പാലക്കാട് സ്വദേശി മുഹമ്മദ് അലി കോണിക്കല്‍ ജിദ്ദയില്‍ നിര്യാതനായി

പാലക്കാട് ജില്ലയിലെ കുമ്പിടി സ്വദേശി മുഹമ്മദ് അലി കോണിക്കല്‍ (58) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദ രിഹാബ് ഏരിയയില്‍ താമസിച്ചിരുന്ന ഇദ്ദേഹം ബദര്‍ സൂപ്പര്‍മാര്‍ക്കറ്റിൽ ജോലി ചെയ്തുവരുകയായിരുന്നു. ഞായറാഴ്ച രാവിലെ അല്‍ മുസ്തക്ബല്‍ ആശുപത്രിയിലാണ് മരണം. രണ്ടു മക്കള്‍ ജിദ്ദയിലുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ നടന്നുവരുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്.
അതേസമയം, അതേസമയം ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട മലപ്പുറം മുണ്ടുപറമ്പ് ശാന്തിനഗർ സ്വദേശി ജയരാജന്റെ (63) മൃതദേഹം നാട്ടിലെത്തിക്കുകയുണ്ടായി. പരേതരായ ചെപ്പങ്ങാട്ടിൽ കൃഷ്ണൻ കല്യാണി ദമ്പതികളുടെ മകനായ ജയരാജൻ റിയാദിലെ സൗദി ഗാർഡൻസ് എന്ന കമ്പനിയിൽ കഴിഞ്ഞ 28 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ - സുശീല. രണ്ടു പെൺമക്കൾ.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസക്കാലമായി സൗദി ജർമ്മൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയരാജനെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള രേഖകൾ ശരിയാക്കുന്നതിനിടയിൽ ഹൃദയാഘാതം സംഭവിക്കുകയാണ് ചെയ്തത്. കേളിയുടെ ജീവകാരുണ്യ വിഭാഗം ഇടപെട്ടാണ് ജയരാജന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കിയത്.
https://www.facebook.com/Malayalivartha


























