45 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് മഹ്റം ഇല്ലെങ്കിലും സ്വതന്ത്ര ഉംറ വിസ; സ്ത്രീകള്‍ക്കു മഹ്റമിനോടൊപ്പമോ സ്ത്രീകളുടെ കൂട്ടായ സംഘത്തോടൊപ്പമോ അല്ലെങ്കിലും ഉംറ നിര്‍വഹിക്കാനായോ സൗദിയിലേക്ക് വിസ നല്‍കുമെന്ന് സൗദി ഹജജ് ഉംറ മന്ത്രാലയം
റമദാൻ നോമ്പ് ആരംഭിച്ചതിനുപിന്നാലെ നിർണായക തീരുമാനവുമായി സൗദി അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. പുതിയ നിർദ്ദേശ പ്രകാരം 45 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് മഹ്റം ഇല്ലെങ്കിലും സ്വതന്ത്ര ഉംറ വിസ അനുവദിക്കുമെന്ന് സൗദി ഹജജ് ഉംറ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
ഈ പ്രായത്തിലുള്ളവര്‍ക്ക് നേരത്തെ വിസ അനുവദിച്ചിരുന്നത് ഉത്തരവാദിത്തപ്പെട്ടവര്‍ കൂടെ ഉണ്ടെങ്കില്‍ മാത്രമായിരുന്നു.
അതായത് 45 വയസ്സിനു താഴെയുള്ള സ്ത്രീകള്‍ക്കു മഹ്റമിനോടൊപ്പമോ സ്ത്രീകളുടെ കൂട്ടായ സംഘത്തോടൊപ്പമോ അല്ലെങ്കിലും ഉംറ നിര്‍വഹിക്കാനായോ സൗദിയിലേക്ക് വിസ നല്‍കുമെന്ന് സൗദി ഹജജ് ഉംറ മന്ത്രാലയം അനുമതി നല്കികഴിഞ്ഞിരിക്കുകയാണ്. ഇതുസംബന്ധമായ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം വ്യക്തത വരുത്തിയിരിക്കുന്നത്. ഇതിനുമുമ്പ് 45 വയസ്സും അതിനു മുകളിലും പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമായിരുന്നു മഹ്റം ഇല്ലാതെ ഉംറ വിസ നല്‍കിയിരുന്നത്.
അതേസമയം, സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മദീനയിലെത്തിയിരിക്കുകയാണ്.
മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ കിരീടാവകാശിയെ മദീന രാജകുമാരന്‍ ഫൈസല്‍ ബിന്‍ സല്‍മാനും ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും ചേര്‍ന്ന് സ്വീകരിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ സഹമന്ത്രിയും ക്യാബിനറ്റ് അംഗവുമായ തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, സൗദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, പ്രിന്‍സ് ബാദര്‍ ബിന്‍ അബ്ദുള്ള ബിന്‍ ഫര്‍ഹാന്‍, മുതിര്‍ന്ന പണ്ഡിതന്മാരുടെ കൗണ്‍സില്‍ അംഗവും റോയല്‍ കോര്‍ട്ട് ഉപദേശകനുമായ ശൈഖ് ഡോ. സാദ് ബിന്‍ നാസര്‍ അല്‍ ശാത്രി, വാണിജ്യ മന്ത്രിയും വാര്‍ത്താ വിതരണ മന്ത്രിയുമായ ഡോ. മാജിദ് അല്‍ ഖസാബി എന്നിവര്‍ സൗദി കിരീടാവകാശിയെ അനുഗമിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























