ദുബായിലെ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ വന്‍ തീപിടിത്തം; മാളിലേക്കുള്ള ലുലു പ്രവേശന കവാടത്തിന് തീപിടിച്ചതായും അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീയണച്ചതായും ദൃക്സാക്ഷികള്‍, മണിക്കൂറുകൾക്കുള്ളിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത് രണ്ടിടത്ത്

കഴിഞ്ഞ ദിവസം ദുബായിലെ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ വന്‍ തീപിടിത്തം റിപ്പോർട്ട് ചെയ്യുകയുണ്ടായി. മാളിലേക്കുള്ള ലുലു പ്രവേശന കവാടത്തിന് തീപിടിച്ചതായും അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീയണച്ചതായും ദൃക്സാക്ഷികള്‍ വ്യക്തമാക്കി. ഐകിയ, മാര്‍ക്‌സ് ആന്റ് സ്‌പെന്‍സര്‍, സെന്റര്‍ പോയിന്റ്, കാറെഫോര്‍ എന്നിവയുടെ ആസ്ഥാനമാണ് ഫെസ്റ്റിവല്‍ സിറ്റി സ്ഥിതിചെയ്യുന്നത്.
തിങ്കളാഴ്ച വൈകുന്നേരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുറത്ത് ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളിന്റെ തെക്ക് ഭാഗത്ത് ഒരു ചെറിയ തീപിടുത്തമുണ്ടായി എന്നാണ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























