സന്ദർശക വിസ എടുക്കുമ്പോൾ ജാഗ്രതൈ! കുവെെറ്റ് വാണിജ്യാവശ്യമുള്ള യാത്രക്കാർക്കുള്ള സന്ദർശ വിസ ലഭിക്കണമെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ സാധ്യത! സന്ദർശകൻ ഒരു ദിവസത്തെ യാത്രക്ക് വേണ്ടിയാണ് കുവെെറ്റിൽ എത്തുന്നത് എങ്കിൽ പോലും ഇൻഷുറൻസ് തുകയിൽ മാറ്റമില്ല... യാത്രക്കാർ ശ്രദ്ധിക്കേണ്ടത് ഇത്....

ഗൾഫിലേക്കുള്ള യാത്രകൾ സജീവമാകുമ്പോൾ യാത്രക്കാരുടെ എണ്ണവും വർധിക്കുകയാണ്. പഴയതുപോലെ തന്നെ സർവീസുകൾ അനുവദിച്ചുകൊണ്ട് വിമാനക്കമ്പനികൾ രംഗത്ത് എത്തിയതോടെ ഗൾഫ് രാഷ്ട്രങ്ങളും ഉണർന്നുകഴിഞ്ഞു. ഇപ്പോഴിതാ കുവെെറ്റ് വാണിജ്യാവശ്യമുള്ള യാത്രക്കാർക്കുള്ള സന്ദർശ വിസ ലഭിക്കണമെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ സാധ്യത. സർക്കാരിന്റെ സജീവ പരിഗണനയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഫെഡറേഷൻ ചെയർമാൻ ഖാലിദ് അൽ ഹസ്സനെ ഉദ്ധരിച്ച് അൽ അൻബ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആയതിനാൽ തന്നെ ഇനിമുതൽ വാണിജ്യ സന്ദർശന വിസക്കുള്ള അപേക്ഷയോടൊപ്പം 20 ദിനാർ അധികം അടക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മെഡിക്കൽ ഇൻഷുറൻസ് തുകയായാണ് ഇത് കണക്കിലാക്കിയിട്ടുള്ളത്. ഫെഡറേഷൻ ഇതുസംബന്ധിച്ച നിർദേശം പുറത്തുവിട്ടിട്ടുണ്ട്.
സന്ദർശകൻ ഒരു ദിവസത്തെ യാത്രക്ക് വേണ്ടിയാണ് കുവെെറ്റിൽ എത്തുന്നത് എങ്കിൽ പോലും ഇൻഷുറൻസ് തുകയിൽ മാറ്റമുണ്ടാകില്ല എന്നാണ് നിർദ്ദേശം. ഒരു മാസത്തിന് ശേഷം വിസ പുതുക്കുകയാണെങ്കിലും മെഡിക്കൽ ഇൻഷുറൻസ് തുക പുതുക്കേണ്ടത്. ഒരുമാസത്തിന് ശേഷം വിസ പുതുക്കുകയാണെങ്കിൽ തന്നെ 10 ദിനാർ നൽകേണ്ടതാണ്. ഈ വിവരം കമ്പനികൾ സർക്കാറിനെ അറിയിച്ചിരിക്കുകയാണ്. കൂടാതെ സന്ദർശക വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് നേരത്തെ തന്നെ നിർദ്ദേശം ഉണ്ടായിരുന്നു.
കുടുംബ സന്ദർശനം, ടൂറിസ്റ്റ്, വാണിജ്യം തുടങ്ങിയ ഏത് ആവശ്യത്തിനും സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായിരിക്കണം എന്നാണ് നൽക്കിയിരുന്ന നിർദ്ദേശം എന്നത്.
അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം കുവൈറ്റിലെ തൊഴില്‍ വിപണി വിട്ടത് 27,200 പ്രവാസികളെന്ന് കണക്കുകള്‍ പുറത്ത് വരികയുണ്ടായി. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ ഔദ്യോഗിക സ്ഥിതിവിവരക്കണക്കാണ് കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് രംഗത്ത് എത്തിയത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഡിസംബറുമായി താരതമ്യം ചെയ്യുമ്പോള്‍, 1,479,545 വിദേശ തൊഴിലാളികള്‍ ഉണ്ടായിരുന്നിടത്ത് 1,452,344 വിദേശ തൊഴിലാളികളാണ് നിലവില്‍ വിപണിയിൽ ഉള്ളത്.
https://www.facebook.com/Malayalivartha

























