വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിന് ഇനി ആ വഴി; മോചനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ഇറങ്ങും! സഹായം തേടിയത് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടുവയസുകാരിയായ മകളും
ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാർത്ഥന ഫലിക്കുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിന് വഴിതെളിയുന്നുതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മോചനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കുമെന്നാണ് ലഭ്യമാകുന്ന വിവരം.
അതായത് യമന്‍ പൗരൻ്റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്. കൊല്ലപ്പെട്ട യമന്‍ പൗരൻ്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ കുര്യന്‍ ജോസഫ് ഏകോപിപ്പിക്കുകയും ചെയ്യുന്നതാണ്. നിമിഷ പ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്.
കൂടാതെ നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടുവയസുകാരിയായ മകളുമാണ് സഹായം തേടിയിരിക്കുന്നത്. മരിച്ച തലാലിൻ്റെ കുടുംബത്തെ കണ്ട് നേരിട്ട് മാപ്പപേക്ഷിക്കാനാണ് തീരുമാനം എന്നത്. ഇവര്‍ക്കൊപ്പം തന്നെ സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിലെ നാല് പേരും യെമനിലേക്ക് പോകാൻ അപേക്ഷ നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























