നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി ജസ്റ്റിസ് കുര്യൻ ജോസഫ്; യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാലക്കാട് മലയാളി നഴ്സ് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയ്ക്ക് ഇനി നിർണായക നാളുകൾ! യെമൻ പൗരന്റെ കുടുംബവുമായി നടത്താനിരിക്കുന്ന ചർച്ചകൾക്ക് നേതൃത്വം നല്കാൻ അദ്ദേഹം...
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാലക്കാട് മലയാളി നഴ്സ് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയ്ക്ക് ഇനി നിർണായക നാളുകൾ. നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി ജസ്റ്റിസ് കുര്യൻ ജോസഫ് ഇടപെടുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ഇതിനായി യെമൻ പൗരന്റെ കുടുംബവുമായി നടത്താനിരിക്കുന്ന ചർച്ചകൾക്ക് കുര്യൻ ജോസഫ് നേതൃത്വം നല്‍കുന്നതായിരിക്കും.
അതായത് കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തോടും അവിടുത്തെ ജനതയോടും മാപ്പ് അപേക്ഷിക്കാൻ യെമനിലേക്കു പോകുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദം തേടിയതായി അമ്മ പ്രേമകുമാരി അറിയിക്കുകയുണ്ടായി. നിമിഷയുടെ മകളുമായി പോകാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
അങ്ങനെ ഇവരുടെ അഭ്യർഥന മാനിച്ച് യാത്രയ്ക്കും കോണ്‍സുല്‍ വഴി ജയില്‍ അധികൃതരെ ബന്ധപ്പെടുന്നതിനും വേണ്ട സഹായം നല്‍കാന്‍ മന്ത്രാലയം സന്നദ്ധമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. കേസിൽ കേന്ദ്ര സർക്കാരിനു നേരിട്ടു ഇടപെടാൻ സാധിക്കില്ലെങ്കിലും വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാമെന്നു കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇത് നിമിഷപ്രിയയുടെ മോചനത്തിന് അപ്രത്യക്ഷമായെങ്കിലും ഗുണകരമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
https://www.facebook.com/Malayalivartha

























