ഗൾഫിൽ പ്രവാസികൾക്ക് ഇത് പരീക്ഷണകാലം; മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ജീവനക്കാര്‍ ഏറെ ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിലും സൗദിവല്‍ക്കരണം നടപ്പിലാക്കാൻ അധികൃതർ, നടപടികൾ കടുപ്പിച്ച് സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം

ഗൾഫിൽ പ്രവാസികൾക്ക് ഇത് പരീക്ഷണകാലം. ഒട്ടനവധി മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി ജീവനക്കാര്‍ ഏറെ ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിലും സൗദിവല്‍ക്കരണം നടപ്പിലാക്കാനുള്ള നടപടികൾ കടുപ്പിച്ചിരിക്കുകയാണ് സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം. റേഡിയോളജി, ഫിസിയോ തെറാപ്പി എന്നിവ ഉള്‍പ്പെടെ ആരോഗ്യ മേഖലയില്‍ സ്‌പെസ്യലൈസേഷന്‍ ആവശ്യമായ ജോലികളില്‍ 60 ശതമാനത്തിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്.
അതോടൊപ്പം മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ്, ടെക്ക്‌നിക്കല്‍ ജോലികളില്‍ 30 ശതമാനവും സൗദികള്‍ക്ക് മാത്രമാക്കുന്നതായിരിക്കും. മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട സെയില്‍സ് ജോലികളില്‍ 40 ശതമാനത്തിലും സൗദികളെ മാത്രമേ നിയമിക്കാവൂ എന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. നിശ്ചിത കാലാവധി നല്‍കിയ ശേഷം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളെ പുറത്താക്കി സ്വദേശികള്‍ക്ക് അവസരം നല്‍കാനാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത് തന്നെ.
എന്നാൽ മെഡിക്കല്‍ മേഖലയിലെ പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള മെഡിക്കല്‍ ലബോറട്ടറി ജീവനക്കാര്‍, റേഡിയോളജിസ്റ്റുകള്‍, ഫിസിയോ തെറാപ്പിസ്റ്റുകള്‍, തെറാപ്യൂട്ടിക് ന്യൂട്രീഷന്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരെയാണ് സൗദിവല്‍ക്കരണം കാര്യമായി ബാധിക്കാൻ പോകുന്നത്. ഈ മേഖലയില്‍ 60 ശതമാനത്തിലും സൗദികളെ നിയമിക്കാനാണ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം സ്‌പെഷ്യലൈസേഷന്‍ ആവശ്യമായി വരുന്ന ജോലികളില്‍ 7000 റിയാലും ടെക്‌നിക്കല്‍ ജോലികളില്‍ 5000 റിയാലുമായിരിക്കും സൗദികള്‍ക്കു നല്‍കേണ്ട മിനിമം വേതനം എന്നത്.
അതേസമയം ആരോഗ്യ മേഖലയിലെരംഗത്തെ സ്‌പൈഷ്യലൈസ്ഡ് മേഖലയിലെ സൗദിവല്‍ക്കരണത്തിലൂടെ 5600 സൗദി യുവതീ യുവാക്കള്‍ക്ക് ജോലി നല്‍കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന, പരസ്യ മേഖലയിലെ ജോലിള്‍ എന്നിവയിലും രണ്ട് ഘട്ടങ്ങളിലായി സ്വദേശിവത്ക്കരണം നടപ്പിലാക്കും. ആദ്യ ഘട്ടത്തില്‍ തന്നെ 40 ശതമാനവും രണ്ടാം ഘട്ടത്തില്‍ 80 ശതമാനവും ജോലികളില്‍ സൗദികളെ നിയമിക്കാനാണ് തീരുമാനം എന്നത്.
https://www.facebook.com/Malayalivartha

























