ഇല്ലാത്ത കമ്പനിയിൽ ജോലി വാഗ്ദാനം; 68 ലക്ഷം നൽകി ദുബായിലെത്തിയ 48 മലയാളികൾ പെരുവഴിയിൽ; തൊഴിൽ തട്ടിപ്പിനിരയാകാതിരിക്കാൻ ചെയ്യേണ്ടത്!!!

ഈ വാർത്ത കേട്ടാൽ ഞങ്ങളെ ഒന്ന് പറ്റിക്കുമോ എന്ന് ചോദിച്ചു മലയാളികൾ നടക്കുന്നത് പോലെ തോന്നും. ഇപ്പോഴും കേൾക്കുന്നതാണ് വിദേശത്തേയ്ക്ക് ജോലി ശരിയാക്കിതമെന്നു പറഞ്ഞു നടത്തുന്ന തട്ടിപ്പുകൾ. ശരിയായ കമ്പനി വെബ്സൈറ്റിൽ നോക്കി ജോലി സാധ്യത ഉറപ്പ് വരുത്താതെ ഏജന്റിനെ വിശ്വസിച്ചു ഗൾഫ് ജോലികൾക്കായി ഉള്ള പണം കൊടുത്ത ഇറങ്ങി പുറപ്പെടരുത് എന്ന് പലപ്പോഴും പറയുന്നതാണ് ..എങ്കിലും ഇത്തരം കുരുക്കിൽ വീണ്ടുംവീണ്ടും തലവെച്ചു കൊടുക്കുന്നത് സ്ഥിര പതിവ് ആയിട്ടുണ്ട്
ഇപ്പോൾ ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് 65 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പുന്നപ്ര സ്വദേശിനിയായ വീട്ടമ്മയെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത് . ദുബായിലെ ബ്രിട്ടീഷ് കമ്പനിയായ ചോക്കോ വൈറ്റിൽ ജോലി വാഗ്ദാനം ചെയത് നൂറോളം പേരിൽ നിന്ന് 65000 രൂപ വീതം വാങ്ങിയെന്നാണ് പരാതി.
പുന്നപ്ര ,വളഞ്ഞവഴി, കാക്കാഴം, അമ്പലപ്പുഴ, പല്ലന, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, കള്ളിക്കാട്, വലിയഴീക്കൽ, മാന്നാർ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് പണം നഷ്ടപ്പെട്ടവർ. പണം നൽകിയവരിൽ 48 പേരെ വിസിറ്റിംഗ് വിസയിൽ കയറ്റി വിട്ടെങ്കിലും താമസസ്ഥലം പോലും ലഭിക്കാതെ ദുബായിൽ കഷ്ടപ്പെടുന്നതായി ഇവരുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.
തന്റെ സഹോദരൻ വിഷ്ണു ദുബായിലുണ്ടെന്നും ഇയാൾ മുഖാന്തിരമാണ് ജോലിയും വിസയും തരപ്പെടുത്തുന്നതെന്നുമാണ് രാജി പണം നൽകിയവരോട് പറഞ്ഞിരുന്നത്. എന്നാൽ ദുബായിൽ ചെന്നവർ അന്വേഷിച്ചപ്പോൾ വിഷ്ണുവുമില്ല, ചോക്ലേറ്റ് കമ്പനിയുമില്ല... ചോക്കോ വൈറ്റ് എന്ന ഒരു കമ്പനി 2018 വരെ പ്രവർത്തിച്ചിരുന്നതായും പിന്നീട് പ്രവർത്തനം നിർത്തിയെന്നുമാണ് ലഭിച്ച വിവരം.
