വെല്ലുവിളികൾ നേരിടാൻ പൊതുസ്വകാര്യ മേഖലകൾ ഒന്നിക്കണം; രാഷ്ട്രത്തിന്റെ പുരോഗതിക്ക് യുവാക്കളുടെ പങ്കാളിത്തവും പൊതു–സ്വകാര്യ മേഖലകളുടെ സംയുക്ത നീക്കവും ആവശ്യമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

വെല്ലുവിളികൾ നേരിടാൻ പൊതുസ്വകാര്യ മേഖലകൾ ഒന്നിക്കണമെന്ന് വ്യക്തമാക്കി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്ത് എത്തിയിരിക്കുകയാണ്. സബീൽ പാലസിൽ സർക്കാർ ഉദ്യോഗസ്ഥരുമായും ബിസിനസ് പ്രമുഖരുമായും സംസാരിക്കുകയാണ് ചെയ്തിരിക്കുന്നത്. രാഷ്ട്രത്തിന്റെ പുരോഗതിക്ക് യുവാക്കളുടെ പങ്കാളിത്തവും പൊതു–സ്വകാര്യ മേഖലകളുടെ സംയുക്ത നീക്കവും ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. യുഎഇയുടെയും ദുബായിയുടെയും കാഴ്ചപ്പാട് സാക്ഷാൽകരിക്കാനും വികസനം ശക്തമാക്കാനും പൊതു–സ്വകാര്യ സഹകരണം അനിവാര്യമാണ്.
അതേസമയം കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും യോഗത്തിൽ പങ്കെടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























