പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി മറ്റൊരു ഗൾഫ് രാഷ്ട്രവും! സ്വദേശിവത്കരണം നടപ്പിലാക്കി, തൊഴില്‍ പരിശീലന പരിപാടിയിലൂടെ സ്വകാര്യ കമ്പനികളിൽ സ്വദേശികളെ നിയമിച്ച് അധികൃതർ

ഗൾഫ് രാഷ്ട്രങ്ങളിൽ കൊറോണ വ്യാപനത്തിന് പിന്നാലെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. പഴയതുപോലെ അല്ല പലരും ജോലികളിൽ നിന്നും ഒഴിയുകയാണ്. സ്വദേശികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പ്രധാന തസ്തികകളിൽ നിന്നും പ്രവാസികളെ പുറത്താക്കുകയാണ്. സൗദി, കുവൈറ്റ് ഉൾപ്പടെയുള്ള രാഷ്ട്രങ്ങളിൽ നിന്നും നിരവധി പ്രവാസികളാണ് നാടുവിട്ടത്. ഇപ്പോഴിതാ മറ്റൊരു ഗൾഫ് രാഷ്ട്രം കൂടി രംഗത്ത് എത്തിയിരിക്കുകയാണ്.
ഖത്തറില്‍ വിവിധ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതായി റിപ്പോർട്ട്. സ്വകാര്യ കമ്പനികളിലാണ് സ്വദേശികളെ നിയമിച്ചിരിക്കുന്നത്. തൊഴില്‍ പരിശീലന പരിപാടിയിലൂടെ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസം കൊണ്ട് 337 സ്വദേശികളെ നിയമിക്കുകയുണ്ടായി. സ്വകാര്യ കമ്പനികളുടെ ഉന്നത പദവികളിലാണ് നിയമനം. തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് ഹുസൈന്‍ അബ്ദുല്ല ഖത്തര്‍ ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയത്.
അതോടൊപ്പം തെന്നെ ഫിനാന്‍സ് ആന്റ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലായിരുന്നു ഏറ്റവും അധികം നിയമനങ്ങള്‍. ഊര്‍ജ- വ്യവസായ മേഖലയിലും ടെലികമ്യൂണിക്കേഷന്‍- ഐടി, സേവന- ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, കോണ്‍ട്രാക്ടിങ് മേഖലകളിലും ഹോസ്പിറ്റാലിറ്റി രംഗത്തും സ്വദേശികള്‍ക്ക് ഉന്നത തസ്തികകളില്‍ ജോലി ലഭിക്കുകയുണ്ടായി. നാഷണല്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം വഴി സ്വദേശികള്‍ക്കായി സ്വകാര്യ മേഖലയിലെ വിവിധ തൊഴില്‍ അവസരങ്ങള്‍ തൊഴില്‍ മന്ത്രാലയം ലഭ്യമാക്കിവരുകയാണ്.
ഇത്തരത്തിൽ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ നിരവധി ഗുണങ്ങളുണ്ടെന്ന് അദ്ദേഹം വ്യതമാക്കുകയുണ്ടായി. ബിരുദം അടിസ്ഥാന യോഗ്യത ഉണ്ടെങ്കില്‍ സ്വദേശിക്ക് നേരിട്ട് തന്നെ സ്വകാര്യ കമ്പനികളിലെ ഉന്നത തസ്തികകളില്‍ നിയമിതനാകാന്‍ സാധിക്കുന്നതാണ്. ജോലിയുടെ സ്വഭാവം അനുസരിച്ച് ആവശ്യമായ പരിശീലനം തൊഴില്‍ മന്ത്രാലയം ഇതിനായി ലഭ്യമാക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ആണെങ്കില്‍ പ്രാഥമിക തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം സ്ഥാനക്കയറ്റത്തിനായി ഏറെ നാള്‍ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























