വേദനയായി ഒമാനിലെ ക്വാറി അപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍ എത്തിനിൽക്കുമ്പോൾ താങ്ങാനാകാതെ ഗൾഫ് രാഷ്ട്രം, മരിച്ചവരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരും 11 പേര്‍ പാകിസ്ഥാനികളും! കണ്ണീരായി അവർ പിറന്ന മണ്ണിലേക്ക്...
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നിരവധിപേർ മരിക്കാൻ ഇടയായ ഒമാനിൽ ക്വാറി അപകടം ഉണ്ടായത്. ഇതിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍ എത്തിനിൽക്കുമ്പോൾ താങ്ങാനാകാതെ ഗൾഫ് രാഷ്ട്രം. മരിച്ചവരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരും 11 പേര്‍ പാകിസ്ഥാനികളുമാണ് എന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞു. മൂന്നുപേരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇതിനോടകം തന്നെ എന്‍ഒസി നല്‍കിയിട്ടുണ്ടെന്ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചിട്ടുമുണ്ട്.
അതോടൊപ്പം തന്നെ മറ്റ് രണ്ട് പേരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകായണെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അപകടം നടന്ന ഉടന്‍ തന്നെ സ്ഥലത്ത് വേണ്ട നടപടികള്‍ ചെയ്യാന്‍ സാമൂഹിക പ്രവര്‍ത്തകരെ ഏര്‍പ്പാടാക്കി കഴിഞ്ഞിരുന്നു. സര്‍ക്കാര്‍ സംഘടനകളുമായും കമ്പനി പ്രതിനിധികളുമായും പൂര്‍ണമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
ഇതുകൂടാതെ മരിച്ച 11 പാകിസ്ഥാന്‍ പൗരന്മാരില്‍ ഒമ്പതെണ്ണം ഇതിനോടകം തന്നെ നാട്ടിലെത്തിച്ചതായി ഒമാനിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ഇമ്രാന്‍ അലി ചൗധരി വ്യക്തമാക്കി. ബാക്കിയുള്ള രണ്ട് പേരുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ പ്രക്രിയയിലാണ് ഇപ്പോൾ.
അതേസമയം അപകടത്തില്‍ 14 പേര്‍ മരിച്ചതായി ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിക്കുകയുണ്ടായി. ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തുന്ന നടപടികള്‍ അധികൃതർ അവസാനിപ്പിച്ചത്. 14ാമത്തെ മൃതദേഹം ശനിയാഴ്ചയാണ് കണ്ടെത്തിയിരുന്നത്. അതോടൊപ്പം തന്നെ മാര്‍ച്ച് 26 ന് രാത്രിയാണ് ഏവരെയും നടുക്കിയ അപകടം ഉണ്ടായത്.
ഇബ്രി വിലായത്തിലെ അല്‍ ആരിദ് പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന ഒരു കൂട്ടം തൊഴിലാളികളുടെ മുകളിലേക്ക് പാറ ഇടിഞ്ഞുവീഴുകയാണ് ചെയ്തത്. മൂന്ന് മീറ്റര്‍ ഘനവും 200 മീറ്റര്‍ ഉയരവുമുള്ള മാര്‍ബിള്‍ പാളിയാണ് ആദ്യം ഇവരുടെമേൽ ഇടിഞ്ഞുവീണത്. അപകടത്തില്‍ ആറ് പേരായിരുന്നു അന്ന് മരിച്ചത്. അപകടസമയത്ത് ഇന്ത്യക്കാരും പാകിസ്ഥാനികളുമായിരുന്ന 50 തൊഴിലാളികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha

























