ഈന്തപ്പഴ ഉല്‍പാദനത്തില്‍ ലോകത്ത് മുന്‍പന്തിയിൽ; പിന്നാലെ സൗദിയുടെ കിടിലൻ തീരുമാനം, ആഗോള തലത്തിലുള്ള പ്രോത്സാഹനത്തിന് വേണ്ടി ഡിജിറ്റല്‍ സംരംഭം ആരംഭിച്ച് അധികൃതർ... വരൻ പോകുന്നത് വമ്പൻ മാറ്റം...
ഈന്തപ്പഴ ഉല്‍പാദനത്തില്‍ ലോകത്ത് തന്നെ മുന്‍പന്തിയിൽ നിൽക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഇപ്പോഴിതാ ഈത്തപ്പഴത്തിന്റെ ആഗോള തലത്തിലുള്ള പ്രോത്സാഹനത്തിന് വേണ്ടി ഡിജിറ്റല്‍ സംരംഭം ആരംഭിച്ചിരിക്കുകയാണ് അധികൃതർ. 31 ദശലക്ഷത്തിലധികം ഈന്തപ്പനകളും 1.5 ദശലക്ഷത്തിലധികം ടണ്‍ വ്യത്യസ്ത ഈത്തപ്പഴ ഇനങ്ങളും സൗദി അറേബ്യക്ക് സ്വന്തമായുള്ള സൗദി ലോകത്ത് തന്നെ മുൻപിലാണ് നിൽക്കുന്നത്.
ഈന്തപ്പനകളുടെയും ഈത്തപ്പഴങ്ങളുടെയും ദേശീയ കേന്ദ്രമാണ് സൗദി അറേബ്യ എന്നത്. ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് സൗദിയിലെ വില്‍പ്പനക്കാരില്‍ നിന്ന് ഈത്തപ്പഴം മൊത്തമായി വാങ്ങാന്‍ കഴിയുന്ന നൂതനവും സൗകര്യപ്രദവും കാര്യക്ഷമവുമായ ബിസിനസ് ടു ബിസിനസ് ഇലക്ട്രോണിക് വിപണിയായാണ് 'സൗഡിഡേറ്റ്സ്'' എന്ന സംരംഭം ആരംഭിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ സൗദി അറേബ്യയുടെ ചരിത്രവുമായി അടുത്ത ബന്ധമുള്ള ഒരു ദേശീയ ഉല്‍പന്നമായി ഈത്തപ്പഴത്തെ ചിത്രീകരിക്കുകയും ഈ മേഖലയില്‍ രാജ്യത്തിന്റെ നീണ്ട ചരിത്രം പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിടുന്നതുമായ 'ദ ഹോംലാന്‍ഡ് ഓഫ് ഡേറ്റ്സ്' എന്ന മുദ്രാവാക്യത്തോടെയാണ് ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നിലവിൽ ആരംഭിച്ചിരിക്കുന്നത്.
ഇതുവഴി തങ്ങളുടെ പൈതൃകത്തെ ലോകത്തെത്തിക്കുന്നതിനുവേണ്ടി സൗദി ഡേറ്റ്സ് എന്ന പേരില്‍ ഒരു ഡിജിറ്റല്‍ പ്ളാറ്റ്ഫോം ഞങ്ങള്‍ ആരംഭിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് എന്‍.സി.പി.ഡി സി.ഇ.ഓ ഡോ. മുഹമ്മദ് അല്‍ നുവൈറാന്‍ ഈ സംരംഭത്തെക്കുറിച്ച് ലോക ജനതയോട് സംസാരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ദേശീയ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള വിപണികളിലേക്ക് പ്രവേശിക്കുന്നതിനുമാണ് ഇത്തരത്തില്‍ ഒരു സംരംഭം ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
അതേസമയം എണ്ണ ഇതര കയറ്റുമതി വര്‍ധിപ്പിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ഈത്തപ്പഴ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറുവാനുള്ള സുപ്രധാന നടപടികള്‍ രാജ്യം സ്വീകരിച്ചു വരികയാണെന്നും അല്‍ നുവൈറാന്‍ വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























