പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഗൾഫ് രാഷ്ട്രങ്ങൾ; അടുത്ത മാസം തന്നെ മെയ് ഒന്ന് മുതൽ മെയ് അഞ്ച് വരെ അവധിയായിരിക്കുമെന്ന് കുവൈറ്റ്, യുഎഇയിൽ 5 ദിവസം പെരുന്നാൾ അവധി, പിന്നാലെ മറ്റ് ഇളവുകളും പ്രഖ്യാപിച്ച് ഗൾഫ് രാഷ്ട്രങ്ങൾ....
നീണ്ട രണ്ടരവര്ഷത്തെ കാത്തിരിപ്പിന് ശേഷം ഗൾഫിൽ റമദാൻ നോമ്പ് ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ചെറിയ പെരുന്നാളി അവധി പ്രഖ്യാപിച്ച് കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്ത മാസം തന്നെ മെയ് ഒന്ന് മുതൽ മെയ് അഞ്ച് വരെ അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിക്കുകയുണ്ടായി. പെരുന്നാൾ അവധിക്ക് ശേഷം എല്ലാ മന്ത്രാലയങ്ങളും മറ്റ് സർക്കാർ സ്ഥാപനങ്ങളും മെയ് 8 ന് തുറക്കുന്നതാണ്.
അങ്ങനെ വാരാന്ത്യ അവധികളടക്കം കുവൈത്തില്‍ ചെറിയ പെരുന്നാളിന് തുടര്‍ച്ചയായ ഒമ്പത് ദിവസത്തെ അവധി ലഭിക്കുന്നതാണ്. ഇത് സംബന്ധിച്ച നിര്‍ദേശത്തിനു സിവില്‍ സര്‍വീസ് കമ്മീഷന്‍ അംഗീകാരം നല്‍കുകയും ചെയ്തു. മെയ് ഒന്ന് മുതല്‍ അഞ്ച് വരെയാണ് പെരുന്നാള്‍ അവധിയിനത്തില്‍ ലഭിക്കുക. ഈ ചെറിയ പെരുന്നാളിന്റെ നിശ്ചിത അവധിക്കു മുമ്പും ശേഷവും വരുന്ന വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കൂട്ടിയാണ് തുടര്‍ച്ചയായി ഒമ്പത് ദിവസം അവധി ലഭിക്കുക. അവധി കഴിഞ്ഞ്, സര്‍ക്കാര്‍ സര്‍വീസുകളും മറ്റും മെയ് 8 മുതലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
അതേസമയം യുഎഇയിൽ 5 ദിവസം പെരുന്നാൾ (ഈദ് അൽ ഫിത്ർ) അവധി ലഭിച്ചേക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി (ഇഎഎസ്) അധികൃതർ അറിയിക്കുകയുണ്ടായി. ഈ മാസം (ഏപ്രിൽ) 30 മുതൽ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. ഇസ്‌ലാമിക കലണ്ടർ പ്രകാരം ശവ്വാലിന്റെ ആദ്യ ദിനം (ഒന്നാം പെരുന്നാൾ) മേയ് 2 നായിരിക്കാനാണ് സാധ്യതയെന്ന് ഇഎഎസ് ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ചൂണ്ടിക്കാണിച്ചു. 2022 ലെ യുഎഇയുടെ അംഗീകൃത കലണ്ടറിൽ പെരുന്നാൾ അവധി ഇൗ മാസം 30ന് (റമസാൻ 29 ന്) ആരംഭിച്ച് മേയ് 3 നോ നാലിനോ അവസാനിക്കും എന്നാണ് വ്യക്തമാക്കുന്നത്.
കൂടാതെ റമദാനിലെ വെള്ളിയാഴ്ചകളില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ആകാമെന്ന് എമിറേറ്റ്‌സ് സ്കുള്‍സ് എസ്റ്റാബ്ലിഷ്മെന്റ് (ഇ.എസ്.ഇ) അറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളുകള്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അതായത് തിങ്കള്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ സ്കൂളുകളില്‍ നേരിട്ടെത്തേണ്ടതാണ്. റമദാന്‍ കഴിയുന്നതോടെ വെള്ളിയാഴ്ചകളിലും സ്കൂളുകളില്‍ നേരിട്ട് പഠനം ഏര്‍പെടുത്തുന്നതാണ്.
https://www.facebook.com/Malayalivartha

























