യുഎഇയുടെ കരുതൽ പ്രവാസികൾക്ക് ആശ്വാസം; പാല്‍, പഞ്ചസാര, ഉപ്പ്, അരി പോലുള്ള അടിസ്ഥാന ഉപയോഗ വസ്തുക്കളുടെ വിലവര്‍ധന തടയാന്‍ ലക്ഷ്യമിട്ട് പുതിയ ഉത്തരവ്! വില വര്‍ധിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടവ, അനുമതി ആവശ്യമില്ലാത്തവ എന്നിങ്ങനെ തിരിച്ച് പുതിയ തീരുമാനം
യുഎഇയിൽ ഭക്ഷ്യവില വര്‍ധിപ്പിക്കുന്നതിന് പുതിയ നയവുമായി അധികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രാലയമാണ് പുതിയ ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പാല്‍, പഞ്ചസാര, ഉപ്പ്, അരി പോലുള്ള അടിസ്ഥാന ഉപയോഗ വസ്തുക്കളുടെ വിലവര്‍ധന തടയാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ മന്ത്രാലയം പുതിയ നയം പുറത്തിറക്കിയത്.
അങ്ങനെ മന്ത്രാലയത്തിന്‍റെ അനുമതിയോടെ മാത്രമേ വില വര്‍ധിപ്പിക്കാവൂ എന്നതാണ് രാജ്യത്തെ നിയമം എന്നത്. ഇത്തരത്തിൽ പുതുക്കിയ നയം അനുസരിച്ച് വസ്തുക്കളെ രണ്ട് വിഭാഗമായി തിരിച്ചിരിക്കുകയാണ്. വില വര്‍ധിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടവ, അനുമതി ആവശ്യമില്ലാത്തവ എന്നിങ്ങനെയാണ് രണ്ടായി തരംതിരിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ആദ്യ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കണമെങ്കില്‍ വിതരണക്കാര്‍ക്ക് മന്ത്രാലയത്തിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത് തന്നെ. എന്നാൽ എന്താണ് വിലവര്‍ധനവിന്‍റെ കാരണമെന്ന് വ്യക്തമായി ബോധിപ്പിക്കാന്‍ കഴിഞ്ഞിരിക്കണം. ചെലവ് വര്‍ധിച്ചതാണ് കാരണമെങ്കില്‍ എന്തുകൊണ്ട് ചെലവ് വര്‍ധിച്ചുവെന്നും എത്ര വര്‍ധനവുണ്ടായെന്നും വ്യക്തമാകേണ്ടതാണ്. മുട്ട, പാല്‍, ഫ്രഷ് ചിക്കന്‍, ബ്രെഡ്, അരി, ഉപ്പ്, ധാന്യം, പയര്‍ വര്‍ഗങ്ങള്‍, പാചക എണ്ണ, മിനറല്‍ വാട്ടര്‍ ഉള്‍പ്പെടെ 11,000 വസ്തുക്കളാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കൂടാതെ അനുമതി നേടാൻ ആവശ്യമില്ലാത്ത ചില ഉല്‍പന്നങ്ങളുടെ വില മുന്‍കൂര്‍ അനുമതി തേടാതെ വര്‍ധിപ്പിക്കാവുന്നതാണ്. സുലഭമായി ലഭിക്കുന്നവ, മത്സര ക്ഷമത, ധാരാളം വിതരണക്കാര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ചോക്ലറ്റ്, മധുരപലഹാരം, ചില ചീസ് ഉല്‍പന്നങ്ങള്‍, ഫ്രോസണ്‍ ഭക്ഷ്യവസ്തുക്കള്‍, ജ്യൂസ്, ഐസ് ക്രീം, ചായ, കോഫി, ഗോതമ്ബ്, ഓട്സ്, പൊട്ടറ്റോ ചിപ്സ്, ചില ബിസ്കറ്റുകള്‍, ശുചീകരണ വസ്തുക്കള്‍, ടൂള്‍സ് തുടങ്ങിയവ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുപാട് സ്ഥാപനങ്ങള്‍ ഇതുപോലുള്ള നിരവധി ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നതിനാല്‍ തന്നെ വന്‍ വിലക്കയറ്റമുണ്ടാകില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്.
അതേസമയം അനധികൃതമായി വിലവര്‍ധിപ്പിക്കുന്നുണ്ടോ എന്നറിയാന്‍ കര്‍ശന നിരീക്ഷണം നടത്തുന്നതായിരിക്കും. 300 അവശ്യവസ്തുക്കളുടെ വിലവര്‍ധന എപ്പോഴും നിരീക്ഷണത്തിലായിരിക്കുന്നതാണ്. ഇതിനായി 40ഓളം ഔട്ട്ലെറ്റുകളില്‍ സ്ഥിരം നിരീക്ഷണം നടത്തുകയും ചെയ്യും. വിലവര്‍ധന ശ്രദ്ധയില്‍പെട്ടാല്‍ തന്നെ സ്ഥാപന ഉടമക്കെതിരെ നടപടിയെടുക്കുന്നതാണ്. പ്രാദേശിക അതോറിറ്റികളുമായി സഹകരിച്ച് നിരന്തര പരിശോധനകള്‍ നടത്തും. മത്സ്യം, ഇറച്ചി, ബ്രെഡ്, ധാന്യം, പാല്‍, ചീസ്, മുട്ട, എണ്ണ, പച്ചക്കറി, പഴം, വെള്ളം, ജ്യൂസ്, ശുചിത്വ ഉപകരണങ്ങള്‍ എന്നിവയുടെ വിലയാണ് കര്‍ശന പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























