് കാക്കഞ്ചേരിയെ കണ്ടുമുട്ടുകയാണ് ചെയ്തത്.അങ്ങനെ കാര്യം അന്വേഷിച്ചപ്പോൾ ഇഖാമയുടെയോ പാസ്‌പോർട്ടിന്റെയോ നമ്പറുകളൊന്നും സ്‌പോൺസറുടെ കയ്യിലുണ്ടായിരുന്നില്ല എന്ന് വ്യക്തമായി.
2010ൽ ഇൻജാസ് വഴി സ്‌പോൺസർ യൂനുസിന്റെ ഭാര്യക്ക് പണമയച്ചതിന്റെ സ്ലിപ് മാത്രമാണ് ഇദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത്. ഇതേതുടർന്ന് മറ്റൊരു എംബസി ഉദ്യോഗസ്ഥനായ നസീം ഖാൻ ജവാസാത്തിൽ പോയി ഇദ്ദേഹത്തിന്റെ ഇഖാമ നമ്പർ കണ്ടുപിടിക്കുകയും ചെയ്തു. അതു വഴി പ്രിന്റെടുത്തപ്പോൾ ഇൻജാസ് സ്ലിപിലെ ഫോട്ടോയും ജവാസാത്ത് പ്രിന്റിലെ ഫോട്ടോയും ഒന്നാണെന്ന് വ്യക്തമാവുകയും തെരച്ചിലിന് പര്യവസാനം ഉണ്ടാകുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