വിസിറ്റിംഗ് വിസയിൽ ചെല്ലുന്നവരെ പല സ്ഥലങ്ങളിലെ ഏജന്റുമാർ മുഖേന ലോഡ്ജുകളിൽ മുറി ബുക്കു ചെയ്ത് താമസിപ്പിക്കും. എന്നാൽ ഏതാനും ദിവസങ്ങൾ മാത്രമേ താമസവും ഭക്ഷണവും ലഭിക്കുകയുള്ളൂ. പിന്നീട് മുറിയിൽ നിന്നും പുറത്താക്കും. ഇവർ നാട്ടിലെത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ്
രാജിക്കു പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. രാജിയുടെ ഭർത്താവും വിദേശത്താണ്. രാജി പിടിയിലായതറിഞ്ഞ് പണം നഷ്ടപ്പെട്ടവരും അവരുടെ ബന്ധുക്കളും പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. രാജിയുടെ ബാഗിൽ നിന്നു പതിനൊന്നര ലക്ഷത്തോളം രൂപ പൊലീസ് കണ്ടെടുത്തു. അടുത്ത ദിവസങ്ങളിൽ പലരിൽ നിന്നും വാങ്ങിയ തുകയാണിതെന്നാണ് രാജി പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം വാങ്ങിയ പണം തിരിച്ച് നൽകാമെന്നും മറ്റുള്ളവരുടെ പണം പിന്നീട് നൽകാമെന്നും വീട്ടമ്മ പറഞ്ഞിരുന്നു. പണം നൽകിയവർ ഇത് അംഗീകരിച്ചില്ല. തുടർന്നാണ് വീട്ടമ്മയ്ക്കെതിരെ കേസെടുത്തത്. യുഎഇയിലേക്ക് ഇനി മുതല്‍ തൊഴില്‍ തേടി വരുന്നവര്‍ക്കായി പ്രത്യേക തൊഴിലന്വേഷക വിസ നടപ്പിലാക്കിയിരിക്കുകയാണ് യുഎഇ ഭരണകൂടം. ഒക്ടോബര്‍ മൂന്നു മുതല്‍ ജോബ് എക്‌സ്‌പ്ലൊറേഷന്‍ വിസ എന്ന പേരില്‍ പുതിയ വിസ വിതരണം ആരംഭിച്ചിട്ടുണ്ട് .
ഈ വിസയുടെ ഏറ്റവും വലിയ സവിശേഷത ഈ വിസയ്ക്ക് സ്‌പോണ്‍സര്‍ ആവശ്യമില്ല എന്നതാണ്. സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലാണ് ഒരു തവണ മാത്രം രാജ്യത്തേക്ക് വരാന്‍ സാധിക്കുന്ന സിംഗ്ള്‍ എന്‍ട്രി പെര്‍മിറ്റ് നല്‍കുക. അതിനാല്‍ യുഎഇയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇല്ലാത്തവര്‍ക്കും ഈ വിസ സ്വന്തമാക്കാനും യുഎഇയില്‍ എവിടെയും ജോലി അന്വേഷിക്കാനും സാധിക്കും.
ചുരുങ്ങിയത് ബിരുദ യോഗ്യതയോ തത്തുല്യമായ ഏതെങ്കിലും യോഗ്യതയോ ഉള്ളവര്‍ക്കാണ് തൊഴിലന്വേഷക വിസയ്ക്ക് അപേക്ഷ നല്‍കാന്‍ സാധിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച 500 സര്‍വകലാശാലകളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവര്‍ക്ക് അപേക്ഷിക്കാം.
യുഎഇ മനുഷ്യവിഭവ എമിററ്റൈസേഷന്‍ മന്ത്രാലയത്തിന്റെ നൈപുണ്യ വിഭാഗങ്ങളുടെ പട്ടിക പ്രകാരം ഒന്നും രണ്ടും മൂന്നും വിഭാഗം മേഖലകളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഈ വിസ ലഭിക്കാന്‍ അവസരമുണ്ടാവുക. ഇതു പ്രകാരം മാനേജര്‍മാര്‍, ബിസിനസ് എക്‌സിക്യൂട്ടീവുകള്‍, ശാസ്ത്ര, സാങ്കേതിക, മാനവിക മേഖലകളിലെ പ്രൊഫഷനലുകള്‍, ഈ മേഖലകളിലെ ടെക്‌നീഷ്യന്‍മാര്‍ തുടങ്ങിയ തൊഴില്‍ മേഖലകളില്‍ നിന്ന് വരുന്നവര്‍ക്ക് വിസ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കും.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയുടെ വെബ്‌സൈറ്റില്‍ ഇക്കാര്യം വിശദമാക്കിയിട്ടുണ്ട്. അതായത് നാലു മാസം വരെ തൊഴില്‍ അന്വേഷകര്‍ക്ക് യുഎഇയില്‍ താമസിച്ച് അനുയോജ്യമായ ജോലി കണ്ടെത്താന്‍ ഇതുവഴി സാധിക്കും.
https://www.facebook.com/Malayalivartha


























