യുഎഇയെ പിന്തള്ളി ബിൻ സൽമാന്റെ മുന്നേറ്റം....ജനപ്രിയനായി സൗദി കീരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തിരഞ്ഞെടുക്കപ്പെട്ടു! യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരേക്കാള്‍ സൗദി കിരീടാവകാശിക്ക് ജനപ്രീതി, മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പിന്തുണച്ചത് 57 ശതമാനം പേർ

സൗദിയിലെ പ്രവാസികളെ തേടി ഏറെ സന്തോഷകരമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ഇന്തോനേഷ്യയില്‍ തന്നെ ജനപ്രിയനായി സൗദി കീരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. ഓസ്ട്രേലിയയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ വോട്ടെടുപ്പിലാണ് സല്‍മാന്‍ രാജകുമാരനെ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ നടത്തിയ വോട്ടെടുപ്പിൽ 57 ശതമാനം പേരാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പിന്തുണച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരേക്കാള്‍ സൗദി കിരീടാവകാശിക്ക് ജനപ്രീതിയുണ്ട് എന്നതാണ് ഇതിലൂടെ കാണുവാൻ സാധിക്കുന്നത്.
അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് രണ്ടാം സ്ഥാനത്ത്. 52 ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണച്ച് വോട്ട് ചെയ്തത്. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂഗ്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ 44 ശതമാനം വോട്ടും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ 40 ശതമാനവും നേടിയിരിക്കുകയാണ്. അതോടൊപ്പം തന്നെ 2003 മുതല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളെയും രാഷ്ട്രീയക്കാരെയും കണ്ടെത്താന്‍ ഓസ്ട്രേലിയന്‍ റിസര്‍ച് സെന്റര്‍ വോട്ടെടുപ്പ് നടത്താറുണ്ട്. ഇവരുടെ വെബ്സൈറ്റിലാണ് വോട്ടെടുപ്പിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അതേസമയം, സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മദീനയിലെത്തുകയുണ്ടായി. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ കിരീടാവകാശിയെ മദീന രാജകുമാരൻ ഫൈസൽ ബിൻ സൽമാൻ രാജകുമാരനും ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ ഖാലിദ് അൽ ഫൈസൽ രാജകുമാരനും ചേർന്ന് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം തന്നെ കിരീടാവകാശിയും സഹമന്ത്രിയും കാബിനറ്റ് അംഗവുമായ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ, നാഷനൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, സൗദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ എന്നിവരും ഉണ്ടായിരുന്നു. ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ, മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ അഗവും റോയൽ കോർട്ട് ഉപദേശകനുമായ ഷെയ്ഖ് ഡോ. സാദ് ബിൻ നാസർ അൽ ശാത്രി, വാണിജ്യ മന്ത്രിയും വാർത്താ വിതരണ മന്ത്രിയുമായ ഡോ. മാജിദ് അൽ ഖസാബി തുടങ്ങിയവർ അനുഗമിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























