എ.ടി.എമ്മില്‍ നിറയ്ക്കാനായി പണവുമായി പോകുന്നതിനിടിയിൽ ഡ്രൈവറുടെ മനസ്സ് മാറി; 82.50 ലക്ഷം രൂപയുമായി കടന്നു കളഞ്ഞു; പിന്നീട് 24 മണിക്കൂറിനുള്ളില്‍ സംഭവിച്ചത്; സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങൾ

എ.ടി.എമ്മില്‍ നിറയ്ക്കാനായി 82.50 ലക്ഷം രൂപയുമായി പോകുന്നതിനിടിയിൽ ഡ്രൈവറുടെ മനസ്സ് മാറി. ഉടനെ തന്നെ വാനും പണവുമായി കടന്നു കളഞ്ഞു. എന്നാൽ ഡ്രൈവറെ മുംബൈ പോലീസ് 24 മണിക്കൂറിനുള്ളില്‍ പിടികൂടി. മഹാരാഷ്ട്രയിലാണ് സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങൾ അരങ്ങേറിയത്.
35 വയസ്സുകാരനും കൊപര്‍ഖൈറാണേ സ്വദേശിയുമായ സന്ദീപ് ദാല്‍വിയാണ് മോഷണ ശ്രമം നടത്തിയത്. എന്‍.ആര്‍.ഐ. കോസ്റ്റല്‍ പോലീസാണ് ഇയാളെ പിടികൂടിയത്. മുംബൈയിലെ വിവിധ എ.ടി.എമ്മുകളില്‍ നിറയ്ക്കാനുള്ള,പണമായിരുന്നു ഇയാൾ മോഷ്ടിച്ചത്.
ബുധനാഴ്ച രാത്രിയിലാണ് മോഷണ ശ്രമം നടന്നത്. കൂടെയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ ഉല്‍വേയിലെ ഒരു എ.ടി.എമ്മില്‍ പണം നിറച്ചു. സുരക്ഷാജീവനക്കാരന്‍ കാവല്‍ നിന്നു. എന്നാൽ ഇതിനിടയിൽ വാനും അതിനുള്ളിലെ പണപ്പെട്ടിയുമായി സന്ദീപ് കടന്നു കളയുകയായിരുന്നു.
ഈ സമയം വാനില്‍ ഉണ്ടായിരുന്നത് 82.50 ലക്ഷം രൂപയായിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പര്‍ പോലീസിന് കിട്ടിയില്ല. രാത്രി ആയതിനാല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കാനും പോലീസിന് കഴിഞ്ഞില്ല. ഇന്‍ഫോര്‍മര്‍മാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി.
പന്‍വേല്‍ എസ്.ടി. സ്റ്റാന്‍ഡില്‍നിന്ന് പന്‍വേല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് സന്ദീപ് പോകുന്നുവെന്ന് . ഇന്‍ഫോര്‍മര്‍മാർ പോലീസിന് വിവരം കൊടുത്തു. ഇരുസ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന റോഡില്‍ നിന്ന്, വ്യാഴാഴ്ച രാത്രി പോലീസ് പ്രതിയെ ഇയാളെ പിടികൂടി.
പന്‍വേലില്‍ നിന്ന് ട്രെയിന്‍ കയറി എവിടേക്കെങ്കിലും കടന്നു കളയാനായിരുന്നു സന്ദീപിന്റെ ശ്രമമെന്നാണ് പ്രാഥമിക നിഗമനം. എന്‍.ആര്‍.ഐ. കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ രവീന്ദ്ര പാട്ടീല്‍ ഈ സംശയം ഉന്നയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സന്ദീപിനെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു . ഇയാളെ ഏപ്രില്‍ 20 വരെ കോടതി, പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























