സൗദിയിൽ പണപ്പെരുപ്പത്തിൽ വൻ കുറവ്; മെയ് മാസത്തിന് ശേഷം ആദ്യമായി മാസാടിസ്ഥാനത്തില്‍ സൗദിയിലെ പണപ്പെരുപ്പത്തില്‍ കുറവുണ്ടായി, പുതിയ റിപ്പോർട്ട് പുറത്ത്

ഗൾഫ് രാഷ്ട്രങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ് എന്നത് എണ്ണ തന്നെയാണ്. എന്നാൽ നിലവിൽ എണ്ണയിതര മേഖലകളിലേക്ക് കൈവയ്ക്കുന്ന സൗദി അറേബ്യയിൽ നിന്നും മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മെയ് മാസത്തിന് ശേഷം ആദ്യമായി മാസാടിസ്ഥാനത്തില്‍ സൗദിയിലെ പണപ്പെരുപ്പത്തില്‍ കുറവുണ്ടായി. 2022 ഒക്ടോബറില്‍ പണപ്പെരുപ്പ നിരക്ക് 3.1 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുകയുണ്ടായി.
അതായത് വാര്‍ഷിക അടിസ്ഥാനത്തില്‍, സൗദി അറേബ്യയിലെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വര്‍ഷം അതിനുമുമ്പത്തെ വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനമായി കുറയുകയുണ്ടായി. വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഭക്ഷ്യ-പാനീയങ്ങളുടെ വിലയില്‍ 4.4 ശതമാനം വര്‍ദ്ധനയും ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയുടെ നിരക്കുകളില്‍ 3.3 ശതമാനം വര്‍ദ്ധനയും ഉണ്ടായിട്ടുമുണ്ട്.
അതേസമയം ഭക്ഷ്യസാധനങ്ങളുടെ വില 4.6 ശതമാനം വര്‍ധിപ്പിച്ചതായി അതോറിറ്റി വിശദീകരിച്ചു. കോഴി, ഇറച്ചി എന്നിവയുടെ വിലയില്‍ 6.1 ശതമാനവം വര്‍ദ്ദനവും ഉണ്ടായിട്ടുണ്ട്. വീട്ടുവാടക, വെള്ളം, വൈദ്യുതി, ഗ്യാസ് എന്നിവയില്‍ 3.7 ശതമാനം വര്‍ധനയുണ്ടായതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ധന വര്‍ധനവ് 0.9 ശതമാനവും വര്‍ധിച്ചു. ഉപഭോക്തൃ വില സൂചിക മുന്‍ മാസത്തെ അപേക്ഷിച്ച് 0.2 ശതമാനത്തിന്റെ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, ഇത്തരം വർത്തകൾക്കിടയിലും സൗദി അറേബ്യ സ്വദേശിവത്കരണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് മുന്നേറുകയാണ്.
https://www.facebook.com/Malayalivartha


























