ഒന്നാമതെത്തി മലയാളി ബാലൻ; പതിനഞ്ചാമത് ടൊയോട്ട ഡ്രീം കാര്‍ ആര്‍ട്ട് മത്സരത്തിന്റെ റീജിയണല്‍ എഡിഷനില്‍ ജേതാവായി ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ വിദ്യാര്‍ത്ഥി ത്രിദേവ് കരുണ്‍
പ്രവാസികൾക്ക് അഭിമാനമായി മലയാളി ബാലൻ. ബഹ്‌റൈനിൽ നടന്ന പതിനഞ്ചാമത് ടൊയോട്ട ഡ്രീം കാര്‍ ആര്‍ട്ട് മത്സരത്തിന്റെ റീജിയണല്‍ എഡിഷനില്‍ ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ വിദ്യാര്‍ത്ഥി ത്രിദേവ് കരുണ്‍ അമ്പായപുറത്ത് (12) ജേതാവായിരിക്കുകയാണ്. ടൊയോട്ട ഡ്രീം കാര്‍ ആര്‍ട്ട് മത്സരത്തിന്റെ 12-15 വയസ്സ് വിഭാഗത്തിലാണ് ത്രിദേവ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.
വളര്‍ന്നുവരുന്ന യുവ കലാകാരന്മാര്‍ക്ക് അവരുടെ സൃഷ്ടിപരമായ ഭാവനയെ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു മത്സരത്തിന്റെ ലക്ഷ്യം എന്നത്. ഈ വിഭാഗത്തില്‍ തന്നെ ബഹ്റൈനില്‍ നിന്നുള്ള ഏക ജേതാവാണ് ത്രിദേവ്. മറ്റ് രണ്ട് വിജയികള്‍ കുവൈറ്റ് സിറ്റിയില്‍ നിന്നും ഇറാഖില്‍ നിന്നുമാണ് എത്തിയിട്ടുള്ളത്.
അതോടൊപ്പം തന്നെ റീജ്യണല്‍ ജേതാവായ ത്രിദേവിന് ബഹ്‌റൈനിലെ ടൊയോട്ട ഡീലേഴ്‌സ് ആയ ഇബ്രാഹിം കെ കാനൂ 3,000 ഡോളര്‍ ക്യാഷ് പ്രൈസ് സമ്മാനമായി നല്‍കുകയുണ്ടായി. ഇതുകൂടാതെ ത്രിദേവിന്റെ കലാസൃഷ്ടി ലോക മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. അതേസമയം കോഴിക്കോട് സ്വദേശി തൃലേഷ് കുമാര്‍ അമ്പായപ്പുറത്തിന്റെയും ധീഷ്മ തൃലേഷ് കുമാറിന്റെയും മകനാണ് ത്രിദേവ്.
കലാസൃഷ്ടിയെക്കുറിച്ച് ത്രിദേവ് പറഞ്ഞത് ഇങ്ങനെ:
എന്റെ കലാസൃഷ്ടിയില്‍ പറക്കുന്ന ഡ്രോണ്‍ കാറാണ് ചിത്രീകരിച്ചത്, ഇത് മറ്റ് കാറുകളില്‍ നിന്ന് വ്യത്യസ്തമാണ്. ഡ്രോണ്‍ കാറുകള്‍ സ്വതന്ത്രമായി പറക്കാന്‍ കഴിവുള്ളവയാണ്. അത്തരമൊരു ലോകമാണ് എന്റെ സ്വപ്നം' മനോഹരമായ ഡ്രോണ്‍ പാര്‍ക്കിംഗ് സ്ഥലങ്ങളുള്ളതും കൃത്യസമയത്ത് ലക്ഷ്യത്തിലെത്താനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഒരു ലോകത്തിനായി എന്റെ സ്വപ്നത്തില്‍ ഞാന്‍ കാത്തിരിക്കുകയാണ്.
ത്രിദേവിനെ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി എന്നിവര്‍ അഭിനന്ദിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























