വിസ ചട്ടങ്ങൾ ലംഘിച്ചവർക്ക് വീണ്ടും ഒരു അവസരം; വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനുളള പൊതുമാപ്പ് ഏപ്രിൽ 30 വരെ നീട്ടി നൽകി ഖത്തർ, കമ്പനി ഉടമസ്ഥരേയും പ്രവാസി തൊഴിലാളികളേയും സഹായിക്കുന്നതിനാണ് പൊതുമാപ്പ് നീട്ടിയതെന്ന് ആഭ്യന്തര മന്ത്രാലയമിറക്കിയ പ്രസ്താവന
പ്രവാസികൾക്ക് കൂടുതൽ ഇളവുകൾ നൽകി ഖത്തറിന്റെ പുതിയ പ്രസ്താവന. വിസ ചട്ടങ്ങൾ ലംഘിച്ചവർക്ക് പുതിയ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. അതായത് വിസ സ്റ്റാറ്റസ് ശരിയാക്കുന്നതിനുളള പൊതുമാപ്പ് ഏപ്രിൽ 30 വരെ നീട്ടി നൽകിയിരിക്കുകയാണ് അധികൃതർ. വിസ സംബന്ധമായ നിയമ ലംഘനങ്ങള്‍ 50 ശതമാനം ഇളവോടെ തന്നെ തീര്‍പ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി കമ്പനി ഉടമസ്ഥരേയും പ്രവാസി തൊഴിലാളികളേയും സഹായിക്കുന്നതിനാണ് പൊതുമാപ്പ് നീട്ടിയതെന്ന് ആഭ്യന്തര മന്ത്രാലയമിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.
അതോടൊപ്പം തന്നെ 2021 ഒക്ടോബര്‍ 10 നാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വിസ ലംഘിച്ചവർക്കായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 31ന് പൊതുമാപ്പിന്റെ കാലാവധി തീരുമെന്നാണ് അന്ന് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പൊതുജന താല്‍പര്യം കണക്കിലെടുത്ത് 2022 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. രാജ്യത്തെ മുഴുവന്‍ താമസക്കാരുടേയും വിസ രേഖകള്‍ ശരിയാക്കുന്നതിന് സഹായിക്കുകയാണ് പൊതുമാപ്പ് ലക്ഷ്യം വെക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
അതേസമയം, ഖത്തറില്‍ വിവിധ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതായി റിപ്പോർട്ട്. സ്വകാര്യ കമ്പനികളിലാണ് സ്വദേശികളെ നിയമിച്ചിരിക്കുന്നത്. തൊഴില്‍ പരിശീലന പരിപാടിയിലൂടെ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസം കൊണ്ട് 337 സ്വദേശികളെ നിയമിക്കുകയുണ്ടായി. സ്വകാര്യ കമ്പനികളുടെ ഉന്നത പദവികളിലാണ് നിയമനം. തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് ഹുസൈന്‍ അബ്ദുല്ല ഖത്തര്‍ ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയത്.
അതോടൊപ്പം തെന്നെ ഫിനാന്‍സ് ആന്റ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലായിരുന്നു ഏറ്റവും അധികം നിയമനങ്ങള്‍. ഊര്‍ജ- വ്യവസായ മേഖലയിലും ടെലികമ്യൂണിക്കേഷന്‍- ഐടി, സേവന- ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, കോണ്‍ട്രാക്ടിങ് മേഖലകളിലും ഹോസ്പിറ്റാലിറ്റി രംഗത്തും സ്വദേശികള്‍ക്ക് ഉന്നത തസ്തികകളില്‍ ജോലി ലഭിക്കുകയുണ്ടായി. നാഷണല്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം വഴി സ്വദേശികള്‍ക്കായി സ്വകാര്യ മേഖലയിലെ വിവിധ തൊഴില്‍ അവസരങ്ങള്‍ തൊഴില്‍ മന്ത്രാലയം ലഭ്യമാക്കിവരുകയാണ്.
ഇത്തരത്തിൽ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ നിരവധി ഗുണങ്ങളുണ്ടെന്ന് അദ്ദേഹം വ്യതമാക്കുകയുണ്ടായി. ബിരുദം അടിസ്ഥാന യോഗ്യത ഉണ്ടെങ്കില്‍ സ്വദേശിക്ക് നേരിട്ട് തന്നെ സ്വകാര്യ കമ്പനികളിലെ ഉന്നത തസ്തികകളില്‍ നിയമിതനാകാന്‍ സാധിക്കുന്നതാണ്. ജോലിയുടെ സ്വഭാവം അനുസരിച്ച് ആവശ്യമായ പരിശീലനം തൊഴില്‍ മന്ത്രാലയം ഇതിനായി ലഭ്യമാക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ആണെങ്കില്‍ പ്രാഥമിക തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ച ശേഷം സ്ഥാനക്കയറ്റത്തിനായി ഏറെ നാള്‍ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























