പൂന്തോട്ടത്തിൽ പോപ്പിയം ചെടികൾ വളർത്തി ഇന്ത്യക്കാരായ പ്രവാസികൾ; അഹമ്മദി സെക്യൂരിറ്റി വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കറുപ്പ് ചെടികൾ! ഇനി പുറംലോകം കാണില്ല....
പൂന്തോട്ടത്തിൽ പോപ്പിയം ചെടികൾ വളർത്തി ഇന്ത്യൻ പ്രവാസികള്‍. പിന്നാലെ അറസ്റ്റ്. കുവൈറ്റിലെ ഫഹാഹീലിലാണ് സംഭവം നടന്നിരിക്കുന്നത്. അഹമ്മദി സെക്യൂരിറ്റി വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ പരിശോധന നടത്തിയത്. ഇതിലാണ് കറുപ്പ് ചെടികൾ കണ്ടെത്തിയത്. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയായിരുന്നു പരിശോധന നടന്നത്. പൂന്തോട്ടം സീൽ ചെയ്ത പൊലീസ് ചെടികൾ ഫോറൻസിക് പരിശോധനക്കയയ്ക്കുകയുണ്ടായി.
അതോടൊപ്പം തന്നെ നിരോധിത മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലായ ഇന്ത്യൻ പ്രവാസിക്ക് കുവൈറ്റിൽ വധശിക്ഷ രേഖപ്പെടുത്തി. കുവൈറ്റ് ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചതെന്ന് പ്രാദേശിക പത്രം അൽ റായിയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. കുവൈറ്റ് സിറ്റിയുടെ തെക്ക് ഭാഗത്തുള്ള അൽ ഫർവാനിയ ഗവർണറേറ്റിലെ ജിലീബ് അൽ ഷുയൂഖ് പ്രദേശത്ത് മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനിടെയാണ് ഇയാൾ പിടിയിലായിരിക്കുന്നത്. ക്രിമിനൽ കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ഇയാളിൽ നിന്ന് എത്ര അളവ് മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ഇതുവരെ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.പിന്നാലെ ഇയാള്‍ക്കെതിരെ തെളിവുകളുണ്ടെന്നും വ്യക്തമാക്കിയാണ് കോടതി വധശിക്ഷ വിധിച്ചത്.
എന്നാൽ കഴിഞ്ഞ മാസങ്ങളിൽ തന്നെ കുവൈറ്റിൽ നിന്ന് നിരവധി മയക്കുമരുന്ന് കടത്തുകളാണ് പിടിക്കപ്പെട്ടത്. ഒട്ടുമിക്കതും പ്രവാസികളാണ്. ഫയർ എക്‌സ്‌റ്റിംഗ്യൂഷറിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പ്രവാസിയെ കുവൈറ്റ് പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യുകയുണ്ടായി. പ്രാദേശികമായി ഷാബു എന്നറിയപ്പെടുന്ന മയക്കുമരുന്നായ മെത്താംഫെറ്റാമിൻ 22 കിലോഗ്രാമുമായാണ് ഇയാളെ പിടികൂടിയത്.
അതോടൊപ്പം തന്നെ മയക്കുമരുന്ന് കേസുകളിൽ വധശിക്ഷ ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകളാണ് കുവൈറ്റ് പൊതുവെ നല്‍കുന്നത്. മയക്കുമരുന്ന് കടത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒരു കവൈറ്റ് പൗരന് കഴിഞ്ഞ മാസം കോടതി വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























